രാവിലേ പോസ്റ്റണം എന്നു കരുതിയതാണ് എങ്ങനെയോ വിട്ടുപോയി.......
ഈ ശിബിരത്തിൽ പ്രത്യേകം എടുത്തുപറയേണ്ട കാര്യങ്ങൾ ഉണ്ട്.....
ഇതിനു മുമ്പ് നടത്തിയ ശിബിരങ്ങളേക്കാൾ വളരെ വളരെ അധികം ചോദ്യങ്ങൾ ഈ സെഷനിൽ വരികയുണ്ടായി..... ചോദ്യകർത്താക്കളുടെ ബാഹുല്യം മൂലം ഈരണ്ട് പേർക്ക് ഒരേ സമയം ചോദ്യം ചോദിക്കാൻ അവസരം കൊടുക്കുകയാണുണ്ടായത്.....
അവിടെ വന്ന നൂറ്റമ്പതോളം പേരിൽ നിന്നായി മുപ്പതിലധികം ആളുകൾ ഓപ്പൺ സെഷനിൽ ചോദ്യങ്ങൾ ചോദിക്കുകയും, അതിലേറെപ്പേർ ക്ലാസ് കഴിഞ്ഞ് ലഞ്ച് സമയത്ത് നേരിട്ട് ഈ വിഷയം ചർച്ച ചെയ്യുകയുമുണ്ടായി......
ടൈറ്റ് ആയി 12 - 1 ഒരു മണിക്കൂർ സമയം നൽകിയ സെഷൻ സദസ്സ് ഇണ്ട്രാക്റ്റീവ് ആയതിനാൽ ലഞ്ച് സമയമായിട്ട് പോലും 1.30 കഴിഞ്ഞും നീണ്ടു...... സത്യം പറയാല്ലോ കണ്ണ് നെറഞ്ഞ് പോയി ;)
 മയലാളം ബ്ലോഗിംഗ് രംഗവുമായി ബന്ധപ്പെട്ട് വിക്കിക്ക് ഒരുപാട് നല്ല പ്രവർത്തകരെ കണ്ട് പിടിക്കാൻ കഴിയും എന്ന് തോന്നുന്നു..... വേണ്ടപ്പെട്ടവർ ശ്രദ്ധിക്കുമല്ലോ.......

രണ്ട് ചിത്രങ്ങൾ താഴെ ചേർക്കുന്നു......
 
- ഹബി

thunchan class.JPG

thunchan audiance.JPG

2011/4/18 നിരക്ഷരന്‍ | Manoj Ravindran <manojravindran@gmail.com>
വിക്കി സുഹൃത്തുക്കളേ...

ഇന്നലെ തുഞ്ചൻ പറമ്പിൽ വെച്ച് നടന്ന ബ്ലോഗ് മീറ്റിനിടയിൽ ഒരു മണിക്കൂർ സമയം വിക്കി പഠനശിബിരം ഉണ്ടായിരുന്നു.
 മുനമ്പം എന്ന സ്ഥലത്തെപ്പറ്റിയുള്ള താൾ നിർമ്മിക്കുകയും പടങ്ങൾ കയറ്റുകയും ചെയ്തുകൊണ്ട് ഹബീബ് ആണ് വളരെ മനോഹരമായി
ഈ പഠനശിബിരം കൈകാര്യം ചെയ്തത്.

വളരെയധികം ചോദ്യങ്ങൾക്കാണ് പഠനശിബിരത്തിന് ശേഷം ഹബീബ് മറുപടി നൽകിയത്.
വിക്കിക്ക് നല്ല സംഭാവനകൾ നൽകാൻ സാദ്ധ്യതയുള്ള ജനങ്ങളായിരുന്നു പങ്കെടുത്തവരിൽ വളരെയധികം പേർ.

സമയക്കുറവ് മാത്രമായിരുന്നു ഏക പരിമിതി.
ഈ വിഷയത്തിൽ കൂടുതൽ വിവരങ്ങളും ചിത്രങ്ങളുമായി ഹബീബ് തന്നെ ഈ മെയിലിങ്ങ് ലിസ്റ്റിൽ വരുമെന്ന് താല്‍പ്പര്യപ്പെടുന്നു.
നിർഭാഗ്യവശാൽ എനിക്ക് പടങ്ങളൊന്നും എടുക്കാനായില്ല.

-നിരക്ഷരൻ


_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l