മലയാളം സർവ്വകലാശാല വൈസ്‌ചാൻസലർ കെ. ജയകുമാർ വരുമോ എന്ന കാര്യം ഉറപ്പില്ലാത്തപ്പോഴാണ് പ്രകാശ് ബാരെയെ ഉൽഘാടകനാക്കാൻ ശ്രമിച്ചതെന്ന് മനസ്സിലാക്കുന്നു. നിലവിലെ സാഹചര്യത്തിൽ കെ. ജയകുമാർ വരും എന്ന സ്ഥിതിക്കു ആശങ്ക അസ്ഥാനത്താണ്.  മാത്രമല്ല സുജിത്തും അജയയും ഒക്കെ സൂചിപ്പിച്ച പോലെ പ്രകാശബാരെയുടെ ജാദു ബാക്ക്ഗ്രൗണ്ട് അറിഞ്ഞു കൊണ്ടല്ല സംഘാടക സമിതി അദ്ദേഹത്തെ ക്ഷണിച്ചത്. അതിനാൽ അതിന്മേലുള്ള വിവാദം ഒഴിവാക്കുക.

വിരുദ്ധ നിലപാടുകൾ എടുത്തിട്ടുള്ളവരെ ഒഴിവാക്കേണ്ട കാര്യമില്ല. അവരെ കൂടി ഉൾക്കൊള്ളുന്നതാവണം വിക്കിസംരംഭങ്ങൾ. ഇങ്ങനുള്ള കൂട്ടായ്മയിലൂടെ ആവും ഒരു പക്ഷെ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ നിജസ്ഥിതി മനസ്സിലാവുക.

അതെ പോലെ വിക്കിപീഡിയക്ക് പുറത്ത് ഓഫ് ലൈനായി നടക്കുന്ന വിവിധ കൂടിച്ചേർലുകൾ വിക്കിമീഡിയ സമൂഹത്തിന്റെ മേൽനൊട്ടത്തിലല്ല നടക്കുന്നത്. മലയാളം വിക്കിമീഡിയയുടെ പ്രവർത്തനത്തിൽ താൽപര്യമുള്ള എറണാകുളത്തെ കുറച്ച് പേർ ചേർന്നാണ് അവിടുത്തെ പരിപാടികൾ എല്ലാം തീരുമാനിച്ചത്. അതിൽ നടക്കുന്ന വിവിധ പരിപാടികൾക്ക് വിക്കിയിൽ എഡിറ്റ് ചെയ്യുന്നവരുടെ  സമവായം ആവശ്യമില്ല. ഇതേ പോലുള്ള കൂടുതൽ പരിപാടികൾ വികേന്ദ്രീകൃതമായി ഇനിയും നടക്കണം.

ഓഫ്: കമ്പ്യൂട്ടർ ഉപയൊഗിക്കുന്നവർ മലയാളത്തെ കൊല്ലുന്നു എന്ന് പ്രസ്ഥാവിച്ച പ്രശസ്ത കവി കൂടി മലയാളം വിക്കിപീഡിയ 10 വർഷം തികയ്ക്കുന്ന ഈ വേളയിൽ ആ വെദിയിൽ ഉണ്ടായിരുന്നു എങ്കിൽ ആഗ്രഹിക്കുന്നു.   

2012/12/16 ViswaPrabha (വിശ്വപ്രഭ) <viswaprabha@gmail.com>

നാം ഈ പിറന്നാളും ആഘോഷങ്ങളുമൊക്കെ നടത്തുന്നതിന്റെ ആത്യന്തികലക്ഷ്യം വിക്കിപീഡിയയ്ക്കു് പരമാവധി ജനശ്രദ്ധയും മാദ്ധ്യമശ്രദ്ധയും ലഭിയ്ക്കുക എന്നതാണു്. അതിനു തക്ക ആകർഷണീയതയും പ്രാമുഖ്യവും പ്രയോജനവുമുള്ള ആളുകളെ മാത്രമേ നാം ചടങ്ങുകളിൽ വിശിഷ്ടാതിഥിയായി പരിഗണിക്കേണ്ടതുള്ളൂ.

പ്രകാശ് ബാരെ എന്നയാളെപ്പറ്റി ഞാൻ ആദ്യം അറിയുന്നതു് ഈ മെയിൽ ലിസ്റ്റിൽ നിന്നാണു്. (അതെന്റെ അറിവില്ലായ്മയായി കൂട്ടിയാൽ മതി.) അദ്ദേഹം വിക്കിപീഡിയയ്ക്കു് അനഭിമതനാണോ അല്ലയോ എന്നു തീർപ്പുകൽപ്പിക്കാൻ വയ്യ. വിക്കിപീഡിയയ്ക്കു് ആരോടും അസ്പൃശ്യത പുലർത്താനും കഴിയില്ല.

എന്നിരുന്നാലും, തർക്കങ്ങൾക്കും ആശയസംഘട്ടനങ്ങൾക്കും ഇടവരുത്താതെ സൗമ്യമായിത്തന്നെ ഈ ചടങ്ങുകളിലേക്കു് ക്ഷണിച്ചുകൊണ്ടുവരാവുന്ന, അതുകൊണ്ടു് വിക്കിപീഡിയയുടെ പ്രചരണത്തിനു ഗുണമുണ്ടാവുന്ന മറ്റാളുകളെ ലഭ്യമാണെങ്കിൽ, ഇനിയും വൈകിയിട്ടില്ലെങ്കിൽ, പ്രകാശ് ബാരെയെ ഒഴിവാക്കണം എന്നാണു് എന്റെ വ്യക്തിപരമായ അഭിപ്രായം.

എന്തായാലും എറണാകുളം പരിപാടിയുടെ സംഘാടക ഉത്തരവാദിത്തം അതിനുവേണ്ടി രൂപീകരിച്ചിട്ടുള്ള സമിതിയ്ക്കു തന്നെയാണു്. അവർ തന്നെയാണു് ഇക്കാര്യം അന്തിമമായി തീരുമാനിക്കേണ്ടതും.

നമ്മുടെ ഊർജ്ജം ചെലവാക്കാൻ പറ്റിയ, അടിയന്തിരമായി ചെയ്തുതീർക്കാവുന്ന  എത്രയോ ജോലികൾ ആഘോഷപരിപാടികളുമായി ബന്ധപ്പെട്ട്, വേറെയുണ്ടല്ലോ. നമുക്കങ്ങോട്ടു ശ്രദ്ധ തിരിക്കാം.

-വിശ്വം

2012/12/16 manoj k <manojkmohanme03107@gmail.com>
വിക്കിപീഡിയയിൽ തിരുത്തുന്നതും ഒരു രാഷ്ടീയ പ്രവർത്തനമായി ഞാൻ കരുതുന്നു. പൊതുമണ്ഡലത്തിൽ വിക്കിപീഡിയ മുന്നോട്ടുവയ്ക്ക സ്വതന്ത്രവിജ്ഞാമെന്ന ആശയത്തിൽ അനുകൂലിക്കുന്ന ഒരാളെ ഉത്ഘാടകനായി വച്ചാൽ പോരെ? 
എന്തിനു പ്രകാശ് ബാരെയെപ്പോലെ ഇന്റർനെറ്റ് സ്വാതന്ത്ര്യത്തെക്കുറിച്ചും പകർപ്പാവകാശത്തെക്കുറിച്ചു വിരുദ്ധനിലപാടുള്ള ഒരാളെ അതിഥിയായി ക്ഷണിക്കുന്നതിൽ എന്റെയും എതിർപ്പ് രേഖപ്പെടുത്തുന്നു. 

വിക്കിപീഡിയയ്ക്ക് ആരും ശത്രുവല്ല. ഒരാൾ വിക്കിപീഡിയയുടെ പരിപാടിയിൽ സംബന്ധിയ്ക്കുന്നതുകൊണ്ട്  എനിക്ക് ഒരു എതിർപ്പും ഇല്ല.  പ്രകാശ് ബാരെയുടെ പ്രശസ്തിയും കിട്ടാവുന്ന മാധ്യമശ്രദ്ധയും മാത്രം നോക്കി അദ്ദേഹത്തെ ക്ഷണിച്ചുവരുത്തുന്നതിനെ വിയോജിക്കുന്നു.

ഇതെല്ലാം സംഘാടകർ തിരുമാനിയ്ക്കേണ്ട കാര്യങ്ങളാണ്. വോട്ടിനിട്ട് തിരുമാനിയ്ക്കാനൊന്നുമില്ല. 

എന്തായാലും എർണാകുളത്തെ മറ്റു പരിപാടികൾക്ക് എല്ലാ വിധ പിന്തുണയും അർപ്പിച്ചുകൊണ്ട്

-- User:Manojk

2012, ഡിസംബര്‍ 15 5:12 am ന്, bipinkdas@gmail.com <bipinkdas@gmail.com> എഴുതി:

പ്രകാശ് ബാരേ വിക്കിപീഡിയ വാർഷികത്തിൽ പങ്കെടുക്കുന്നതിനെതിരേ ശക്തമായ എതിർപ്പു രേഖപ്പെടുത്തുന്നു. 

2012/12/15 Haby <lic.habeeb@gmail.com>

i 2nd anoop. a person like Bare shudnt b ther for such a program.

On Dec 15, 2012 6:01 PM, "Rajesh K" <rajeshodayanchal@gmail.com> wrote:
{{കൈ}} അനൂപൻ
ഏജന്റ് ജാദു ഇദ്ദേഹത്തിന്റെ വകയായിരുന്നോ? അങ്ങനെയെങ്കിൽ വിക്കിപീഡിയയുടെ ഈ പരിപാടിയിൽ നിന്നും അദ്ദേഹത്തെ അകറ്റി നിർത്തണമായിരുന്നു. അനൂപനോട് ഞാനും യോജിക്കുന്നു...

രാജേഷ് കെ...

2012/12/15 Anoop Narayanan <anoop.ind@gmail.com>
മലയാളം വിക്കിപീഡിയയുടെ എറണാകുളത്തെ പത്താം വാർഷികാഘോഷ വേളയിൽ അതിഥികളിൽ ഒരാളായി പ്രകാശ് ബാരെയും പങ്കെടുക്കുന്നുണ്ടെന്ന് വിക്കിപീഡിയ താളിൽ നിന്ന് അറിയാൻ കഴിഞ്ഞു. ഇതേക്കുറിച്ച് ഞാൻ വിക്കിമീഡിയ എന്ന ഗൂഗ്‌ൾ + കമ്യൂണിറ്റിയിൽ രേഖപ്പെടുത്തിയ കമന്റ് ഇവിടെയും  ചേർക്കുന്നു.

ഈ പരിപാടിക്ക് എല്ലാ വിജയാശംസകളും നേരുന്നു.

ഒപ്പം എന്റെ ചില സന്ദേഹങ്ങൾ കൂടി പങ്കു വെക്കട്ടെ. സ്വതന്ത്ര വിജ്ഞാനകോശത്തിന്റെ പത്താം വാർഷികാഘോഷ വേളയിൽ, ഇന്റർനെറ്റ് സ്വാതന്ത്ര്യത്തെ പൂർണ്ണമായി ഹനിക്കുന്ന ഏജന്റ് ജാഡു പോലെയുള്ള കമ്പനികളുടെ തലവനായ പ്രകാശ് ബാരെയെ ക്ഷണിച്ചത് എന്തിനാണെന്ന് എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നില്ല. ടോറന്റിൽ നിന്ന് സിനിമ ഡൗൺലോഡ് ചെയ്യുന്നവരെയെല്ലാം അറസ്റ്റ് ചെയ്യും എന്ന് ചാനൽ ചർച്ചകളിലും മറ്റും ഘോരഘോരം പ്രസംഗിച്ച് അതിനായി പോലീസിനെയും നമ്മുടെ സർക്കാരിനെയും തെറ്റിദ്ധരിപ്പിക്കുന്ന ഒരു വ്യക്തിക്ക് സ്വതന്ത്ര വിജ്ഞാനകോശത്തിന്റെ പത്താം വാർഷികത്തിൽ എന്താണു  പങ്കാണു വഹിക്കാനാകുക?

പ്രകാശ് ബാരെയെ ഈ പരിപാടിയിൽ പങ്കെടുപ്പിക്കുന്നതിലുള്ള എന്റെ വ്യക്തിപരമായ എതിർപ്പു് ഇവിടെ രേഖപ്പെടുത്തുന്നു.

ഈ വിഷയത്തിലുള്ള നിങ്ങൾ ഓരോരുത്തരുടെയും അഭിപ്രായങ്ങൾ അറിയുവാൻ താല്പര്യമുണ്ട്.

അനൂപ്

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l

--
Regards..
Bipin.