കാര്യങ്ങളുടെ പോക്കു നോക്കു. റോഷൻ നടത്തിയ തിരുത്തിനെ വിക്കിയുടെ ആകെ പ്രതിരോധമായി ഉയർത്തിക്കാണിച്ചിരിക്കുന്നു. പകരംവീട്ടി പോലും !!!


2013/11/11 Adv. T.K Sujith <tksujith@gmail.com>
റോഷന്‍ സാധാരണ ഉപയോക്താവാണെങ്കിലും അഡ്മിനാണെങ്കില്‍പ്പോലും ചെയ്തത് ശരിയല്ലെങ്കില്‍ റിവര്‍ട്ട് ചെയ്യുന്നതില്‍ ഒരുപാകതയുമില്ല സിമി. മാത്രമല്ല, വിക്കിപീഡിയയിലെ പല ലേഖനങ്ങളിലും malayal.am സൈറ്റ് ചെയ്തിട്ടുണ്ട്. അത് റിലയബിള്‍ അല്ലെങ്കില്‍ അവയെല്ലാം റിവര്‍ട്ട് ചെയ്യേണ്ടിവരും.

ഞാന്‍ മനസ്സിലാക്കിയിടത്തോളം മലയാളത്തിലെ വിശ്വസനീയമായ വെബ്സോഴ്സുകളില്‍ ഒന്നു തന്നെയാണ് മലയാളം. അതിലെ എഴുത്തുകാരും വിഷയങ്ങളും നിലവാരം പുലര്‍ത്തുന്നതും തട്ടിക്കൂട്ട് നിലപാടുകള്‍ സ്വീകരിക്കാത്തതുമാണ്. പത്രങ്ങളുടെ വെബ് എഡിഷനുകള്‍ കഴിഞ്ഞാല്‍ മലയാളം വെബ്പോര്‍ട്ടലുകളില്‍ നിലവാരം പുലര്‍ത്തുന്നതെന്ന് പറയാവുന്ന അപൂര്‍വ്വം ചിലതില്‍ ഒന്നു തന്നെയാണത്.

റോഷന്‍ ആരാണെന്നറിയില്ല. അജ്ഞാതനായിരിക്കാന്‍ അയാള്‍ക്കുള്ള അവകാശം മാനിച്ചുകൊണ്ടുതന്നെ പറയട്ടെ, എന്തെങ്കിലും തരത്തിലുള്ള പരാതികള്‍ റോഷന് ഉണ്ടായിരുന്നെങ്കില്‍ ഒരു ലേഖനത്തില്‍ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍, കുറഞ്ഞപക്ഷം ആ ലേഖനത്തിന്റെ സംവാദം താളിലെങ്കിലും ചര്‍ച്ച ചെയ്ത ശേഷം വേണമായിരുന്നു ചെയ്യേണ്ടത്. ചെയ്തയാള്‍ ഒരു വിവരത്തിന് അവലംബമാണല്ലോ ചേര്‍ത്തത്. പുതിയ വിവരങ്ങളൊന്നുമല്ലല്ലോ ചേര്‍ത്തത്.

അവലംബത്തിന്റെ ആധികാരികതയെക്കുറിച്ച് ഇത്തരത്തില്‍ സംശയമുണ്ടാകുന്നവര്‍ക്കായി അത് ചര്‍ച്ച ചെയ്യാനായി ഒരു സിവിധാനം ഇംഗ്ലീഷില്‍ ഇവിടെ ഉള്ളതുപോലെ മലയാളത്തിലും തുടങ്ങുന്നതിനെക്കുറിച്ച് ആലോചിക്കാവുന്നതാണ്.

പിന്നെ സെബിനോടും മറ്റുള്ളവരോടും ഈ സന്ദര്‍‍ഭം ഉപയോഗപ്പെടുത്തി ഒരു കാര്യം പറഞ്ഞോട്ടെ:

സെബിന്‍ അഡ്മിനായുള്ള malayal.am നെക്കുറിച്ച് അടിസ്ഥാനരഹിതമായ ഒരു ആരോപണം ഉന്നയിച്ചപ്പോള്‍ സെബിന് അത് വലിയ വിഷമമായി. സെബിനെ വ്യക്തിഹത്യ ചെയ്യുന്നതിലും വലിയ വിഷമമായിട്ടാണ് അതെടുത്തതെന്നും വിക്കിപീഡിയയുടെ താളുകളില്‍ അത് കിടക്കുന്നത് സെബിന്‍ വളരെ ഗൗരവമായി കാണുന്നുവെന്നും മനസ്സിലാക്കുന്നു.

തങ്ങളുടെ സ്വന്തമല്ലെങ്കിലും പദവികൊണ്ട് വിക്കിപീഡിയയുടെ അഡ്മിന്‍മരായിട്ടുള്ളവരുടെ മാനസികാവസ്ഥ ഈ അവസരത്തില്‍ ചിന്തിക്കുന്നത് നന്നായിരിക്കും. നിലവിലുള്ള 33,184 ലേഖനങ്ങളില്‍ ഏതോ ചില ലേഖനങ്ങളിലെ പ്രമാദങ്ങള്‍ ഉയര്‍ത്തിക്കാട്ടിയും ഏതോ ഒരു ലേഖനം ഒഴിവാക്കപ്പെട്ടത് ചൂണ്ടിക്കാട്ടിയും ഫേസ്ബുക്കിന്റെയും ഗൂഗിള്‍ പ്ലസ്സിന്റെയും പു.ക.സ ഓണ്‍ലൈനിന്റെയും താളുകളില്‍ വിക്കിപീഡിയയുടെ ആധികാരികതയും വിശ്വാസ്യതയും വിക്കിപീഡിയ അഡ്മിന്‍മാരുടെ നിലവാരവും ഇന്ന് പരസ്യമായി ചോദ്യം ചെയ്ത് വരുകയാണ്. ഞങ്ങള്‍ക്കാര്‍ക്കും അവിടെല്ലാം എത്തി ഞങ്ങളുടെ നിപാടുകളോ, വിഷയത്തിലെ യഥാര്‍ത്ഥ വസ്തുതകളോ (അത് ഇതിനകം സെബിന് മനസ്സിലായിട്ടുണ്ടല്ലോ) ജനത്തിനെ പറഞ്ഞ് മനസ്സിലാക്കാന്‍ കഴിയില്ല. "ആയിരം കുടത്തിന്റെ വായടച്ചുകെട്ടാം, പക്ഷേ, സോഷ്യല്‍ മീഡിയയിലെ അപവാദ പ്രചരണത്തിനെ തടയാന്‍ ആര്‍ക്കുമാവില്ല" എന്നതാണ് സമകാലിക യാഥാര്‍ത്ഥ്യം.

വാളെടുത്തവരെല്ലാം വെളിച്ചപ്പാടായി മാറിക്കൊണ്ട്, ഞങ്ങളില്‍ പലരുടെയും പ്രൊഫൈല്‍ പേജടക്കം തെറ്റിദ്ധാരണാജനകമായും അവഹേളനപരമായും അനാവശ്യമായും ഉദ്ധരിച്ചുകൊണ്ട്, ആ ഘോഷയാത്ര മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്. ഇത്രയും പേര്‍ ചേര്‍ന്ന് വിക്കിപീഡിയയെ പൊതുമദ്ധ്യത്തിലിട്ട് അലക്കുമ്പോള്‍ വിക്കിയിലെ സജീവ പ്രവര്‍ത്തകര്‍ക്കും അഡ്മിന്‍മാര്‍ക്കും ഉണ്ടാകുന്ന വികാരമെന്തായിരിക്കും എന്ന കൂടി ചിന്തിക്കുക...

ഇവിടെ വിക്കിപീഡിയയുടെ ലക്ഷക്കണക്കിനായുള്ള താളുകളിലേതോ ഒരിടത്ത്, പൊതുവായി ആരും കാണുകയോ ശ്രദ്ധിക്കുകയോ ചെയ്യാത്തയിടത്താണ് മലയാള്‍.എഎം. നെക്കുറിച്ചുള്ള പരമാര്‍ശം നടത്തിയിട്ടുള്ളതെന്നോര്‍ക്കുക. ചെയ്തതിനെ ഒരിക്കലും ന്യായീകരിക്കുകയല്ല. വിഷമങ്ങളെ താരതമ്യം ചെയ്തെന്നേയുള്ളു.

പലയിടങ്ങളിലും വിക്കിപീഡിയയെ ന്യായീകരിച്ചും ഉയര്‍ത്തിയും സംസാരിക്കുന്നയാളാണ് സെബിന്‍ എന്നത് വ്യക്തിപരമായി ബോദ്ധ്യപ്പെട്ടിട്ടുള്ളയാളാണ് എന്നതും ഈ അവസരത്തില്‍ ഓര്‍ത്തുകൊണ്ട് ഈ ചര്‍ച്ചകള്‍ നിറുത്തി വിക്കിസംഗമോത്സവത്തിനായുള്ള ഒരുക്കങ്ങളില്‍ പങ്കെടുക്കുവാന്‍ എല്ലാവരെയും ക്ഷണിക്കുന്നു. അവിടെ ഈ വിഷയങ്ങള്‍ നമുക്ക് നേരിട്ട് സംസാരിച്ച് നമുക്ക് അടികൂടാം... പോരേ !

വിക്കിപീഡിയയിലെ ശ്രദ്ധേയത സംബന്ധിച്ച് സെബിനും
അവലംബങ്ങളിലെ ആധികാരികത സംബന്ധിച്ച് റോഷനും
ഓരോ പ്രബന്ധമവതരിപ്പിക്കാനായി എത്തുമെന്ന് കരുതുന്നു...

സുജിത്ത്


2013, നവംബർ 11 1:23 AM ന്, Simy Nazareth <simynazareth@gmail.com> എഴുതി:

sorry, not tertiary sources, citing sources / reference sources.


2013/11/10 Simy Nazareth <simynazareth@gmail.com>
സെബിൻ, അത് വ്യക്തിപരമായി എടുക്കണ്ട. ആർക്കും ഏത് സൈറ്റിനെപ്പറ്റിയും ആധികാരികം അല്ല എന്ന് പറയാം - ഉത്തരകേരളം / നാലാമിടം / മലയാൾ.അം തുടങ്ങി ഏത് ഓൺലൈൻ പോർട്ടലും ആധികാരികമല്ല എന്ന് ആർക്കും പറയാവുന്നതേയുള്ളൂ - അവയും ആധികാരികമാണ് എന്ന മറുപടിയുടെ കാര്യമേയുള്ളൂ. പുതിയ മാദ്ധ്യമങ്ങളെ എങ്ങനെ സ്വീകരിക്കണം, ജേണലുകൾ, പത്രങ്ങൾ തുടങ്ങിയവയല്ലേ ആധികാരികം (tertiary sources) എന്ന ആശയക്കുഴപ്പത്തിൽ നിന്നും വരുന്നതാണ് ഇത്തരം കമന്റുകൾ.  


2013/11/10 Sebin Jacob <sebinajacob@gmail.com>
അതു് അനൂപന്‍ നീക്കം ചെയ്തിരുന്നു, സിമി. പക്ഷെ സൈറ്റിനെതിരെ എഴുതിയതു് കിടപ്പുണ്ടു്. വീണ്ടും എഴുതിയിട്ടുമുണ്ടു്. 

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l



_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l



--
Adv. T.K Sujith     | അഡ്വ. ടി.കെ സുജിത്
Alappuzha, Kerala | ആലപ്പുഴ, കേരളം
09846012841

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l



--
Regards..
Bipin.
NixBees