ഇങ്ങേരുടെ മറുപടി മൊത്തം മോഡറേഷനിലായിരുന്നോ ! ഇതെന്താ അഞ്ചാറ് മറുപടികള്‍ ഇന്‍ബോക്സിലേക്ക് മൊത്തമായി ഒരുമിച്ചാണെത്തിയത് (അതും മൂന്ന് ദിവസം പഴക്കമുണ്ടെന്ന് പറയുന്നു, ഞാന്‍ കാണാഞ്ഞതാവോ എന്തോ..)

ഇതില്‍ മിനിമം ഒരു പത്രക്കുറിപ്പെങ്കിലും വിക്കിപീഡിയ സമൂഹത്തിന്റെ ഭാഗത്ത് നിന്ന് പുറത്തിറക്കമെന്ന് അഭ്യര്‍ഥിക്കുന്നു. ഫൗണ്ടേഷനിലും വിക്കിപീഡിയ ഇന്ത്യ ചാപ്റ്ററിലും ഒക്കെ അവരുടെ ഔദ്ദ്യോഗിക പദവി ഇതിനായി ഉപയോഗിക്കേണ്ടതാണ്. പത്രക്കുറിപ്പിനുള്ള ഡ്രാഫ്റ്റ് തുടങ്ങിയിട്ടിട്ടുണ്ട്. പത്രക്കുറിപ്പുകള്‍ എഴുതിയുള്ള പരിചയം എനിക്കില്ല. എന്നാലാവുന്നത് സഹായിക്കാവുന്നതാണ്.

2013/5/18 sugeesh | സുഗീഷ് * <sajsugeesh@gmail.com>
 അതെ വക്കീലേ, തെറ്റിദ്ധരിപ്പിച്ചു എന്നതു തന്നെയാണ് ശരി...

ആ തെറ്റിദ്ധാരണ ജനങ്ങളുടെ ഇടയിൽ നിന്നും മാറ്റുന്നതിനും എന്താണ്
വിക്കിപീഡിയ മുന്നോട്ടു വയ്ക്കുന്ന കാര്യങ്ങളെന്നും എല്ലാവരേയും
അറിയിക്കേണ്ടുന്ന ബാദ്ധ്യത ഓരോ വിക്കിമീഡിയനും ഉണ്ട്. ആ
ഉത്തരവാദിത്വത്തിൽ നിന്നും ആരും ഒഴിഞ്ഞു മാറണ്ട എന്നു തന്നെയാണ് എനിക്കും
പറയാനുള്ളത്.

On 5/17/13, Adv. T.K Sujith <tksujith@gmail.com> wrote:
> അപ്പോള്‍ പത്രപ്രവര്‍ത്തക തെറ്റിദ്ധരിച്ചു എന്നതിനേക്കാളുപരി,
> തെറ്റിദദ്ധരിപ്പിച്ചു എന്നു പറയുന്നതാവും ശരി. പനയ്കല്‍ പത്രപ്രവര്‍ത്തകയോട്
> പറഞ്ഞിട്ടുണ്ടാവുക, "ഞാന്‍ വിക്കിപീഡിയ ആകുന്നു" എന്നാവും :)
>
> wikia.com എന്ന സംവിധാനമാകും ഇദ്ദേഹം ഉപയോഗിക്കുന്നുണ്ടാവുക....
>
> പൊതുജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരന്നിട്ടുണ്ടെങ്കില്‍ ഒരു
> തിരുത്തുകൊടുക്കുന്നതിനെക്കുറിച്ച് ആലോചിക്കാവുന്നതാണ്.
>