രാവിലേ പോസ്റ്റണം എന്നു കരുതിയതാണ് എങ്ങനെയോ വിട്ടുപോയി.......
ഈ ശിബിരത്തിൽ പ്രത്യേകം എടുത്തുപറയേണ്ട കാര്യങ്ങൾ ഉണ്ട്.....
ഇതിനു മുമ്പ് നടത്തിയ ശിബിരങ്ങളേക്കാൾ വളരെ വളരെ അധികം ചോദ്യങ്ങൾ ഈ സെഷനിൽ
വരികയുണ്ടായി..... ചോദ്യകർത്താക്കളുടെ ബാഹുല്യം മൂലം ഈരണ്ട് പേർക്ക് ഒരേ സമയം
ചോദ്യം ചോദിക്കാൻ അവസരം കൊടുക്കുകയാണുണ്ടായത്.....
അവിടെ വന്ന നൂറ്റമ്പതോളം പേരിൽ നിന്നായി മുപ്പതിലധികം ആളുകൾ ഓപ്പൺ സെഷനിൽ
ചോദ്യങ്ങൾ ചോദിക്കുകയും, അതിലേറെപ്പേർ ക്ലാസ് കഴിഞ്ഞ് ലഞ്ച് സമയത്ത് നേരിട്ട് ഈ
വിഷയം ചർച്ച ചെയ്യുകയുമുണ്ടായി......
ടൈറ്റ് ആയി 12 - 1 ഒരു മണിക്കൂർ സമയം നൽകിയ സെഷൻ സദസ്സ് ഇണ്ട്രാക്റ്റീവ്
ആയതിനാൽ ലഞ്ച് സമയമായിട്ട് പോലും 1.30 കഴിഞ്ഞും നീണ്ടു...... സത്യം പറയാല്ലോ
കണ്ണ് നെറഞ്ഞ് പോയി ;)
മയലാളം ബ്ലോഗിംഗ് രംഗവുമായി ബന്ധപ്പെട്ട് വിക്കിക്ക് ഒരുപാട് നല്ല പ്രവർത്തകരെ
കണ്ട് പിടിക്കാൻ കഴിയും എന്ന് തോന്നുന്നു..... വേണ്ടപ്പെട്ടവർ
ശ്രദ്ധിക്കുമല്ലോ.......
രണ്ട് ചിത്രങ്ങൾ താഴെ ചേർക്കുന്നു......
- ഹബി
[image: thunchan class.JPG]
[image: thunchan audiance.JPG]
2011/4/18 നിരക്ഷരന് | Manoj Ravindran <manojravindran(a)gmail.com>
വിക്കി സുഹൃത്തുക്കളേ...
ഇന്നലെ തുഞ്ചൻ പറമ്പിൽ വെച്ച് നടന്ന ബ്ലോഗ് മീറ്റിനിടയിൽ ഒരു മണിക്കൂർ സമയം
വിക്കി പഠനശിബിരം ഉണ്ടായിരുന്നു.
മുനമ്പം<http://ml.wikipedia.org/wiki/%E0%B4%AE%E0%B5%81%E0%B4%A8%E0%B4%A…
സ്ഥലത്തെപ്പറ്റിയുള്ള താൾ നിർമ്മിക്കുകയും പടങ്ങൾ കയറ്റുകയും ചെയ്തുകൊണ്ട്
ഹബീബ് ആണ് വളരെ മനോഹരമായി
ഈ പഠനശിബിരം കൈകാര്യം ചെയ്തത്.
വളരെയധികം ചോദ്യങ്ങൾക്കാണ് പഠനശിബിരത്തിന് ശേഷം ഹബീബ് മറുപടി നൽകിയത്.
വിക്കിക്ക് നല്ല സംഭാവനകൾ നൽകാൻ സാദ്ധ്യതയുള്ള ജനങ്ങളായിരുന്നു പങ്കെടുത്തവരിൽ
വളരെയധികം പേർ.
സമയക്കുറവ് മാത്രമായിരുന്നു ഏക പരിമിതി.
ഈ വിഷയത്തിൽ കൂടുതൽ വിവരങ്ങളും ചിത്രങ്ങളുമായി ഹബീബ് തന്നെ ഈ മെയിലിങ്ങ്
ലിസ്റ്റിൽ വരുമെന്ന് താല്പ്പര്യപ്പെടുന്നു.
നിർഭാഗ്യവശാൽ എനിക്ക് പടങ്ങളൊന്നും എടുക്കാനായില്ല.
-നിരക്ഷരൻ
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l