താഴെയുള്ള ലിങ്കിൽ കൊടുത്തിരിയ്ക്കുന്ന സ്കാനിൽ കാണുന്നതു് ഇതേ ചിത്രമാണു്. തെളിച്ചത്തിനു വ്യത്യാസമുണ്ടെന്നു മാത്രം.

http://www.gurudevan.info/photogal/displayimage.php?album=1&pid=133#top_display_media

രജിസ്റ്റർ ചെയ്തതിനു ശേഷം ലോഗിൻ ചെയ്യേണ്ടി വരും കാണാൻ.

Kevin Siji


2011/6/13 Sreejith K. <sreejithk2000@gmail.com>
കൂട്ടരേ,

ശ്രീ നാരായണ ഗുരുവിന്റെ ഒരു ചിത്രം കോമൺസിൽ മായ്ക്കാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുകയാണ്. 

ചിത്രം - http://commons.wikimedia.org/wiki/File:Narayana_Guru.jpg
മായ്ക്കലിന്റെ ചർച്ച - http://commons.wikimedia.org/wiki/Commons:Deletion_requests/File:Narayana_Guru.jpg

ഈ ഇ-മെയിൽ നിങ്ങൾ വായിക്കുന്നതിനു മുൻപ് ചിത്രം മായ്ക്കപ്പെട്ടെങ്കിലോ എന്ന് കരുതി ചിത്രം അറ്റാച്ച് ചെയ്തിട്ടുമുണ്ട്.

ചിത്രം മായ്ക്കാൻ ഉള്ള കാരണം നിസ്സാരമാണ് - ചിത്രം എടുത്ത വർഷമോ എടുത്ത വ്യക്തി ആരാണെന്നോ അവിടെ നൽകിയിട്ടില്ല എന്നതാണ് അത്. ഈ വിവരങ്ങൾ നിങ്ങൾക്കാർക്കെങ്കിലും അറിയുമെങ്കിൽ പങ്കുവയ്ക്കാൻ താത്പര്യപ്പെട്ടുകൊള്ളുന്നു.

ആദ്യം പ്രസിദ്ധീകരിച്ച ദിവസമോ വർഷമോ നിർബന്ധമില്ലെങ്കിലും 1936-നു മുൻപ് ഈ ചിത്രം എവിടെയെങ്കിലും പ്രസിദ്ധീകരിച്ചിരുന്നു എന്ന തെളിവാണ് അവിടെ വേണ്ടത്. അങ്ങിനെ പ്രസിദ്ധീകരിച്ചതിന്റെ സ്കാൻ ചെയ്ത കോപ്പി നൽകിയില്ലെങ്കിലും കുഴപ്പമില്ല, അങ്ങിനെ ഇന്ന സമയത്ത് ഇന്ന ഇടത്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട് എന്ന് ഉറപ്പ് തരുന്നു എന്നാരെങ്കിലും അവിടെ കമന്റ് ഇട്ടാലും മതിയാകും. 

ഈ ചിത്രം രക്ഷിച്ചെടുക്കാൻ സഹായം അഭ്യർത്ഥിക്കുന്നു.

- ശ്രീജിത്ത് കെ

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l