2013/11/12 Simy Nazareth <simynazareth@gmail.com>
ദേവദാസ്, വിക്കിയിലെ പഞ്ചായത്തിൽ അഭിപ്രായം പറയുന്നതിനു അതിന്റെ പ്രാധാന്യമുണ്ട്. പുറത്തെ ചർച്ചകളിൽ നിന്നും കടമെടുത്തിട്ടായാലും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അവിടെ ഉന്നയിക്കണം. അതിൽ നിന്നും പുതിയ മാർഗദണ്ഢങ്ങൾ വോട്ടിനിടണം. 

മലയാളം വിക്കിയിലെ പ്രസ്തുത ശ്രദ്ധേയതാ നയം തിരുത്തണമെന്നാണ് അഭിപ്രായം.  ഒന്നിലധികം ആനുകാലികങ്ങളിൽ (അത് മുഖ്യധാരാ അച്ചടി മാധ്യമമോ, അതല്ലെങ്കിൽ ഗൗരവമായ സാഹിത്യ നിരൂപണം/വിമർശനം നടത്തുന്ന ഓൺലൈൻ ഇടങ്ങളോ ആകാം) കൃതികളെക്കുറിച്ച് പഠനമോ, വ്യക്തിയെക്കുറിച്ച് പരാമർശമോ ‌വന്നിട്ടുണ്ടെങ്കിൽ അതും പരിഗണിക്കണം. അവാർഡുകൾ എന്നത് അക്കാദമി പുരസ്ക്കാരം എന്നതിൽ മാത്രമായി ഒതുക്കരുത്. കൂടുതൽ പേരും വിക്കി പരതുന്നത്  ഒന്നിനെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കാനാണ്. അല്ലാതെ ഒരു ഉരകല്ലായല്ല ‌പരിഗണിക്കുന്നതെന്നാണ് അഭിപ്രായം. ഉദാ. ഒരു എഴുത്തുകാരന്റെ വിവരങ്ങൾ ആധികാരികതയോടെയും സമഗ്രതയോടെയും എളുപ്പത്തിൽ ‌ലഭിക്കാവുന്ന ഒരു വിവരസ്രോതസ്സ് എന്ന നിലയിലായിരിക്കണം വിക്കി വർത്തിക്കേണ്ടത്.  അല്ലാതെ "കഖഘ‌ഗങ്ങ" എന്നൊരു അവാർഡ് കിട്ടിയതുകൊണ്ട് മാത്രം എഴുത്തുകാരൻ  ‌വിക്കിയിൽ വരാൻ യോഗ്യനാണോ, "യരലവശഷസഹ" എന്നൊരു കൃതി എഴുതിയതിനാൽ മാത്രം  എഴുത്തുകാരൻ  ‌വിക്കിയിൽ വരാൻ യോഗ്യനാണോ എന്നതല്ല വിക്കിയിൽ പരിഗണിക്കേണ്ട പ്രധാന വിഷയം. അത്തരത്തിലെ നിരാസം അനുഗുണമല്ല. പ്രസ്തുതങ്ങളായ  "കഖഘ‌ഗങ്ങ" എന്ന അവാർഡ്,  "യരലവശഷസഹ" എന്ന കൃതി എന്നിവ  താക്കോൽ വാക്കുകളായി ‌കൊടുത്താൽ സെർച്ച് എഞ്ചിനുകളിൽ ‌വിക്കി പേജ് ‌വരുന്നുണ്ടോ, അതിൽ അവാർഡ്/കൃതി വിവരങ്ങൾ (തിയ്യതി, ഇടം, തുക തുടങ്ങിയവ) അവലംബമായി ആധികാരിക സ്രോതസ്സുകളിൽ നിന്ന് ചേർക്കപ്പെട്ടിട്ടുണ്ടോ എന്നതാകണം പ്രാഥമിക ലക്ഷ്യം. ഇതു കൂടാതെ ‌മുൻ നയങ്ങളിൽ പറഞ്ഞവവും, ‌പഞ്ചായത്തിലെ മറ്റ് അഭിപ്രായങ്ങളും കൂടെ പരിഗണിച്ച് ‌സമഗ്രവും, വിശാലവുമായൊരു നയം പുനർനിണ്ണയിക്കണമെന്നാണ് അഭിപ്രായം.  ~~~~

സിമീ, ഇങ്ങനെയൊന്നിപ്പോൾ പഞ്ചായത്തിലും പതിച്ചിട്ടുണ്ട്.


--

Devadas.V.M.