വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.
വിക്കിമീഡിയ സംരഭങ്ങള്‍ ജനകീയമാക്കുന്നതിന്റെയും ഈ രംഗത്തെ നവീന സാങ്കേതിക വിദ്യകള്‍ കൂടുതല്‍ പരിചയപ്പെടുത്തുന്നതിന്റെയും ഭാഗമായി 2020 ഓഗസ്റ്റ് മാസത്തില്‍ വിക്കിപീഡിയ പരിശീലന പരിപാടി സംഘടിപ്പിക്കുന്നതിനെ കുറിച്ച് ഇതിനകം അറിഞ്ഞിരിക്കുമല്ലോ. പ്രസ്തുത പരിപാടിയുടെ ഭാഗമായി മലയാളം വിക്കിപീഡിയ പ്രവര്‍ത്തകരുടെ ഒരു ഓണ്‍ലൈന്‍ സംഗമം ഇന്ന് (ശനിയാഴ്ച -ഓഗസ്റ്റ് 1) ഇന്ത്യന്‍ സമയം രാത്രി എട്ടു മുതല്‍ പത്ത് മണിവരെ സംഘടിപ്പിക്കുകയാണ്.
==പരിപാടിയുടെ ക്രമം ==
• മലയാളം വിക്കിപീഡിയ-വര്‍ത്തമാനം,ഭാവി.
• വിക്കിഡാറ്റ ലഘു വിവരണം
• മലയാളം വിക്കിപീഡിയയിലെ സാങ്കേതിക പ്രശ്നങ്ങൾ
• ഓണ്പരിശീലന പരിപാടി വിശദീകരണം
• ചര്‍ച്ച
ഈ സംഗമത്തിന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു.
യോഗത്തില്‍ പങ്കു ചേരുവാന്‍ താഴെകൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
NB: പ്രസ്തുത പരിപാടിയുമായി ബന്ധപ്പെട്ട എല്ലാ അറിയിപ്പുകള്‍ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും ഈ പേജ് സന്ദര്‍ശിക്കുക. പ്രത്യേകിച്ച് എന്തെങ്കിലും സാങ്കേതിക കാരണവശാൽ ലിങ്ക് മാറ്റേണ്ടിവരികയോ മറ്റെന്തെങ്കിലും വ്യത്യാസം വരികയോ ചെയ്താൽ താഴെ കാണുന്ന പേജിൽ വിവരം നൽകുന്നതായിരിക്കും.