സെബിൻ, പറയുന്നത് ഇതാണ്. പ്രത്യേക ഒരു മാനദണ്ഢവും ഇല്ലാതെ, ഫെയ്സ്ബുക്കിലും സോഷ്യൽ നെറ്റ്വർക്കുകളിലും കുഴൂർ വിൽസണെ അറിയുന്ന, ആദരിക്കുന്ന കുറെപ്പേർ പറയുന്നതുകൊണ്ട് കുഴൂർ വിൽസന്റെ ജീവചരിത്രം വിക്കിപീഡിയ ആർട്ടിക്കിൾ ആകരുത്. കാര്യം ഇതേ മാനദണ്ഢങ്ങൾ ഇല്ലായ്മകൊണ്ട് പിന്നാലെ വരുന്ന വെള്ളപ്പൊക്കം തടയാനാവില്ല. ബ്ലോഗ് കവികളെ എടുത്താൽ ടി.പി. വിനോദ്, പ്രഭാ സക്കറിയാസ്, സെറീന, കെ.എം. പ്രമോദ്, ലതീഷ് മോഹൻ, വിഷ്ണുപ്രസാദ്, സനൽ ശശിധരൻ, ഉമ്പാച്ചി, നജൂസ്, ഡോണ മയൂര, തുടങ്ങി അനേകം കവികളുണ്ട്. അതിനു പുറമേ അത്ര നല്ല കവിതയല്ല എന്ന് പൊതുബോധം നിലനിൽക്കുന്ന കുറെ കവികളുമുണ്ട്. ഉദാ: മുഹമ്മദ് സഗീർ പണ്ടാരത്തിൽ. മറ്റൊരു ഉദാഹരണം ബാജി ഓടംവലി എന്ന കഥാകൃത്ത്. ബഹ്രൈനിലെ സാഹിത്യ സമാജത്തിലും മറ്റും പുള്ളി സംഘാടകനും പ്രാസംഗികനുമാണ്. പൊതുബോധത്തിന്റെ പേരിൽ കുഴൂർ വിൽസണെപ്പറ്റി വിക്കിപീഡിയയിൽ ലേഖനം അനുവദിക്കുകയും മുഹമ്മദ് സഗീർ പണ്ടാരത്തിലിനെപ്പറ്റി ലേഖനം വരുമ്പോൾ അത് തടയുകയും പറ്റില്ല. 


2013/11/9 Simy Nazareth <simynazareth@gmail.com>
നിന്ദാസ്തുതി കേൾക്കുമ്പോൾ നിന്ദയാണോ സ്തുതിയാണോ എന്ന് സംശയം വരും. ജീവാത്മാവും പരമാത്മാവും എന്നു പറഞ്ഞത് നല്ലതെങ്കിൽ അങ്ങനെ. 

കുഴൂർ വിൽസൺ ബ്ലോഗിലും വല്ലപ്പോഴും ആനുകാലികങ്ങളിലും കവിതയെഴുതുന്ന കവിയാണ്. ഒരു വലിയ സുഹൃത്ത്‌വലയം കുഴൂർ വിൽസണ് ഉണ്ട്. പല വേദികളിലും ക്ഷണിതാവാണ്, തന്റെയും മറ്റുള്ളവരുടെയും കവിതകൾ തന്റേതായ രീതിയിൽ ആലപിക്കാറുണ്ട്. വളരെ നല്ല മനുഷ്യനാണ്. എന്റെ സ്നേഹിതനുമാണ്. 

ഇതിനപ്പുറം കുഴൂർ വിൽസൺ എന്ന ആളെപ്പറ്റിയുള്ള ലേഖനം വിക്കിപീഡിയയിൽ / മറ്റേതെങ്കിലും വിജ്ഞാനകോശത്തിൽ എന്തുകൊണ്ട് വരേണ്ടതാണ് എന്നു പറഞ്ഞുതന്നാൽ എളുപ്പമാകും. 


2013/11/9 Sebin Jacob <sebinajacob@gmail.com>
വിക്കിപ്പീഡിയയെക്കുറിച്ചുള്ള പ്രത്യേകാല്‍ ധാരണയൊന്നുമല്ല പങ്കുവച്ചതു്. ആ മനുഷ്യനെ കുറിച്ചു് പാതി കളിയായും പാതി കാര്യമായും പലരും പലതും പറയാറുണ്ടെങ്കിലും അദ്ദേഹം വിക്കിപ്പീഡിയയ്ക്കു് മാത്രമല്ല, ഓണ്‍ലൈന്‍ മലയാള സമൂഹത്തിനു് തന്നെ ചെയ്ത കാര്യങ്ങള്‍ നിസീമമാണു്. ഒരാളെക്കുറിച്ചു് നല്ലതുപറയുന്നതുപോലും സഹിക്കില്ലെന്നു വച്ചാല്‍ എന്താ ചെയ്ക! 

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l