http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/home/malayalamYuva.jsp?BV_ID=@@@


നമ്മെക്കൊണ്ട് എന്തു പ്രയോജനം
YUVA Articleഅവധിക്കാലത്ത് വെറുതെ ബോറടിച്ചിരിക്കുമ്പോള്‍ ഫേസ്ബുക്കും ഒാര്‍കുട്ടുമൊക്കെയാണ് ഒരാശ്വാസം എന്നറിയാം.പക്ഷേ, ആര്‍ക്കെങ്കിലും പ്രയോജനപ്പെടുന്ന വിധ
ത്തില്‍ കംപ്യൂട്ടര്‍ ടൈം മാറ്റിവച്ചുകൂടേ? കൊച്ചുപ്രായത്തില്‍തന്നെ നാടിനും നാട്ടാര്‍ക്കും നാട്ടുഭാഷയ്ക്കും വേണ്ടി സമയം കണ്ടെത്തുന്ന കുറെയേറെ മലയാളികള്‍
ഇന്നുണ്ട്. മലയാളം വിക്കിപീഡിയ എന്ന ഒാണ്‍ലൈന്‍ വിജ്ഞാനകോശത്തെ സമ്പന്നമാക്കുന്ന ഇവര്‍ക്കൊപ്പം കൂടിയാലോ ?

വിക്കിപീഡിയ
എന്തിനെപ്പറ്റി നെറ്റില്‍ തിരഞ്ഞാലും സേര്‍ച്ച് എന്‍ജിന്‍ആദ്യം നമ്മെ കൊണ്ടെത്തിക്കുക വിക്കിപീഡിയ എന്ന ഒാണ്‍ലൈന്‍ സൌജന്യവിജ്ഞാനകോശത്തിലാവും. വിക്കിപീഡിയ ഇരുന്നൂറിലേറെ ഭാഷകളിലുണ്ട്. മരിച്ചു കൊണ്ടിരിക്കുന്ന ഭാഷകള്‍വരെ വിക്കിയിലൂടെ ഉണരുന്നു. വിക്കിപീഡിയയില്‍ ഇല്ലാത്ത വിഷയങ്ങളില്ല എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. വിവിധ ഭാഷകളിലായി 1.50 കോടി ലേഖനങ്ങളാണു വിക്കിപീഡിയയിലുള്ളത്. ഇതില്‍ 32 ലക്ഷവും ഇംഗ്ലിഷിലാണ്.

മലയാളം വിക്കി
ഇന്റര്‍നെറ്റിലൂടെയുള്ള വിവരശേഖരണം എളുപ്പത്തിലാക്കിയ വിക്കിയുടെ മലയാള പതിപ്പായ മലയാളം വിക്കിയില്‍
(www.ml.wikipedia.org) ആകെയുള്ള ലേഖനങ്ങള്‍ 12,360 എണ്ണം മാത്രം. ഇംഗ്ലിഷ് വിക്കിയുമായി തട്ടിച്ചു നോക്കുമ്പോള്‍ ഇതു വളരെക്കുറവാണ്. 2002 ഡിസംബര്‍ 21നു തുടങ്ങിയ മലയാളം വിക്കിയില്‍ 100 ലേഖനങ്ങള്‍ തികയുന്നത് രണ്ടു വര്‍ഷം കഴിഞ്ഞാണ്. 2006 ലാണ് 500 ലേഖനങ്ങള്‍ തികഞ്ഞത്. വിദേശമലയാളികളടക്കമുള്ള ഒരുപറ്റം ഭാഷാസ്നേഹികളുടെ കൂട്ടായ്മ മലയാള വിക്കിയില്‍ സജീവമായതോടെ ലേഖനങ്ങളുടെ എണ്ണം കുത്തനെ ഉയര്‍ന്നു. അങ്ങനെ ലേഖനങ്ങള്‍ 12,000 കടക്കുകയും ചെയ്തു. പതിനേഴായിരത്തിലേറെ ഉപയോക്താക്കളുണ്ടെങ്കിലും
മലയാളം വിക്കിയില്‍ ലേഖനങ്ങള്‍ എഴുതുന്നവരുടെ എണ്ണം വളരെ കുറവാണ്. സജീവമായി എഴുതുന്നവര്‍ വളരെവളരെക്കുറവും. ഇനിയും കടലുപോലെ കിടക്കുകയാണു വിഷയങ്ങള്‍. കേരളത്തെക്കുറിച്ചും മലയാളത്തെക്കുറിച്ചുമൊക്കെ എത്രയെഴുതാന്‍ കിടക്കുന്നു. മലയാളം വിക്കി കൂട്ടായ്മയില്‍ പങ്കുചേര്‍ന്ന് ഇൌ അവധിക്കാലത്തെഗുണപ്രദമാക്കിയാലോ?


മാനുവല്‍ ജോര്‍ജ്, manuelgeorgejoseph@mm.co.in

--
Naveen Francis