സുഹൃത്തുക്കളെ,
2013 ഡിസംബര്‍ 21, 22 തീയതികളില്‍ ആലപ്പുഴയില്‍ നടക്കുന്ന
വിക്കിസംഗമോത്സവത്തോടനുബന്ധിച്ച് ഒരു
വിക്കിപീഡിയ തിരുത്തല്‍ യജ്ഞം (Editathon) സംഘടിപ്പിക്കുന്നു.
സാര്‍വ്വദേശീയം - ദേശീയം - മലയാള ഭാഷ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായുള്ള ലേഖനങ്ങള്‍ മെച്ചപ്പെടുത്തുക, പുതിയ തുടങ്ങേണ്ടതുണ്ടെങ്കില് ആരംഭിക്കുക, ഈ വിഷയങ്ങളിലെ താളുകളുടെ വര്‍ഗ്ഗീകരണം എന്നിവയാണ് ഇതിന്റെ ഭാഗമായി നടത്തുവാനുദ്ദേശിക്കുന്നത്.
സാര്വ്വദേശീയംപല രാജ്യങ്ങളെക്കുറിച്ചുമുള്ള മലയാളം ലേഖനങ്ങള്‍ ശുഷ്കമാണ്. ഏഷ്യന്‍
രാജ്യങ്ങളെപ്പോലും കാര്യമായ വിവരങ്ങളില്ല. ഇത്രയും വലിയ
വിക്കിപീഡിയയ്ക്ക് ഇതൊരിക്കലും ഭൂഷണമല്ല. അതിനാല്‍ എല്ലാ രാജ്യങ്ങളുടെ
താളില്‍ ഉണ്ടായിരിക്കേണ്ട അടിസ്ഥാന വിവരങ്ങളുടെ ഒരു പട്ടിക തയ്യാറാക്കി
എല്ലാ ലേഖനങ്ങളും വികസിപ്പിക്കുക.
ഒപ്പം ലോക സംഘടനകളും നമ്മുടെ വിക്കില്‍ എത്തിക്കണം. ഐക്യരാഷ്ട്ര സഭാ ഏജന്‍സികളെകുറിച്ചുള്ള താളുകളും ഇപ്രകാരം മെച്ചപ്പെടുത്താം.
ദേശീയംഇന്ത്യയിലെ മുഴുവന്‍ സംസ്ഥാനങ്ങളെ സംബന്ധിച്ചും ഇംഗ്ലീഷ് വിക്കിയില്‍ നല്‍കിയിരിക്കുന്ന ലേഖനങ്ങള്‍ക്ക് തത്തുല്യമായ ലേഖനങ്ങള്‍ മലയാളം വിക്കിയില്‍ സൃഷ്ടിക്കുവാന്‍ (നിലവിലുള്ളവ അവയ്ക് സമമായി മെച്ചപ്പെടുത്തുവാന്‍) ഉള്ള ശ്രമമാണ് ഈ വിഭാഗത്തില്‍ നടത്തുവാന്‍ ഉദ്ദേശിക്കുന്നത്. അതോടൊപ്പം ലോക്സഭാ തെരഞ്ഞെടുപ്പിനെ മുന്‍നിറുത്തി, മുഴുവന്‍ ലോക്സഭാ മണ്ഡലങ്ങളെക്കുറിച്ചും താളുകളാകാം.
മലയാള ഭാഷഭാഷ, കേരളം എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട അറിവുകൾക്ക് ധാരാളം പേര് മലയാളം വിക്കിപീഡിയ സന്ദര്ശിക്കൂന്നുണ്ട്. ഭാഷ, വ്യാകരണം, ചരിത്രം, സാഹിത്യം,എഴുത്തുകാര്‍, കൃതികള്‍... തുടങ്ങിയവ മെച്ചപ്പെടുത്തുക എന്ന ലക്ഷത്തോടെയുള്ള ലേഖനങ്ങളും ഇതിന്റെ ഭാഗമായി തുടങ്ങാം.
ഈ മൂന്നുവിഭാഗങ്ങളിലായി 1000 ലേഖനങ്ങള്‍ മെച്ചപ്പെടുത്താനും പുതുതായി ചേര്‍ക്കുവാനും ഇതിലൂടെ കഴിയണം
ഏവരുടെയും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ക്ഷണിക്കുന്നു.