---------- കൈമാറിയ സന്ദേശം ----------
അയച്ചത്: ജിജോ എം തോമസ്‌ <jijomappilakunnel@gmail.com>

സര്‍,

മലയാളം വിക്കി സമൂഹത്തിന്റേയും IT @ School ഇടുക്കി ജില്ലാ ഘടകത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഏകദിന വിക്കി പഠനശിബിരം സംഘടിപ്പിക്കുന്നു. വിക്കിപീഡിയയും ഇതര വിക്കിസംരംഭങ്ങളും ഉപയോഗിക്കുന്നതിന് കുട്ടികളെ പ്രാപ്തരാക്കുന്നതിനാണ് പഠനശിബിരം. നിലവില്‍ മുപ്പത്തിയേഴായിരത്തിലധികം ലേഖനങ്ങളുള്ള മലയാളം വിക്കിപീഡിയ ഇന്ത്യന്‍ ഭാഷകളിലെ മികച്ച ഒന്നാണ്. വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ പ്രയോജനകരമായ വിക്കിപീഡിയയില്‍ ലേഖനങ്ങളെഴുതാനും തിരുത്താനുമുള്ള പരിശീലനത്തിലൂടെ അറിവുനിര്‍മ്മാണ പ്രക്രിയയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പങ്കാളിത്തം ലഭിക്കും. ഇടുക്കി ജില്ലയില്‍ ആദ്യമായാണ് ഇത്തരത്തിലൊരു പഠനശിബിരം സംഘടിപ്പിക്കുന്നത്. 2014 നവംബര്‍ 8 ശനിയാഴ്ച്ച രാവിലെ 9:30 മുതല്‍ 3.45 pm വരെ  മുതലക്കോടം സേക്രട്ട് ഹാര്‍ട്ട് ഗേള്‍സ് ഹൈസ്കൂളില്‍ വച്ച് നടക്കുന്ന പഠനശിബിരത്തില്‍ തൊടുപുഴ, അറക്കുളം ഉപജില്ലകളിലെ ഹൈസ്കൂള്‍ ഹയര്‍സെക്കന്‍ഡറി കുട്ടികള്‍ക്ക് പങ്കെടുക്കാം. ഓരോ സ്കൂളില്‍ നിന്നും മലയാളം ടൈപ്പിങ്ങ് അറിയാവുന്ന, വിക്കി പ്രവര്‍ത്തനങ്ങളില്‍ താല്‍പര്യമുള്ള കുട്ടികളെ പങ്കെടുപ്പിക്കാന്‍ ശ്രദ്ധിക്കുക. ഒരു സ്കൂളില്‍ നിന്നും മൂന്നോ നാലോ കുട്ടികളെ പങ്കെടുപ്പിക്കാം. നാല്‍പതുപേര്‍ക്കാണ് ആകെ പ്രവേശനം. ആയതിനാല്‍ ഓരോ സ്കൂളില്‍ നിന്നും പങ്കെടുക്കാന്‍ ഉദ്ദേശിക്കുന്ന കുട്ടികളുടെ എണ്ണം ഇന്ന് തന്നെ  ഈമെയിലിലൂടെ  അറിയിക്കണം. പങ്കെടുക്കുന്ന കുട്ടികള്‍ക്ക് മലയാളത്തിലുള്ള വിക്കിപീഡിയ കൈപുസ്തകം സൗജന്യമായി നല്‍കുന്നതാണ്.

മലയാളം വിക്കിപീഡിയയില്‍ ഈ പരിപാടിയുടെ താള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ഈ താളില്‍ തിരുത്തലിലൂടെ പങ്കെടുക്കുന്ന കുട്ടികളുടെ പേരുചേർക്കാവുന്നതാണ്‌.

വിശദാംശങ്ങൾക്ക് : ജിജോ എം തോമസ്‌  ( 9447522203, 9447509401 )

കുട്ടികൾ ഉച്ചഭക്ഷണം കരുതേണ്ടതാണ്.



--
Adv. T.K Sujith     | അഡ്വ. ടി.കെ സുജിത്
Alappuzha, Kerala | ആലപ്പുഴ, കേരളം
09846012841