എറണാം‌കുളത്ത് ചങ്ങമ്പുഴ സാംസ്‌ക്കാരിക കേന്ദ്രമുണ്ട്, വായനശാലയുണ്ട് അവരുമായി ബന്ധപ്പെട്ടാൽ കിട്ടുമെന്ന് തോന്നുന്നു..

Does anyone has any contacts with them?

2010/10/11 Shiju Alex <shijualexonline@gmail.com>
ഈ ലിസ്റ്റില്‍ രണ്ട് കത്തുകള്‍ മാത്രമാണു് ചങ്ങമ്പുഴയുടെ രചന. ബാക്കിയൊക്കെ ചങ്ങമ്പുഴ കൃതികളെക്കുറിച്ചുള്ള പഠനങ്ങളോ മറ്റോ അല്ലേ. നമുക്ക് ആവശ്യം മൂല കൃതികള്‍ തന്നെയാണു്.കൃതികളെ കുറിച്ചുള്ള പഠനങ്ങളല്ല.

പ്രമുഖമായ  മിക്ക ചങ്ങമ്പുഴ കൃതികളും ഇതിനകം വിക്കിഗ്രന്ഥശാലയില്‍ ചേര്‍ത്തു കഴിഞ്ഞു. ഞാന്‍ മെയിലില്‍ സൂചിപ്പിച്ചിരുന്ന കുറെച്ചെണ്ണമാണു് പിടി തരാതെ നടക്കുന്നത്  :)
 
2010/10/11 Devadas VM <vm.devadas@gmail.com>

 
ഇതില്‍ കുറെയുണ്ട്... 
എറണാം‌കുളത്ത് ചങ്ങമ്പുഴ സാംസ്‌ക്കാരിക കേന്ദ്രമുണ്ട്, വായനശാലയുണ്ട് അവരുമായി ബന്ധപ്പെട്ടാല്‍ കിട്ടുമെന്ന് തോന്നുന്നു...

-ദേവദാസ്


2010/10/11 Shiju Alex <shijualexonline@gmail.com>
ഇന്ന് ഒക്ടോബര്‍ 11. ചെറിയ ഒരു കാലയളവില്‍  (37 വയസ്സ് വരെ മാത്രം) കേരളനാട്ടില്‍ ജീവിച്ച് വലിയ സമ്പാദ്യം പിന്‍‌തലമുറയ്ക്കായി കരുതി വെച്ചേച്ച് പോയ ചങ്ങമ്പുഴ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന  ചങ്ങമ്പുഴ കൃഷ്ണപിള്ള എന്ന മഹാകവിയുടെ ജന്മദിനവാര്‍ഷികം ആണിന്ന്.  പക്ഷെ ഈ വര്‍ഷത്തെ ജന്മദിനത്തിനു് വേറൊരു പ്രത്യേകത കൂടെ ഉണ്ടു്. ഈ വര്‍ഷം ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ 100-ആം ജന്മദിനവാര്‍ഷികം ആണു്.


കഴിഞ്ഞ വര്‍ഷം ചങ്ങമ്പുഴയുടെ കൃതികള്‍ മൊത്തമായി മലയാളം വിക്കിഗ്രന്ഥശാലയില്‍ ആക്കുന്ന ഒരു പദ്ധതിക്കു് രൂപം കൊടുത്തിരുന്നു. മലയാളം വിക്കിഗ്രന്ഥശാല ഉപയോക്തവായ വിശ്വപ്രഭ തന്റെ ശേഖരത്തില്‍ നിന്നു് മലയാളം വിക്കിഗ്രന്ഥശാലയ്ക്ക് തന്ന ചങ്ങമ്പുഴ കൃതികളുടെ ഡിജിറ്റല്‍ പ്രമാണം മറ്റൊരു വിക്കി ഉപയോകതാവായ സാദിക്ക് ഖാലിദ് യൂണിക്കോഡിലാക്കി. മലയാളം വിക്കിഗ്രന്ഥശാല പ്രവര്‍ത്തകനായ തച്ചന്റെ മകന്‍ മുന്‍‌കൈ എടുത്ത് ആ ഫയലിലുണ്ടായിരുന്ന ചങ്ങമ്പുഴ കവിതകള്‍ മുഴുവനും വിക്കിഗ്രന്ഥശാലയില്‍ ആക്കി. ഇതു വരെ വിക്കിഗ്രന്ഥസാലയില്‍ ആക്കിയ ചങ്ങമ്പുഴ കവിതകള്‍ എല്ലാം കൂടി ഈ താളില്‍ സമാഹരിച്ചിട്ടുണ്ടു്. ചങ്ങമ്പുഴ കൃഷ്ണപിള്ള

പക്ഷെ നിങ്ങളില്‍ പലര്‍ക്കും അറിയുന്ന പോലെ 37 വര്‍ഷമെ ജീവിച്ചുള്ളൂ എങ്കിലും, ചങ്ങമ്പുഴ കൃഷ്ണപിള്ള രചിച്ച കൃതികള്‍ നൂറുകണക്കിനാണു്. അതിനാല്‍ തന്നെ നമ്മള്‍ക്ക് കിട്ടിയ ഡിജിറ്റല്‍ പ്രമാണം പൂര്‍ണ്ണമല്ലായിരുന്നു. നിരവധി നാളത്തെ പ്രയത്നത്തിലൂടെ ആ ഡിജിറ്റല്‍ പ്രമാണം മൊത്തം വിക്കിയിലാക്കിയെങ്കിലും, ഇനിയും നിരവധി   കൃതികള്‍ കിട്ടാനുണ്ടു്. ചങ്ങമ്പുഴ കൃഷ്ണപിള്ള എന്ന താളില്‍ ചുവന്നു് കിടക്കുന്ന കണ്ണികള്‍ ആയി കാണുന്ന രചനകളൊക്കെ ഡിജിറ്റല്‍ പ്രമാണം  ലഭ്യമല്ലാത്ത രചനകളാണു്. (വിശദമായ വിവരം താഴെ കൊടുത്തിരിക്കുന്നു)

താഴെ കാണുന്ന ചങ്ങമ്പുഴ കൃതികളില്‍ ഏതെങ്കിലും ഏതെങ്കിലും വിധത്തിലുള്ള ഡിജിറ്റല്‍ രൂപത്തില്‍ (പി.ഡി.എഫ്, ആസ്കി പ്രമാണങ്ങള്‍, യൂണിക്കോഡ് രൂപത്തില്‍ അങ്ങനെ എന്തും) ആരുടെയെങ്കിലും കൈയ്യിലുണ്ടെങ്കില്‍ (അല്ലെങ്കില്‍ സംഘടിപ്പിച്ചു തരാന്‍ പറ്റുമെങ്കില്‍) അത് എന്റെ മെയില്‍ വിലാസത്തിലേക്ക് അയച്ചു തരാന്‍ താല്പര്യപ്പെടുന്നു. ഈ വിഷയത്തില്‍ സഹായിക്കാന്‍ കഴിയുന്നവര്‍ സഹകരിച്ചാല്‍ ഈ മാസം തന്നെ നമുക്ക് ചങ്ങമ്പുഴ കൃതികള്‍ സമ്പൂര്‍ണ്ണമായി വിക്കിഗ്രന്ഥശാലയില്‍ ആക്കാം. എല്ലാവരുടേയും സഹായം അഭ്യര്‍ത്ഥിക്കുന്നു.

ഡിജിറ്റല്‍ പ്രമാണം ലഭ്യമല്ലാത്ത കൃതികള്‍ താഴെ പറയുന്നു.


ഇനി കിട്ടാനുള്ള കൃതികള്‍

ഖണ്ഡകാവ്യങ്ങള്‍

സുധാംഗദ (1937)

കവിതാസമാഹാരങ്ങള്‍






അസമാഹൃതരചനകള്‍

പേരിടാത്ത കവിതകള്‍

ഗദ്യകൃതികള്‍

നോവല്‍

ചെറുകഥ




_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l






_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l



_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l




--

Devadas V.M.