വിക്കിപീഡിയ:മലയാളികൾ വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പദ്ധതിയ്ക്ക് വേണ്ടി എല്ലാവരും ചിത്രങ്ങൾ സംഭാവന ചെയ്യും എന്ന് കരുതുന്നു. ഈ ഗ്രൂപ്പിലെ എല്ലാ അംഗങ്ങളും ഒരു ചിത്രമെങ്കിലും സംഭാവന ചെയ്യണം എന്നതാവട്ടെ നമ്മുടെ ലക്ഷ്യം. ഇതിനു മുൻപ് ഒരുപാട് സംഭാവന ചെയ്തിട്ടുണ്ടല്ലോ, ഈ പദ്ധതിയ്ക്ക് വേണ്ടി എന്തിനാ സംഭാവന ചെയ്യുന്നത് എന്നാരും കരുതരുതേ. ഇന്ത്യയിൽ തന്നെ ഏറ്റവും അധികം ചിത്രങ്ങൾ അപ്ലോഡ് ചെയ്തിട്ടുള്ള വിക്കിയായ മലയാളം വിക്കിപീഡിയയ്ക്ക് എന്നും അഭിമാനിക്കാവുന്ന നേട്ടമാവണം ഈ പദ്ധതി. 500 ചിത്രമെങ്കിലും നമുക്ക് സംഭാവന ചെയ്യാനായാൽ മലയാളം വിക്കിപീഡിയ ലോകമെങ്ങും ശ്രദ്ധിക്കപ്പെടും എന്ന് തീർച്ച.

എന്ത് ചിത്രമാണ് എടുക്കേണ്ടത് എന്ന് സംശയിച്ചിരിക്കുന്നവർക്ക് സംഭാവന ചെയ്യാൻ കഴിയുന്ന ചിത്രങ്ങൾ നിർദ്ദേശിക്കാനുള്ള ഒരു ത്രെഡ് ആയി ഇത് തുടങ്ങാൻ ഞാൻ ആഗ്രഹിക്കുന്നു.

ആദ്യമായി തന്നെ എല്ലാ വീട്ടിലും ഉണ്ടാകുന്ന ഏറ്റവും എളുപ്പം ചിത്രീകരിക്കാൻ ആകുന്ന ഒരു വിഭാഗം തന്നെ ആവട്ടെ.

കറികൾ
നമ്മുടെ പല നാടൻ കറികളെക്കുറിച്ചും ആർക്കും വിക്കിയിൽ ചിത്രങ്ങൾ നമുക്ക് സംഭാവന ചെയ്യാവുന്നതേ ഉള്ളൂ. ഉദാഹരണത്തിന് ഈ വിഭാഗം കാണുക.
http://commons.wikimedia.org/wiki/Category:Cuisine_of_Kerala

നമുക്ക് ഇപ്പോൾ ലഭ്യമായിട്ടുള്ളത് ഈ ചിത്രങ്ങൾ മാത്രമാണ്. ഇതിൽ ഇനി എത്ര ചിത്രം നമുക്ക് ചേർക്കാനാകും എന്നാലോചിക്കുക. സാധ്യതകൾ അനന്തമാണ്.

പായസം
പായസം ഉണ്ടാക്കാത്ത വീടുകൾ ഉണ്ടാകുമോ. പ്രത്യേകിച്ചും ഈ വിഷുക്കാലത്ത്. പക്ഷെ നമ്മുടെ കയ്യിലുള്ള ചിത്രങ്ങൾ കാണുക.
http://commons.wikimedia.org/wiki/Category:Payasam


എത്രയും പെട്ടെന്ന് ഈ രണ്ട് വിഭാഗങ്ങളും നിറയ്ക്കുക. ഇതുപോലെ ഒരുപാട് സാധ്യതകൾ ഉള്ള വിഭാഗങ്ങൾ മറ്റുള്ളവരും ഇവിടെ അറിയിക്കുക. ചില രാഷ്ട്രീയകാർ നടത്താറുള്ള ജയിൽ നിറയ്ക്കൽ ഉദ്യമം പോലെ നമുക്കും നടത്താം ഒരു ഉദ്യമം. "വിക്കിപീഡിയ നിറയ്ക്കൽ"

ആശംസകൾ
- ശ്രീജിത്ത് കെ.