ഇല്ലല്ലോ. കുറിപ്പുകളുടെ ക്രമം സൂപിക്കുന്ന പ്രതീകമായി മാത്രമേ മലയാളഅക്കങ്ങൾ ഉപയൊഗിക്കാവൂ എന്നൊരു നയം രൂപീകരിച്ചിരുന്നു. അല്ലാതുള്ള ഉപയോഗം ഉഴിവാക്കേണ്ടതാണ്.
കുറിപ്പുകൾ കുറിച്ചുള്ള നയം ഇങ്ങനെ പറയുന്നു.
ലേഖനങ്ങളിൽ കുറിപ്പുകൾ ഉപയോഗിക്കുമ്പോൾ, കുറിപ്പുകളുടെ പ്രതീകമായി, (൧, ൨, ൩
.. എന്നിങ്ങനെയുള്ള) മലയാളം അക്കങ്ങൾ ഉപയോഗിക്കുക. കുറിപ്പുകൾ
നൽകുന്നതെങ്ങനെയെന്നറിയാൻ എഡിറ്റിങ് വഴികാട്ടി കാണുക.
കുറിപ്പുകളുടെ പ്രതീകം ആയി അല്ലാതുള്ള ഉപയോഗങ്ങൾ ഒഴിവാക്കേണ്ടതാണ്
ഷിജു
പല ലേഖനങ്ങളിലും മലയാള അക്കം ഉപയോഗിച്ച് കാണാറുണ്ട്. പക്ഷേ ബഹുഭൂരിപക്ഷം എൻഡ് യൂസേഴ്സിനും ഇത് മനസ്സിലാവില്ല. മാത്രമല്ല ഒരത്യാവശ്യത്തിന് വിക്കി തപ്പീറ്റ് വരുമ്പം ഇമ്പോർട്ടന്റായ കൊല്ലങ്ങൾ പോലെയുള്ളത് ഒക്കെ മനസ്സിലാവാതെ മിഴിച്ച് നോക്കൽ അല്ലാതെ ഈ അക്കം പഠിക്കാനോ ഓർത്തുവക്കാനോ അവര് പോവും ന്ന് തോന്നണില്ല.
പുതുതായി മലയാളം വിക്കീൽകേറിയിറങ്ങിയ ഒത്തിരി പേരായി ഇങ്ങനെ ഒരു കാര്യം ചൂണ്ടിക്കാണിക്കുന്നു...
മുന്നെ എന്തെങ്കിലും ഡിസ്കഷൻസ് /നയരൂപീകരണം നടന്നിട്ടുണ്ടൊ?
(ഇത് വിക്കിയിൽ ഇട്ട് ചർച്ച ചെയ്യെണ്ട കാര്യമാണെങ്കിൽ അങ്ങനെയും ആവാം)
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l