വിക്കിസംഗമോത്സവത്തിന്റെ ഭാഗമായി വിക്കിപീഡിയ ആലപ്പുഴയെ സ്‌നേഹിക്കുന്നു എന്നപേരില്‍ പ്രൊഫഷണല്‍-അമച്വര്‍ ഫോട്ടാഗ്രാഫര്‍മാര്‍ക്കായി ഡിസംബര്‍ 15ന് ഫോട്ടോവാക്ക് പരിപാടി സംഘടിപ്പിക്കുന്നു. നഗരത്തിലെ പ്രധാന സ്ഥലങ്ങളുടെയും സ്ഥാപനങ്ങളുടെയും മിഴിവാര്‍ന്ന ചിത്രങ്ങള്‍ ഡിജിറ്റലായി ശേഖരിക്കുന്ന പരിപാടിയാണ് ഫോട്ടോവാക്ക്. ആലപ്പുഴയുടെ ചരിത്ര-വിനോദസഞ്ചാര പ്രാധാന്യം ക്യാമറക്കണ്ണുകളിലൂടെ സ്വതന്ത്ര വിജ്ഞാനത്തിന്റെ ഭാഗമാക്കുകയാണ് ലക്ഷ്യം. പരിപാടിയുടെ ഭാഗമായി പകര്‍ത്തുന്ന ചിത്രങ്ങള്‍ ഫോട്ടേഗ്രാഫര്‍മാര്‍ക്ക്  അവരുടെ പേരില്‍ സ്വതന്ത്ര ചിത്രശേഖരമായ വിക്കി കോമണ്‍സില്‍ ലോകത്തെ മുഴുവന്‍ പേര്‍ക്കും കാണത്തക്കവിധം ആര്‍ക്കൈവ് ചെയ്യാനും സാധിക്കും. ഇതുവഴി ലോകജനതയ്ക്ക് ആലപ്പുഴ പട്ടണത്തിനെ കുറിച്ച് കൂടുതലറിയുവാന്‍ സാധിക്കും. ഈ ചിത്രങ്ങള്‍ ഫോട്ടോഗ്രാഫര്‍ക്ക് കടപ്പാട് രേഖപ്പെടുത്തി ആര്‍ക്കും സ്വതന്ത്രമായി  ഉപയോഗിക്കുവാന്‍ കഴിയും. ചിത്രങ്ങള്‍ സംബന്ധമായ ലേഖനങ്ങള്‍ മലയാളത്തിലും ഇതര ഭാഷകളിലും തയ്യാറാക്കി വിക്കിപീഡിയയില്‍ ഉള്‍പ്പെടുത്തും. ലേഖനങ്ങളുടെ ക്യൂ. ആര്‍. കോഡുകള്‍ തയ്യാറാക്കി സ്ഥാപനങ്ങളുടെ മുന്നില്‍ പ്രദര്‍ശിപ്പിക്കുന്നതിനും പരിപാടിയുണ്ട്.
ഫോട്ടോവാക്കിന്റെ ഭാഗമായി ഫോട്ടോഗ്രാഫര്‍മാര്‍ക്കായി ഛായാഗ്രഹണം, വിക്കികോമണ്‍സില്‍ ചിത്രങ്ങള്‍ അപ്‌ലോഡ് ചെയ്യല്‍, ക്രിയേറ്റീവ് കോമണ്‍സ് തുടങ്ങിയവയില്‍ പരിശീലനവും സംഘടിപ്പിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9447893110, 9400203766 എന്നീ നമ്പരുകളില്‍ വിളിക്കാവുന്നതാണ്.

അഡ്വ. ടി. കെ. സുജിത്ത്
ജനറല്‍ കണ്‍വീനര്‍
9846012841

--
Adv. T.K Sujith     | അഡ്വ. ടി.കെ സുജിത്
Alappuzha, Kerala | ആലപ്പുഴ, കേരളം
09846012841