ഉഗ്രന്‍!!
ഞാന്‍ ഒരു വര്‍ഷത്തോളമായി എന്റെ നോകിയ 5130 Xpress Music(with opera mini ) ല്‍ മലയാളം വിക്കി വായിക്കാന്‍ തുടങ്ങിയിട്റ്റ് ...പ്രധാന താളിലെ പല template കളും മൊബൈലില്‍ ലോഡു ചെയ്ത് വരുന്നത് അത്ര 'രസമില്ലാത്ത' കാര്യമായിരുന്നു...ഇനി അതിനു കുഴപ്പമില്ല...

off topic: ആറ്റോമിക് ചില്ലുകള്‍ പ്രശ്നം ഉണ്ടാക്കുന്നുന്റ്റ് .... പല വാക്കിന്റെ അറ്റം ഊഹിക്കേന്ട സ്ഥിതിയാണ് ! :-)


2010/3/3 Anoop <anoop.ind@gmail.com>
ഇത് സംബന്ധിച്ച് മാതൃഭുമിയില്‍ വന്ന വാര്‍ത്ത‍ ഇവിടെ

2010/3/3 sugeesh.g subrahmanyam <sajsugeesh@gmail.com>

Thats Great

2010/3/3 Shiju Alex <shijualexonline@gmail.com>:
> സ്വതന്ത്ര ഓൺ‌ലൈൻ വിജ്ഞാനകോശമായ മലയാളം വിക്കിപീഡിയ (http://ml.wikipedia.org)
> കാലത്തിനനനുസരിച്ചു് മുന്നേറുന്നതിന്റെ ഭാഗമായി അതിന്റെ മൊബൈൽ പതിപ്പും
> ലഭ്യമാക്കിയിരിക്കുന്നു. മലയാളം വിക്കിപീഡിയയുടെ മൊബൈൽ പതിപ്പു് ഇവിടെ
> ലഭ്യമാണു്. http://ml.m.wikipedia.org/.
>
> പക്ഷെ വിവിധ മൊബൈലുകളിൽ മലയാളം റെൻ‌ഡർ ചെയ്യുന്ന സാങ്കേതികത പൂർണ്ണമായി
> ശരിയായിട്ടില്ല എന്നതു് നിലവിൽ ഒരു പരിമിതിയാണു്. ഒപ്പം തന്നെ മൊബൈലിൽ മലയാളം
> ടൈപ്പിങ്ങ് ടൂളുകൾ ഇല്ലാത്തതും ഒരു പരിമിതിയാണു്. എങ്കിലും മലയാളം വിക്കിപീഡിയ
> കാലത്തിനു് മുന്നേ നടന്നു് കഴിഞ്ഞു. മിക്കവാറും മലയാളം വിക്കി ലേഖനങ്ങൾ ഒക്കെ
> തന്നെ ഇംഗ്ലീഷ് കീവെർഡുകൾ ഉപയോഗിച്ചാൽ ലഭ്യമാകും. സാങ്കേതിക കാര്യങ്ങൾ
> ശരിയാക്കേണ്ടതു് മൊബൈൽ ഉല്‍പ്പാദകരും, സോഫ്റ്റ്‌വെയർ ഡെവലപ്പുറുമാരും,
> സാങ്കേതിക വിദഗ്ദരും ഒക്കെ ചേർന്നാണു്. അതിനായി അവരൊക്കെ ശ്രമിക്കും എന്നു്
> കരുതട്ടെ.
>
> മൊബൈൽ മലയാളം വിക്കിക്കു് വേണ്ടി ആവശ്യമായ സന്ദേശസഞ്ചയങ്ങൾ മലയാളത്തിലാക്കിയ
> മലയാളം വിക്കിയൻ പ്രവീൺ പ്രകാശ് (http://ml.wikipedia.org/wiki/User:Praveenp)
> പ്രത്യേക അഭിനന്ദനം അർഹിക്കുന്നു.
>
> ഇതോടൊപ്പം എടുത്തു് പറയേണ്ട മറ്റൊരു കാര്യം ഇന്ത്യൻ ഭാഷകളിൽ മൊബൈൽ
> യുഗത്തിലേക്ക് ആദ്യം പ്രവേശിച്ച വിക്കിപീഡിയ മലയാളം ആണു് എന്നതാണു്.
> ബാക്കിയുള്ള ഇന്ത്യൻ ഭാഷകൾ നമ്മുടെ മൊബൈൽ വിക്കി കണ്ടു് പതുക്കെ അതിനുള്ള
> പ്രവർത്തനങ്ങൾ നടത്താൻ തുടങ്ങിയിട്ടുണ്ടു്.
>
> മലയാളം വിക്കിപീഡിയക്കു് പുറമേ, മലയാളം വിക്കിനിഘണ്ടു
> (http://ml.wiktionary.org), മലയാളം വിക്കിഗ്രന്ഥശാല
> (http://ml.wikisource.org) എന്നിവയുടെ മൊബൈൽ പതിപ്പും ഇറക്കാൻ പദ്ധതിയുണ്ടു്.
> അതിനായുള്ള സോഫ്റ്റ്‌വെയർ ഡെവലപ്പു്മെന്റു് പിന്നണിയിൽ നടക്കുന്നു.
> _______________________________________________
> Wikiml-l is the mailing list for Malayalam Wikimedia Projects
> email: Wikiml-l@lists.wikimedia.org
> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>
>



--
sugeesh
nalanchira
9544447074
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l



--
With Regards,
Anoop P
www.anoopp.in


_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l