ശബ്ദതാരാവലിയുടെ അവലംബം വേണ്ടിടത്ത് കൊടുക്കാനുള്ള ഒരു ഫലകമാണതു്. കൃത്യമായ ഒരു പ്രിന്റ് എഡിഷനെ സംബന്ധിച്ചുള്ള എല്ലാ വിവരങ്ങളും അതിലുണ്ടു്.
എന്നാൽ അതു മുഴുവനുമല്ല. DDC, ISBN, NBI തുടങ്ങിയ നമ്പറുകളും കൂടി അതിൽ ചേർക്കാവുന്നതാണു്. മാത്രമല്ല, സബ്‌വേരിയബിളുകളായി പേജ് നമ്പർ തുടങ്ങിയവയും ചേർക്കാവുന്നതാണു്. പക്ഷേ, ഇതു സുഗമമാവണമെങ്കിൽ അതിനൊരു മെനു-ഡ്രിവൺ ഇന്റർഫേസ് കൂടി ആവശ്യമുണ്ടു്.

ഇത്തരം പുസ്തകങ്ങളുടെ ഒരു വലിയ കാറ്റലോഗ് നമുക്കുണ്ടു് എന്നു വെക്കുക. (എല്ലാവരും കൂടി ശ്രമിച്ചാൽ ഇതുണ്ടാക്കാൻ എളുപ്പമാണു്. അതു തന്നെ ഒരു വിലപ്പെട്ട വിക്കി വിവരശേഖരമാവുകയും ചെയ്യും. ലൈബ്രറി രംഗത്തേയും ലിപിരംഗത്തേയും അതികായനായ രചന ഹുസ്സൈൻ മാഷും SMC സുഹൃത്തുക്കളും കൂടി KM Govi എന്ന പുസ്തകപ്രതിഭയുടെ ദശാബ്ദങ്ങൾ നീണ്ട അദ്ധ്വാനം ഏറെക്കുറെ സ്വതന്ത്രമായിത്തന്നെ നെറ്റിൽ ലഭ്യമാക്കിയിട്ടുണ്ടു്. അവർ ഒന്നു മനസ്സു വെച്ചാൽ ഈ കാറ്റലോഗ്ഗ് ഉണ്ടാക്കാൻ ആഴ്ച്ചകൾ പോലും വേണ്ട.)
അത്തരം ഒരു കാറ്റലോഗിൽ നിന്നും നമുക്കാവശ്യമുള്ള ഫലകങ്ങൾ ഉണ്ടാക്കിയെടുക്കാം. അതിനുശേഷം ഒരു സ്ക്രിപ്റ്റ് ടൂൾ കൂടി ഉണ്ടെങ്കിൽ, ലേഖനമെഴുത്തുകാർക്കു് അവലംബം ചേർക്കൽ ക്ഷിപ്രസാദ്ധ്യമായിരിക്കും.

ഈ കാറ്റലോഗിനു് വിക്കിഗ്രന്ഥശാലയിലും അത്യന്തം ഉപയുക്തതയുണ്ടായിരിക്കും. ഇനിയും ഡിജിറ്റൈസ് ചെയ്യാനുള്ള പുസ്തകങ്ങൾ ഏതൊക്കെയെന്നും കഴിഞ്ഞവ ഏതൊക്കെയെന്നും ഒറ്റയടിക്കു് അറിയാനും അവയുടെ സ്ഥിതിവിവരക്കണക്കുകളും ജോലിവിതരണവും എളുപ്പമാക്കാനും കഴിയും.

ഫലകത്തിന്റെ ഉപയോഗം (എല്ലാ പുസ്തകങ്ങൾക്കും കൂടി) ഒരു സ്റ്റാൻഡേർഡ് പേജ് ആയി എവിടെയെങ്കിലും ചേർക്കാവുന്നതേയുള്ളൂ.

2013/2/8 Adv. T.K Sujith <tksujith@gmail.com>

ആ ഫലകം കൊള്ളാം. അതിന്റെ ഉപയോഗം കൂടി അതിനൊപ്പം ചേര്‍ക്കുന്നത് നന്നായിരിക്കും വിശ്വേട്ടാ...

@ കിട്ടുന്നതില്‍ പാതി തന്നേക്കാം എന്ന് പറയാം :)

സുജിത്ത്

2013/2/7 <wikiml-l-request@lists.wikimedia.org>
Send Wikiml-l mailing list submissions to
        wikiml-l@lists.wikimedia.org

To subscribe or unsubscribe via the World Wide Web, visit
        https://lists.wikimedia.org/mailman/listinfo/wikiml-l
or, via email, send a message with subject or body 'help' to
        wikiml-l-request@lists.wikimedia.org

You can reach the person managing the list at
        wikiml-l-owner@lists.wikimedia.org

When replying, please edit your Subject line so it is more specific
than "Re: Contents of Wikiml-l digest..."

Today's Topics:

   1. Re: മലയാളം
      വിക്കിപീഡിയയ്ക്ക് ഒരു
      നേട്ടം. (ViswaPrabha (വിശ്വപ്രഭ))

---------- കൈമാറിയ സന്ദേശം ----------
From: "ViswaPrabha (വിശ്വപ്രഭ)" <viswaprabha@gmail.com>

To: Malayalam Wikimedia Project Mailing list <wikiml-l@lists.wikimedia.org>
Cc: 
Date: Thu, 7 Feb 2013 23:25:57 +0530

Subject: Re: [Wikiml-l] മലയാളം വിക്കിപീഡിയയ്ക്ക് ഒരു നേട്ടം.
അയാളോടു പറഞ്ഞ മറുപടി അസ്സലായി. വിക്കിപീഡീയയിൽ സമയം ചെലവഴിക്കുന്നതിനു് നമ്മൾക്കൊക്കെ ആരൊക്കെയോ എന്തൊക്കെയോ പുഴുങ്ങിത്തരുന്നുണ്ടു് അല്ലാതെ ആരെങ്കിലും ഇതൊക്കെ ചക്കാത്തിനു ചെയ്യുമോ എന്നു വിചാരിക്കുന്ന ഒരു ഭീകരഭൂരിപക്ഷം നമുക്കുചുറ്റുമുണ്ടു്.

ലേഖനം ശുഷ്കമാണല്ലോ എന്നു ചോദിക്കുന്നവരോട് 28000 ലേഖനങ്ങൾ ഒരുമിച്ചു കാണുന്ന വേറേ ഏതു വിക്കിപീഡിയയുണ്ട് മലയാളത്തിൽ എന്നു ചോദിക്കാം. ഇംഗ്ലീഷിൽ തന്നെയുള്ള പല എൻസൈക്ലോപീഡിയകളിലും കാര്യമാത്രപ്രസക്തമായ എന്നുപോലും പറയാനാവാത്തത്ര ശുഷ്കമായ ലേഖനങ്ങൾ കാണാം.

ചുരുക്കിവെച്ച കുട നിവർത്തുന്നതുപോലെയോ കുലച്ചുവന്ന മൊട്ടുകൾ വിടർന്ന പൂവാകുന്നതുപോലെയോ ആണു് വിക്കിപീഡിയയിൽ ലേഖനങ്ങൾ വളരേണ്ടതു്. വെറുതെ കോറിവരച്ചിടുന്ന സ്കെറ്റ്ച്ചുകളിലൂടെ മഷിയിലും പിന്നെ പെയിന്റിലും വരച്ചും പൂശിയുമാണു് ആ ലേഖനങ്ങൾ ക്രമേണ വിശ്വോത്തരമായിത്തീരുക. തീർച്ചയായും അതൊരുദിവസം കൊണ്ടു സംഭവിക്കില്ല. പക്ഷേ, തീർച്ചയായും ഏതാനും വർഷങ്ങൾകൊണ്ടു് സംഭവിക്കുകതന്നെ ചെയ്യും.

അതിനാവശ്യം കൂടുതൽ ആളുകൾ അറിഞ്ഞും തെരഞ്ഞും ഇവിടെ എത്തിപ്പെടുകയാണു്. ഒരു വരി മാത്രം കണ്ടു് അതു പുഷ്ടിപ്പെടുത്തണം എന്നു കരുതി വിക്കിപീഡിയയിലേക്കു വരുന്ന ഓരോരോ പുതിയ ഉപയോക്താക്കളാണു് നമ്മുടെ പ്രതീക്ഷ. അവർക്കു് കാഞ്ചിയാകാനെങ്കിലും അത്തരം ലേഖനങ്ങൾ സഹായിക്കട്ടെ. അവരെ ഗൂഗിളിനും മറ്റും ഇങ്ങോട്ടു വിളിച്ചുകൊണ്ടുവരാനുള്ള കീവേർഡുകളായിട്ടെങ്കിലും അവ ഉണ്ടായിരുന്നോട്ടെ.

ആധികാരികതയെക്കുറിച്ച്:
തൽക്കാലം നാം എഴുതിക്കൊണ്ടിരിക്കുന്നതിലും പട്രോൾ ചെയ്തുകൊണ്ടിരിക്കുന്നതിലും സാമാന്യം ആധികാരികതയും സത്യസന്ധതയും ഉണ്ടെന്നു നമുക്കു സ്വയം ഉറപ്പുവരുത്താം. കഴിയുന്നിടത്തൊക്കെ അവലംബങ്ങൾ കൊടുക്കാം. ക്രമേണ വിക്കിപീഡിയ മൊത്തം തന്നെത്താൻ ആധികാരികമായിത്തീർന്നോളും.

കൂട്ടത്തിൽ ഒരു കാര്യം കൂടി. പലപ്പോഴും അവലംബങ്ങൾ കൊടുക്കാൻ ആളുകൾക്കു മടിതോന്നുന്നതു് അതില്ലാത്തതുകൊണ്ടല്ല. പ്രായേണ അവ ചേർക്കുവാനുള്ള സാങ്കേതികമായ മെനക്കേടുകൊണ്ടാണു്. ഇതിനൊരു പരിഹാരം കാണാൻ നമുക്കായേക്കും. തക്കതായ ഒരു സ്ക്രിപ് റ്റ്ടൂളിനെക്കുറിച്ച് ആലോചിക്കാവുന്നതാണു്. അതുകൂടാതെ, സ്ഥിരമായി പലപ്പോഴും ചേർക്കേണ്ടി വരുന്ന അവലംബങ്ങൾ (ഉദാ: ദിനപത്രവാർത്തകൾ, പ്രധാന ഗ്രന്ഥങ്ങൾ...)  ഒരൊറ്റ ക്ലിക്കിലൂടെ എളുപ്പത്തിൽ പൊന്തിവരുന്ന ഫലകങ്ങളുടെ ഹയറാർക്കിക്കൽ മെനു ആയി ചേർക്കാൻ പറ്റുമോ എന്നും ആലോചിക്കാം.

അത്തരം ഫലകങ്ങൾക്ക് ഒരു പ്രാഥമിക ഉദാഹരണത്തിനു് ഫലകം:MasterRef-STV1923 കാണുക. ഇതുപോലുള്ളവ ചേർത്തുവെച്ച് HOTCat പോലെ ഒരു സ്ക്രിപ്റ്റ് ഉണ്ടാക്കുന്നതു നന്നായിരിക്കും. ദിനപത്രങ്ങൾക്കും ഇങ്ങനെയാവാം. അവയിൽ ഓരോരിക്കലും തീയതിയും എഡിഷനും പേജ് നമ്പറും തലക്കെട്ടും മാത്രം ചേർത്താൽ മതിയാവും.

2013/2/7 Adv. T.K Sujith <tksujith@gmail.com>
ഞാന്‍ ഈ മെയിലിംഗ് ലിസ്റ്റില്‍ സജീവമായി ഉള്ളവരോടാണ് അഭ്യര്‍ത്ഥന നടത്തിയത്. പുതുതായി വരുന്നവരോടും അനിവാര്യമായ ചില ഘട്ടങ്ങളില്‍ - കിട്ടിയ ഒരു വിവരം വിക്കിയിലെത്തിക്കണം എന്ന സാഹചര്യമുള്ള ഘട്ടങ്ങളിലോ, പുതുതായി ഒരാളെ / ഒരു ഗ്രൂപ്പിനെ ലേഖനമെഴുത്ത് പഠിപ്പിക്കാനിരിക്കുന്ന ഘട്ടത്തിലോ 2kb ലേഖനം എഴുതിയേ പറ്റൂ എന്നല്ല :)

സ്റ്റബ് വിജ്ഞാനത്തിലേക്കുള്ള കിളിവാതിലാണെന്നത് പ്രത്യേകിച്ചും നമ്മെ സംബന്ധിച്ചിടത്തോളം പ്രധാനമായ ഒന്നാണ്. ഒരു വിവരവും ലഭിക്കാത്തപ്പോള്‍ എന്തെങ്കിലും വിവരം ലഭിക്കുന്നത് വളരെ പ്രധാനവുമാണ്.

പക്ഷേ, ഇവിടെ വളരെ പ്രധാനപ്പെട്ട ഒരു കാര്യം, വിക്കിപീഡിയയുടെ "ആധികാരികത" എന്ന വിഷയം ചര്‍ച്ച ചെയ്യുമ്പോള്‍ ഈ വിവരചുരുക്കം ഒരു പ്രശ്നമായി കാണിക്കാറുണ്ട് എന്നതാണ്.

 "വിക്കിയിലെ ലേഖനങ്ങളിലൊന്നും ഒന്നുമില്ല, തീരെ ശുഷ്കവും പരിമിതവുമായ വിവരങ്ങളേ അതു തരുന്നുള്ളൂ. വിക്കിപീഡിയയില്‍ വലിയ കാര്യമൊന്നുമില്ല...." എന്നിങ്ങനെയുള്ള ആരോപണങ്ങള്‌ ദിവസവും അഭിമുഖീകരിക്കുന്ന ഒരാളാണ് ഞാന്‍. ആരോപണമുയര്‍ത്തുന്നവരോട് സ്റ്റബും തെരഞ്ഞെടുത്ത ലേഖനവും തമ്മിലുള്ള വ്യത്യാസവും മറ്റും പഠിപ്പിച്ച്, അയാളില്‍ വിക്കിപീഡിയയുടെ വിശ്വാസ്യതയെക്കുറിച്ച് അവബോധമുണ്ടാക്കുവാന്‍ എത്രത്തോളം കഴിയാമോ അത്രത്തോളം ചെയ്യാറുമുണ്ട്. പക്ഷേ, സജീവരായ വിക്കിപീഡിയരെങ്കിലും പ്രാഥമിക വിവരങ്ങളെങ്കിലും ചേര്‍ത്തുകൊണ്ട് മാത്രം ലേഖനം എഴുതും എന്ന് ശഠിക്കുന്നതല്ലേ അത്തരം "ന്യായീകരണങ്ങളേക്കാള്‍" നല്ലത്.

(കുറച്ചുമുന്‍പ് വിളിച്ച ഒരു ചങ്ങാതി എന്നോട് ചോദിച്ചത്, കേരളത്തില്‍ കോളിളക്കമുണ്ടാക്കിയ ഐസ്ക്രീം കേസിനെ കുറിച്ച് വിക്കിപീഡിയയില്‍ (ഇംഗ്ലീഷിലും മലയാളത്തിലും) ഒരു ഖണ്ഡിക ലേഖനമല്ലേയുള്ളു. എന്താ വിക്കിപീഡിയക്കാരെയും അവര്‍ വിലയ്കെടുത്തോ എന്നാണ്)

ഇത് ഞങ്ങള്‍ക്കുമാത്രം പറഞ്ഞിട്ടുള്ള പണിയല്ല, ആര്‍ക്കുവേണമെങ്കിലും ചെയ്യാം. നിനക്കൊക്കെ അതില്‍ക്കൂടുതല്‍ വിവരം വേണമെങ്കില്‍ എഴുതി ചേര്‍ത്തോളൂ എന്ന മറുപടിയും പറഞ്ഞിട്ടാണ് ഇതെഴുതുന്നത് :)

സുജിത്ത്

2013/2/7 <wikiml-l-request@lists.wikimedia.org>
Send Wikiml-l mailing list submissions to
        wikiml-l@lists.wikimedia.org

To subscribe or unsubscribe via the World Wide Web, visit
        https://lists.wikimedia.org/mailman/listinfo/wikiml-l
or, via email, send a message with subject or body 'help' to
        wikiml-l-request@lists.wikimedia.org

You can reach the person managing the list at
        wikiml-l-owner@lists.wikimedia.org

When replying, please edit your Subject line so it is more specific
than "Re: Contents of Wikiml-l digest..."

Today's Topics:

   1. Re: മലയാളം

      വിക്കിപീഡിയയ്ക്ക് ഒരു
      നേട്ടം. (Vinayaraj V R)

---------- കൈമാറിയ സന്ദേശം ----------
From: Vinayaraj V R <vinayarajweare@gmail.com>

To: Malayalam Wikimedia Project Mailing list <wikiml-l@lists.wikimedia.org>
Cc: 
Date: Thu, 7 Feb 2013 21:40:21 +0530

Subject: Re: [Wikiml-l] മലയാളം വിക്കിപീഡിയയ്ക്ക് ഒരു നേട്ടം.
സ്റ്റബ്ബെന്താ വിജ്ഞാനമല്ലേ, ഒരു വരി പോലും അറിവ് തന്നെ.

Vinayaraj

2013/2/7 ViswaPrabha (വിശ്വപ്രഭ) <viswaprabha@gmail.com>
അങ്ങനെ സ്റ്റബ്ബുകളേ ഉണ്ടാവരുതു് എന്ന ആശയം വിക്കിപീഡിയയുടെ അടിസ്ഥാനവികസനനയത്തിനു് തന്നെ എതിരല്ലേ?

ലേഖനങ്ങൾ സ്റ്റബ്ബുകളായി തുടങ്ങിവെക്കുന്നതിനെ നിരുത്സാഹപ്പെടുത്തേണ്ടതില്ല. സ്റ്റബ്ബുകൾ തെരഞ്ഞുപിടിച്ച് അവയെ എല്ലാവരും കഴിയുന്നത്ര വികസിപ്പിക്കുന്നതിലാണു് ശ്രദ്ധ വെക്കേണ്ടതു്.
അതേ സമയം, വെറുതെ എണ്ണം കൂട്ടാനായി മാത്രം ഒറ്റ/രണ്ടുവരി സ്റ്റബ്ബുകൾ ഉണ്ടാക്കുന്ന പ്രവണത പ്രോത്സാഹിപ്പിക്കുകയും വേണ്ട എന്നാണെന്റെ അഭിപ്രായം.

2013/2/7 Adv. T.K Sujith <tksujith@gmail.com>

ഈ വിജയത്തിന് ചുക്കാന്‍ പിടിച്ച അജയ് ഡോക്ടര്‍ക്ക് അഭിനന്ദങ്ങള്‍... ഒപ്പം അവശ്യലേഖനങ്ങളിലേക്ക് സംഭാവന ചെയ്ത എല്ലാവര്‍ക്കും.

ഒപ്പം ഈ മെയിലിംഗ് ലിസ്റ്റില്‍ സജീവമായി ഉള്ളവരെല്ലാം, ഇനിമേല്‍ അനിവാര്യമായ ഘട്ടത്തില് മാത്രമേ സ്റ്റബ്ബുകള്‍ സൃഷ്ടിക്കൂ എന്നും കൂടി തീരുമാനമെടുത്തുകൂടെ...? ഞാന്‍ സൃഷ്ടിക്കുന്ന ലേഖനത്തില്‍ കുറഞ്ഞത് 2500 ബൈറ്റ്സ് എങ്കിലും ഉണ്ടായിരിക്കും എന്ന് ഓരോരുത്തരും തീരുമാനിച്ചാല്‍ വളരെ നന്നായിരുന്നു.
(സൃഷ്ടിക്കുന്ന ലേഖനത്തിന്റെ നാള്‍വഴി നോക്കിയാല്‍ എത്ര ബൈറ്റുകള്‍ അതിനുണ്ട് എന്ന് എളുപ്പം മനസ്സിലാക്കാം)

 ഈ വിജയം ഇന്ത്യാ മെയിലിംഗ് ലിസ്റ്റിലും സൂചിപ്പിക്കുമല്ലോ...

സുജിത്ത്

Subject: Re: [Wikiml-l] മലയാളം വിക്കിപീഡിയയ്ക്ക് ഒരു നേട്ടം.
അതൊക്കെ ഈ പട്ടികയിലെ താളുകളിൽ നിന്ന് മലയാളത്തിലെ ശരിക്കുള്ള താളൂകളിലേയ്ക്കുള്ള ലിങ്കുകൾ ശരിയല്ലാത്തതുകൊണ്ടുള്ള പ്രശ്നങ്ങളാണ്.

ശരിയാക്കിക്കൊണ്ടിരിക്കുന്നു.

അജയ്

From: Jaideep John Rodriguez <jaideepjohnrodriguez@gmail.com>
To: ajay balachandran <drajay1976@yahoo.com>
Sent: Thursday, 7 February 2013 3:08 PM
Subject: Re: [Wikiml-l] മലയാളം വിക്കിപീഡിയയ്ക്ക് ഒരു നേട്ടം.

1000 ലേഖനങ്ങളും ആയിക്കഴിഞ്ഞോ? പട്ടികയിൽ ഇപ്പോഴും ചില ചുവന്ന കണ്ണികൾ കാണുന്നുണ്ടല്ലോ: System of linear equations, Strong interaction, Weak interaction, Protist, Anti-bacterial, Cyrillic script

2013/2/7 ajay balachandran <drajay1976@yahoo.com>
Jaideep John Rodriguez, റാങ്കിലെ പിശക് ചൂണ്ടിക്കാണിച്ചതിനു നന്ദി.

1000 താളുകളും ആയിക്കഴിഞ്ഞ സ്ഥിതിക്ക് ഇനി സ്റ്റബുകളുടെ എണ്ണം കൂടുകയില്ല, കുറയുകയേ ഉള്ളൂ. അന്തിമമായി വലിയ താളുകളുടെ എണ്ണം കൂട്ടുകയും സ്റ്റബുകളും ഇടത്തരം താളുകളും ഇല്ലാതാക്കുകയുമാണ് വേണ്ടത്. അപ്പോൾ നമ്മുടെ പോയിന്റ് 100 ആയിരിക്കും.

പോയിന്റ് കണക്കാക്കുന്നതിനെപ്പറ്റി അൽപ്പം വിശദാംശങ്ങൾ:

        rawscore = stubs + (articles X 4) + (long.articles X 9) എന്നതാണ് ഇക്വേഷൻ.

ഇപ്പോഴത്തെ പോയിന്റ് കണക്കാക്കുന്ന സിസ്റ്റമനുസരിച്ച് ഒരു സ്റ്റബിന്റെ സ്കോർ 1 ആണെങ്കിൽ ഇടത്തരം താളിന്റേത് 4-ഉം വലിയ താളിന്റേത് 9-ഉം ആണ്. ഇങ്ങനെ റോ സ്കോർ കണക്കാക്കി (മാക്സിമം 9000) അത് 100-ലേയ്ക്ക് നോർമലൈസ് ചെയതാണ് നമ്മുടെ പോയിന്റ് നില കണക്കാക്കുന്നത്. ഇനി ഓരോ സ്റ്റബ് കുറയുമ്പോഴും ഏകദേശക്കണക്കനുസരിച്ച് നമ്മുടെ സ്കോർ 0.05 വീതം കൂടിക്കൊണ്ടിരിക്കും. ഓരോ വലിയ (>30000ബൈറ്റ്) താൾ ഉണ്ടാകുമ്പോഴും 0.1 വീതമാകും കൂടുക.

ഒത്തുപിടിച്ചാൽ ഒന്നാം സ്ഥാനം അത്ര ദൂരെയല്ല. നിലവിൽ ഒന്നാം സ്ഥാന‌ത്തുള്ള കാറ്റല ഭാഷയ്ക്ക് കഴിഞ്ഞ മാസം വളർച്ചയേ ഉണ്ടായില്ല എന്നതും ശ്രദ്ധിക്കുക.

ഇതിൽ പങ്കെടുത്ത എല്ലാവർക്കും അഭിനന്ദനങ്ങൾ

അജയ് ബാലചന്ദ്രൻ

From: Jaideep John Rodriguez <jaideepjohnrodriguez@gmail.com>
To: ajay balachandran <drajay1976@yahoo.com>; Malayalam Wikimedia Project Mailing list <wikiml-l@lists.wikimedia.org>
Sent: Thursday, 7 February 2013 2:35 PM
Subject: Re: [Wikiml-l] മലയാളം വിക്കിപീഡിയയ്ക്ക് ഒരു നേട്ടം.

റാങ്ക് ഇപ്പോൾ 39 അല്ലേ?

വളർച്ച കൈവരിക്കുന്നതിനോടൊപ്പം സ്റ്റബ്ബുകളുടെ എണ്ണം അധികം കൂടാതെ നോക്കേണ്ടതുമാണ്.

2013/2/7 ajay balachandran <drajay1976@yahoo.com>
നമസ്കാരം..

2013 ജനുവരി മാസത്തിൽ അവശ്യ ആർട്ടിക്കിളുകളുടെ പൂർണ്ണത അളവുകോലായുള്ള പട്ടികയിൽ മലയാളം വിക്കിപ്പീഡിയ നേടിയ വളർച്ച honourable mention -ന് അർഹമായി. 

ഈ മാനകമനുസരിച്ച് 2013 ജനുവരി മുതലുള്ള നമ്മുടെ വളർച്ചയുടെ വിശദാംശങ്ങൾ ഈ താളിൽ ഒരു പട്ടികയായി ഉൾക്കൊള്ളിച്ചിട്ടുണ്ട്.

നേട്ടങ്ങൾ:

1. നമ്മുടെ റാങ്ക് 42 ആയിരുന്നത് 29 ആയി മെച്ചപ്പെട്ടു.

2. ഇല്ലാത്ത 32 താളുകൾ പുതുതായി നിർമിക്കപ്പെട്ടു.

3. 735 സ്റ്റബുകളുണ്ടായിരുന്നത് (10000 ബൈറ്റിൽ താഴെ വലിപ്പമുള്ളത്) 744 ആയി മാറി.

4. ഇടത്തരം താളുകൾ (10000-നും 30000-നും ഇടയിൽ ബൈറ്റ് വലിപ്പമുള്ളത്) 156 എണ്ണമുണ്ടായിരുന്നത് 175 എണ്ണമായി വർദ്ധിച്ചു.

5. വലിയ താളുകൾ (30000 ബൈറ്റിനു മുകളിൽ വലിപ്പമുള്ളത്) 77-ൽ നിന്ന് 81 ആയി മാറി. 

1.34 പോയിന്റ് വളർച്ചയാണ് നാം ഒരു മാസം കൊണ്ട് നേടിയത്. മലയാളം വിക്കിപ്പീഡിയയ്ക്ക് ഇതിനേക്കാൾ കൂടുതൽ വളർച്ച 2011 മാർച്ച് മാസത്തിൽ മാത്രമേ ഉണ്ടായിട്ടുള്ളൂ. ഇപ്പോഴത്തെ സ്കോർ 24.14 (കഴിഞ്ഞ മാസം ഇത് 22.8 ആയിരുന്നു).

ഈ പട്ടികയിലെ ഓരോ താളുകളായി മെച്ചപ്പെടുത്തിയാൽ ഒന്നാം സ്ഥാനം അത്ര ദൂരെയല്ല. അൻപത് പോയിന്റുകൂടി വളരാൻ സാധിച്ചാൽ ഇപ്പോഴത്തെ നിലയ്ക്ക് നമുക്ക് ഒന്നാം സ്ഥാനത്തെത്താം.

അജയ് ബാലചന്ദ്രൻ

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l

--
J. J. Rodriguez

--
J. J. Rodriguez

_______________________________________________
Wikiml-l mailing list
Wikiml-l@lists.wikimedia.org

--
Adv. T.K Sujith     | അഡ്വ. ടി.കെ സുജിത്
Alappuzha, Kerala | ആലപ്പുഴ, കേരളം
09846012841