2012/7/10 Arun <arunkr6@gmail.com>


നല്ല വാർത്ത വിക്കി പഠനശിബിരം കേരളത്തിനു പുറത്തേക്ക് കടക്കുന്നതിൽ സന്തോഷം. ഷാർജയിലേ ദുബായിലോ പഠനശിബിരം സംഘടിപ്പിക്കാം.

കേരളത്തിനു പുറത്ത് ഇതാദ്യമായല്ല വിക്കിപഠനശിബിരം സംഘടിപ്പിക്കുന്നത്.  ഇതിനകം ബാംഗ്ലൂരിൽ നാലും, മധുരയിൽ ഒന്നും വിക്കിപഠനശിബിരങ്ങൾ സംഘടിപ്പിക്കാൻ നമുക്കായിട്ടുണ്ട്.

റിസോഴ്സ് പേഴ്സണേ കിട്ടുമോ.. എനിക്ക് അത്യാവശ്യം അറിയാമെന്നേയുള്ളൂ.. നാലാളുകളുടെ സംശയം തീർക്കാൻ കഴിയില്ല.. പങ്കെടുക്കാനും സംഘടിപ്പിക്കാനും കോർഡിനേറ്റ് ചെയ്യാനും ഞാനും ഫ്രണ്ട്സ് ഓഫ് കെ എസ് എസ് പിയും ഉണ്ട്....  ഒപ്പം നിൽക്കാനു ആളുണ്ടെങ്കിൽ അറിയിക്കണേ..

ദുബായിലും സൗദിയിലുമൊക്കെയായി നിരവധി വിക്കി പ്രവർത്തകർ നമുക്കിടയിലുണ്ട്. അവരാരെങ്കിലും പ്രതികരിക്കുമെന്ന് പ്രതീക്ഷിക്കാം.
 

Thanks & Regards
ARUN.K.R.
മൊബൽ: 0555130368



2012/7/9 Fuad Jaleel <fuadjaleel@gmail.com>
അനുമോദനങ്ങള്‍ . ഡല്‍ഹിയുടെ കൈരലീയ പാരമ്പര്യം  വച്ച് നോക്കുമ്പോള്‍ ചെറിയ എന്നമായിരിക്കും  പതിനാലു . എന്നാല്‍ ഇത് one small step for ml wiki . giant leap ആയി പരിനമിക്കട്ടെ .

2012/7/9 Anoop <anoop.ind@gmail.com>
നല്ല ഉദ്യമം. ഈ വിവരങ്ങളും ചിത്രങ്ങളും വിക്കി താളില്‍ കൂടെ ചേര്‍ക്കൂ.

2012/7/9 Subeesh Balan <subeeshbalan@gmail.com>

മലയാളം വിക്കി പഠനശിബിരം  ന്യൂ ഡെല്‍ഹി  - റിപ്പോര്‍ട്ട്.


മലയാളം വിക്കിപീഡിയയുടെ ഡെല്‍ഹിയിലെ ആദ്യത്തെ പഠനശിബിരം 08-ജൂലൈ-2012-ന് ഡെല്‍ഹിയിലെ ഹോസ് ഖാസില്‍ വെച്ച് നടത്തുകയുണ്ടായി. മലയാളം വിക്കിപീഡിയയെക്കുറിച്ച് ക്ലാസ്സെടുത്ത ഷിജു അലക്സടക്കം 14 പേര്‍ പഠനശിബിരത്തില്‍ പങ്കെടുത്തു. ഞായറാഴ്ച വൈകീട്ട് 3.15 നു പഠനശിബിരം ആരംഭിച്ചു. തുടര്‍ന്ന് പഠനശിബിരത്തില്‍ പങ്കെടുത്തവരെല്ലാം സ്വയം പരിചയപ്പെടുത്തിയതിനു ശേഷം വിക്കിപീഡിയ, മലയാളം വിക്കിപീഡിയ, വിക്കിമീഡിയ സംരഭങ്ങള്‍ എന്നിവയെ ഷിജു പങ്കെടുത്തവര്‍ക്ക് പരിചയപ്പെടുത്തിക്കൊടുത്തു. അതിനു ശേഷം പങ്കെടുത്തവരില്‍ നിന്നുള്ള ചോദ്യങ്ങള്‍ക്ക് ഷിജു മറുപടി കൊടുത്തു. ചോദ്യോത്തരങ്ങള്‍ക്കു ശേഷം 2 മിനുട്ട് ഇടവേളയെടുത്തു.


ഇടവേളക്കു ശേഷം, വിക്കിപീഡിയയില്‍ എങ്ങനെ അക്കൗണ്ട് തുടങ്ങാം, എങ്ങനെ പുതിയ ലേഖനം തുടങ്ങാം, എങ്ങനെ തിരുത്തലുകള്‍ നടത്താം, എങ്ങനെ ചിത്രങ്ങള്‍ അപ്ലോഡ് ചെയ്യാം, എന്നിവയെക്കുറിച്ച് ഷിജു ഒരു വിശദമായ ക്ലാസ്സെടുത്തു. പങ്കെടുത്തവരില്‍ നിന്ന് ഒരു വ്യക്തിയെക്കൊണ്ട് പുതിയൊരു അക്കൗണ്ട് സൃഷ്ടിപ്പിച്ചും, ഡെല്‍ഹിയിലെ ഷാഹ്ധ്ര എന്ന സ്ഥലത്തെക്കുറിച്ചുള്ള ഒരു പുതിയ ലേഖനം നിര്‍മ്മിപ്പിച്ചുകൊണ്ടുമായിരുന്നു ക്ലാസ്സെടുത്തത്. തുടര്‍ന്ന് പങ്കെടുത്തവരില്‍ നിന്നുള്ള ചോദ്യങ്ങള്‍ക്ക്  ഷിജു മറുപടി കൊടുത്തു.


പഠനശിബിരത്തില്‍ പങ്കെടുത്തവരുടെ പേര് താഴെക്കൊടുക്കുന്നു.

1 എന്‍. ജി ബല്‍റാം

2- രാജന്‍ സാമുവല്‍

3 ശ്യാം കുമാര്‍

4 രാകേഷ് വി

5 ജഗത കെ. ജി.

6 പ്രേംജിത് ലാല്‍ പി. വി.

7 ജയകൃഷ്ണന്‍

8 വി. ശ്രീദേവി

9 അശ്വതി സാജു

10 ജിഷ്ണു കൃഷ്ണന്‍

11 നാരായണന്‍

12-ടി. ഓ. വര്‍ഗ്ഗീസ്

13 സുഭീഷ് ബാലന്‍

14 ഷിജു അലക്സ്

 

വിക്കിപീഡിയയെക്കുറിച്ചുള്ള കൂടുതല്‍ സംശയനിവാരണത്തിനായി, വിക്കിമീഡിയ ഫൗണ്ടേഷന്റെ മലയാളം വിക്കിസംരഭങ്ങളെ പരിചയപ്പെടുത്തിക്കൊണ്ടുള്ള പ്രസന്റേഷന്റെ ഒരു കോപ്പിയും, മലയാളം വിക്കിപീഡിയയെക്കുറിച്ചുള്ള കൈപ്പുസ്തകത്തിന്റെ ഒരു കോപ്പിയും പങ്കെടുത്തവര്‍ക്കെല്ലാവര്‍ക്കും ഇ-മെയില്‍ വഴി അയച്ചു കൊടുത്തു. പിന്നീട് പഠനശിബിരത്തില്‍ പങ്കെടുത്തവരുടെ ഒരു ഗൂപ്പ് ഫോട്ടോ എടുക്കുകയും, വൈകീട്ട് 5.45-ഓടെ പഠനശിബിരം സമാപിക്കുകയും ചെയ്തു.


പഠനശിബിരത്തില്‍ പങ്കെടുത്തവരില്‍ നിന്നുള്ള ശ്യാം കുമാര്‍ എന്ന വ്യക്തി ഇതിനോടകം തന്നെ വിക്കിയില്‍ ഒരു അക്കൗണ്ട് തുടങ്ങുകയും, നിര്‍ബന്ധിത സൈനിക സേവനം എന്നൊരു പുതിയ ലേഖനം എഴുതിക്കൊണ്ട് തന്റെ വിക്കി പ്രവര്‍ത്തനം തുടങ്ങിവെയ്ക്കുകയും ചെയ്തതായി സന്തോഷപൂര്‍വ്വം ഈ റിപ്പോര്‍ട്ടിനോടൊപ്പം അറിയിക്കുന്നു.


(ഡെല്‍ഹിയിലെ ആദ്യത്തെ മലയാളം വിക്കി പഠനശിബിരത്തില്‍ പങ്കെടുത്തവരുടെ ഗൂപ്പ് ഫോട്ടോ കാണാന്‍ താഴെയുള്ള ലിങ്കില്‍ അമര്‍ത്തുക.)

https.www.facebook.com/photo.php?fbid=10150786298827255&set=oa.182130398583689&type=1&relevant_count=1&ref=nf


നന്ദിപൂര്‍വ്വം

സുഭീഷ് ബാലന്‍




_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l




--
With Regards,
Anoop


_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l




--
Yours cordially
Dr.Fuad Jaleel

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l



_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l




--
With Regards,
Anoop