ലയാളം വിക്കിഗ്രന്ഥശാലയിൽ മറ്റു ഭാഷാകൃതികൾ വേണോ? മറ്റുഭാഷകൾക്കെല്ലാം സ്വന്തമായി വിക്കിഗ്രന്ഥശാലകൾ ഉണ്ടല്ലോ. അതല്ലെങ്കിൽ എല്ലാ ഭാഷകളിലെയും കൃതികൾ  മലയാളം ഗ്രന്ഥശാലയിൽ ചേർക്കണ്ടേ?  എന്തെങ്കിലും മാനദണ്ഡം ഈ വിഷയത്തിൽ നിലവിലുണ്ടോ?  ഇപ്പോൾ ഉള്ളത് രണ്ടു തമിഴ്‎ (2 കൃതികൾ (ശ്രീനാരായണഗുരു), രണ്ടൂ ബംഗാളി കൃതികൾ (വന്ദേമാതരവും ജനഗണമനയും) ഒരു ഹിന്ദി കൃതി (ഹനുമാൻ ചാലിസ) പിന്നെ കുറെയേറെ സംസ്കൃത കൃതികളും. ഇതൊക്കെ  മലയാളം വിക്കിഗ്രന്ഥശാലയിൽ ചേർക്കാമെങ്കിൽ എന്തുകൊണ്ട് മറ്റുഭാഷാകൃതികൾ പാടില്ല? ഗുജറാത്തി (വൈഷ്ണവ ജനതോ..), ഉർദു (സാരേ ജഹാൻ സേ അച്ഛാ..), കന്നഡ (കൃഷ്ണാ നീ ബേഗനേ ബാരോ..) അങ്ങനെയങ്ങനെ.. എന്നാൽപ്പിന്നെ ഒരു പത്തഞ്ഞൂറ് ഇംഗ്ലീഷ് നോവലുകളും സ്പാനിഷ് കവിതകളും ലത്തീൻ വുൾഗാത്തയും ഹീബ്രൂ തോറയും അറബി ഖുറാനും ആയിരത്തൊന്നു രാവുകളും ഗ്രീക്ക് ഭാഷയിൽ ഇലിയഡും ഒഡീസിയും ഒക്കെ ചേർക്കാമല്ലോ. അതോ ഇവിടെ ഹൈന്ദവ കൃതികൾക്കു മാത്രം എന്തെങ്കിലും ഇളവുണ്ടോ?
 - Payyans