അനൂപ്,
സുഗിഷ് ഉദ്ദേശിച്ചത് അർജ്ജുനയുടെ മെയിൽ മനസ്സിലാകുന്നില്ല എന്നാണ്.
അത് ട്രാൻസ്ലേറ്റ് ചെയ്ത് സാമ്പത്തികം പേജിൽ ചേർക്കുന്നതിലും തെറ്റില്ല...

ആ മെയിലിന്റെ ഉള്ളടക്കം ഇങ്ങനെയാണ്.

വിക്കിസംഗമോത്സവത്തിന്റെ ചെലവുകളിലേക്കായി 1 ലക്ഷം രൂപ അനുവദിക്കാൻ വിക്കിമീഡിയ ഇന്ത്യ ചാപ്റ്റർ തീരുമാനിച്ചു. പണം കൈപ്പറ്റുന്നതിലേക്കുള്ള വ്യവസ്ഥകൾ ഇപ്രകാരമാകുന്നു
  1. സാമ്പത്തികം സംബന്ധമായി സംഘാടക സമിതികൾ പാലിക്കേണ്ട പെരുമാറ്റച്ചട്ടങ്ങൾ പാലിക്കാമെന്ന് സംഗമോത്സവം സംഘാടകർ എഴുതി ഒപ്പിട്ടു നൽകണം (പെരുമാറ്റച്ചട്ടങ്ങൾ എന്തെന്ന് പിന്നീട് വ്യക്തമാക്കുമായിരിക്കും. വരവുകൾക്ക് രസീതുകളും ചെലവുകൾക്കു വൗച്ചറുകളും വരവ്-ചെലവ് വിശദീകരിക്കുന്ന കണ്ക്ക് പുസ്തകങ്ങളും അവയുടെ നിയമാനുസരണമുള്ള ഓഡിറ്റുകളും പാലിക്കാം എന്നുള്ളതായിരിക്കും ഈ പെരുമാറ്റച്ചട്ടം എന്ന് ഊഹിക്കുന്നു.)
  2. സംഘാടകർ സംഗമത്തിന്റെ വിശദമായ ബഡ്ജറ്റും സാമ്പത്തിക സ്രോതസ്സുകളും ഏവയെന്ന് വ്യക്തമാക്കണം (അത് നിലവിൽ സാമ്പത്തികം പേജിൽ പരസ്യപ്പെടുത്തിയിട്ടുള്ളതാണ്. മലയാളമാണ് ഇംഗ്ലീഷാക്കാം)
  3. വിക്കിമീഡിയ ഇന്ത്യാ ചാപ്റ്ററിന്റെ മലയാളം താല്പര്യ ഗ്രൂപ്പിന്റെ (Special Interest Group- SIG) പിന്തുണ സംഗമോത്സവത്തിന് ഉണ്ടെന്ന കാര്യം ഉചിതമായി പരസ്യപ്പെടുത്താൻ -സംഗമോത്സവ വേദിയിലും പരിപാടികളിലും  പ്രചരിപ്പിക്കുവാൻ - സംഘാടകർ ബാദ്ധ്യതപ്പെട്ടിരിക്കുന്നു.
  4. സംഗമോത്സവത്തിനാവശ്യമായ സാമഗ്രികൾ വിതരണം ചെയ്യുന്ന സാധന - സേവനദാതാക്കൾക്ക് നേരിട്ടായിരിക്കും ചാപ്റ്റർ പണം നൽകുക. ഇതിനായി ദാതാക്കളിൽ നിന്നും ആവശ്യമായ ഇൻവോയിസുകളും ബില്ലുകളും വാങ്ങി സംഘാടകർ സാക്ഷ്യപ്പെടുത്തി ചാപ്റ്ററിന് സമർപ്പിക്കുന്ന മുറയ്കായിരിക്കും അവർക്ക് പണം അനുവദിക്കുക.
  5. സാമ്പത്തിക ചെലവുകളുടേതടക്കമുള്ള സംഗമോത്സവത്തിന്റെ വിശദമായ റിപ്പോർട്ട് പരിപാടി നടന്ന് മൂന്നുമാസത്തിനകം ചാപ്റ്ററിന് സമർപ്പിക്കുവാൻ സംഘാടകർ ബാദ്ധ്യസ്ഥരാണ്
പണം തരുന്ന എല്ലാ ഏജൻസികളും ഇത്തരം നിബന്ധനകൾ വെയ്കാറുണ്ട്. അത് പാലിക്കവാൻ വാങ്ങുന്നവർ ബാദ്ധ്യസ്ഥരുമാണ്. സംഘാടക സമിതി ഇക്കാര്യങ്ങൾ ചെയ്യാമെന്ന് ഉറപ്പുനൽകിയിട്ടുണ്ട്. പോരേ...?

ഇവിടെ നാം ഇനിയെങ്കിലും ചർച്ച തുടങ്ങിവെയ്കേണ്ട സംഗതി, ഇത്തരത്തിൽ ബാഹ്യസഹായം വലുതായി വാങ്ങാതെ വിക്കിപീഡിയ മലയാളം കമ്മ്യൂണിറ്റിക്ക് സ്വന്തമായി എങ്ങനെ ധനസമാഹരണം നടത്താം, അതിനുള്ള സംഘടനാസംവിധാനമെന്തായിരിക്കണം എന്നൊക്കെയാണ്.... സംഗമോത്സവത്തിന്റെ ഭാഗമായി ആ ചർച്ച നടക്കുമായിരിക്കും എനന്ന് പ്രതീക്ഷിക്കുന്നു.

-സുജിത്.


Cc: 
Date: Tue, 17 Apr 2012 11:54:17 +0530
Subject: Re: [Wikiml-l] Wikiml-l വിക്കിസംഗമോത്സവം സാമ്പത്തികം
വിക്കിയില്‍ ചേര്‍ക്കാണാണോ. എന്നാല്‍ താള്‍ ഏതെന്ന് പറയൂ. അതോ ഈ ഗ്രൂപ്പിലെ ആളുകള്‍ക്ക് മനസ്സിലാവാന്‍ മാത്രമാണോ?

On Mon, Apr 16, 2012 at 10:39 PM, sugeesh | സുഗീഷ് * <sajsugeesh@gmail.com> wrote:
Hi Sujith,

Thanks for returning the phone call. As discussed, here are the
details of the resolution passed by EC.
Based on the request for funding support from  organizers of
WIkiSangamotsav, (Annual conference of Malayalam Wikimedians) ,  EC
resolved to grant a sum of Rs 1,00,000 for WikiSangamotsav and the
grant is subject to following process and the  terms being met by the
organizers of the conference.
a) Conference organizers submit signed code of conduct forms as
applicable to organizers of conferences
b) Conference organizers provide detailed budget for the conference
and source of funds  to support the same.
c) Conference organizers agree to provide appropriate publicity to
Malayalam SIG of Wikimedia India as the Sponsor at the venue and in
the program.
d) EC  makes payments to the Vendors  against invoice on Wikimedia
Chapter after delivery of goods/services as in invoice, duly endorsed
by the Conference organizers. The payment will also  be subject to
receipt of Grants from WMF and operational access to the account.

e) Conference organizers agree to provide a detailed report on the
conference including the report on the finances  within three months
of the Conference.

Kindly confirm that these terms are acceptable at the earliest.

Best wishes for the event


ഇതൊക്കെ ആരെങ്കിലും ഒന്ന് മലയാളികരിച്ചു തരുമോ ??



On 4/16/12, Adv. T.K Sujith <tksujith@gmail.com> wrote:
> പ്രിയ സുഹൃത്തുക്കളേ,
> മലയാളം വിക്കിസമൂഹത്തിന് വളരെ സന്തോഷം നല്‍കുന്ന ഒരു വാര്‍ത്ത ഇന്ന്
> വൈകിയാണെങ്കിലും നമ്മെ തേടിയെത്തിയിരിക്കുന്നു.
> സംഗമോത്സവത്തിന് സര്‍ക്കാര്‍ സാമ്പത്തിക സഹായം ലഭിക്കുന്ന കാര്യത്തില്‍
> അപ്രതീക്ഷിതമായ ചില വൈഷമ്യങ്ങള്‍ നേരിട്ട വിവിരം മുന്‍പ് സൂചിപ്പിച്ചുവല്ലോ...
>
> അങ്ങനെയിരിക്കെയാണ് ഇന്നലെ ബാംഗ്ലൂരില്‍ ചേര്‍ന്ന വിക്കിമീഡിയ ഇന്ത്യ
> ചാപ്റ്ററിന്റെ എക്സിക്യൂട്ടീവ് കമ്മറ്റി ചേരുന്നത്. ചാപ്റ്റര്‍ ഇ.സി.,
> വിക്കിസംഗമോത്സവം ഇന്ത്യയിലെ മറ്റ് വിക്കിസമൂഹങ്ങള്‍ക്ക് മാതൃകയാകാവുന്ന
> ഒന്നായിത്തീരുമെന്നും വിക്കിപീഡിയയുടെ വളര്‍ച്ചയില്‍ അത്
> നിര്‍ണ്ണായമായിരിക്കുമെന്നും വിലയിരുത്തുകയുണ്ടായി. അതിന്റെ അടിസ്ഥാനത്തില്‍
> നാം സമര്‍പ്പിച്ചിരുന്ന ഗ്രാന്റിനായുള്ള
> അപേക്ഷയില്‍<http://wiki.wikimedia.in/Grants/WikiSangamotsavam_2012_Malayalam_Wiki_Conference_2012>നിന്ന്
> *ഒരു ലക്ഷം രൂപ *വരുന്ന ചെലവുകള്‍ക്കായുള്ള പണം നല്‍കാമെന്ന് വിക്കിമീഡിയ
> ഇന്ത്യാ ചാപ്റ്റര്‍ തീരുമാനിക്കുകയുണ്ടായി.
>
> നമ്മുടെ ആവശ്യങ്ങളും വിക്കിസംഗമോത്സവത്തിന്റെ പ്രാധാന്യവും തിരിച്ചറിഞ്ഞാണ്
> അന്‍പതിനായിരം രൂപയുടെ സഹായം അനുവദിക്കാമെന്ന മുന്‍ധാരണയില്‍ നിന്ന്
> വ്യത്യസ്തമായി ധനസഹായം 1 ലക്ഷം രൂപയായി വര്‍ദ്ധിപ്പിച്ചതെന്ന് ചാപ്റ്റര്‍
> പ്രസിഡന്റ് അര്‍ജ്ജുനറാവു ചാവലയും സെക്രട്ടറി നവീന്‍ ഫ്രാന്‍സിസും അറിയിച്ചു.
> ചാപ്റ്ററിന്റെ ഈ സഹായം വിക്കിസംഗമോത്സവം സംഘാടക സമിതിയെ സംബന്ധിച്ചിടത്തോളം
> വളരെയേറെ ആശ്വസം പകരുന്ന ഒന്നാണെന്ന് പറയേണ്ടതില്ലല്ലോ...
>
> വിക്കിസംഗമോത്സവത്തിന് സാമ്പത്തിക സഹായം നല്‍കുവാന്‍ തീരുമാനിച്ച ഇന്ത്യാ
> ചാപ്റ്റര്‍ എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങള്‍ക്ക് സംഗമോത്സവം സംഘാടക
> സമിതിയുടെ പേരില്‍ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.
> ഇതോടൊപ്പം നാം ലക്ഷ്യമിട്ടിട്ടുള്ള മുഴുവന്‍ കാര്യങ്ങളും സാധിക്കുന്നതിനായി
> കൂടുതല്‍ ധനസമാഹരണം നടത്തുവാന്‍ -സുവനീറുനുള്ള പരസ്യം, വിക്കിമീഡിയ ഫൌണ്ടേഷന്‍
> ധനസഹായം തുടങ്ങിയവ ഉറപ്പാക്കുവാന്‍ - കമ്മ്യൂണിറ്റിയിലെ അംഗങ്ങള്‍ തുടര്‍ന്നും
> സഹായിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു..
>
> [[ഉ:Adv.tksujith]]
> 2012/4/16 Adv. T.K Sujith <tksujith@gmail.com>
>
>>