സുഹൃത്തേ,

വിക്കിപീഡിയ അതിന്റെ പത്താം വാർഷികം 2011 ജനുവരി 15-നു് ആഘോഷിക്കുകയാണെന്ന് അറിയാമല്ലോ. അതിന്റെ ഭാഗമായുള്ള ആഘോഷ പരിപാടികൾ കണ്ണൂരിലും സംഘടിപ്പിക്കുന്നു. 2011 ജനുവരി 15-നു് രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെ കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിൽ ഹാളിലാണ് പരിപാടികൾ നടക്കുന്നത്.



ചടങ്ങ് കേരള സർവ്വകലാശാലയുടെ മുൻ വൈസ് ചാൻസലറും, സാമൂഹ്യപ്രവർത്തകനുമായ ഡോ: ബി. ഇക്ബാൽ ഉദ്ഘാടനം ചെയ്യും. ഭാഷാ കമ്പ്യൂട്ടിങ്ങ് ഗവേഷകനും, മാഹി മഹാത്മാഗാന്ധി ഗവൺ‌മെന്റ് കോളേജ് അദ്ധ്യാപകനുമായ ഡോ: മഹേഷ് മംഗലാട്ട് ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തും. കൂടാതെ വിക്കിപീഡിയയുടെ വാർഷികാഘോഷ പരിപാടികൾ, വിക്കിപീഡിയ, മലയാളം വിക്കിപീഡിയ എന്നിവയെ പരിചയപ്പെടുത്തൽ, മലയാളം വിക്കിയിൽ എങ്ങനെ ലേഖനങ്ങൾ എഴുതാം എന്നീ വിഷയങ്ങളിൽ വിദഗ്ദ്ധർ ക്ലാസെടുക്കും



ഇതിനോടനുബന്ധിച്ച്  തയ്യാറാക്കിയ പത്രക്കുറിപ്പ് ഇതോടൊപ്പം അയക്കുന്നു.  ഇത് ഈ വിഷയവുമായി ബന്ധപ്പെട്ട മറ്റു മെയിലിങ്ങ് ലിസ്റ്റുകളിലേക്കും, പരിചയമുള്ള പത്രപ്രവർത്തകർക്കും, സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കുവാൻ അപേക്ഷ.


പത്താം വാർഷികവുമായി ബന്ധപ്പെട്ട വിക്കിപീഡിയ താൾ : പത്താം വാർഷികം/കണ്ണൂർ


എന്ന്,
അനൂപ്