ഒരാളെ തേജോവധം ചെയ്യലല്ല ഉദ്ദേശ്യം, പക്ഷെ വളരെ കടുപ്പമുള്ള  ശ്രദ്ധേയത മാനദണ്ഡം മലയാളം വിക്കിയിൽ  എഴുതുകാർക്കുണ്ടാകാൻ നേരിട്ട് കാരണമായ ഒരു പോസ്റ്റ്‌ കാണുക 

(https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%A8%E0%B5%80%E0%B4%95%E0%B5%8D%E0%B4%95%E0%B4%82_%E0%B4%9A%E0%B5%86%E0%B4%AF%E0%B5%8D%E0%B4%A4_%E0%B4%A4%E0%B4%BE%E0%B4%B3%E0%B5%81%E0%B4%95%E0%B4%B3%E0%B5%81%E0%B4%9F%E0%B5%86_%E0%B4%B8%E0%B4%82%E0%B4%B5%E0%B4%BE%E0%B4%A6%E0%B4%82/%E0%B4%A4%E0%B5%8B%E0%B4%AE%E0%B4%B8%E0%B5%8D_%E0%B4%95%E0%B5%81%E0%B4%B4%E0%B4%BF%E0%B4%A8%E0%B4%BE%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B1%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D

ശ്രദ്ധേയത നയങ്ങൾ സംവാദത്തിൽ മൻജിത്‌ ഈ സംഭവം എടുത്തു പറയുന്നുണ്ട് 

"ഇംഗ്ലീഷ് വിക്കിയേക്കാൾ കുറച്ചുകൂടി കർ‌ക്കശമായിരിക്കണം നമ്മുടെ ശ്രദ്ധേയതാ നയങ്ങൾ എന്നെനിക്കു തോന്നുന്നു. ഇംഗ്ലീഷ് വിക്കിയിലെ ശ്രദ്ധേയതാ നയങ്ങൾ പുല്ലുപോലെ മറികടന്ന് സ്വന്തക്കാരെയും ബന്ധുക്കളെയും ഏറ്റവും കൂടുതൽ കുത്തിനിറയ്ക്കുന്നത് ഇന്ത്യാക്കാർ വിശേഷിച്ചും മലയാളികളാണ്‌ എന്നതു തന്നെ കാരണം. ജീവചരിത്രങ്ങളുടെ കാര്യം വരുമ്പോൾ സെക്കൻഡറി സോഴ്സുകൾ എത്തരത്തിലുള്ളവ എന്ന് ഇവിടെ വ്യക്തമാക്കിയിരിക്കണം. മതങ്ങളുമായി ബന്ധപ്പെട്ടവരുടെ ജീവചരിത്രം വരുമ്പോഴാണ്‌ ഏറെ ശ്രദ്ധിക്കേണ്ടത്. ഇവയിൽ ക്വോട്ടു ചെയ്യപ്പെടുന്ന മിക്ക സോഴ്സുകളും ആ മതത്തിന്റെ അല്ലെങ്കിൽ വിഭാഗത്തിന്റെ പ്രസിദ്ധീകരണം തന്നെയായിരിക്കും എന്നതു ശ്രദ്ധിക്കുക. ഉദാ:ഫാ.കുഴിനാപ്പുറം തന്നെ. ഇംഗ്ലീഷ് വിക്കിയിൽ അദ്ദേഹത്തെയും അദ്ദേഹത്തിന്റെ പുസ്തകത്തെപ്പറ്റിയും പലപ്പോഴും ക്വോട്ട് ചെയ്തിരിക്കുന്നത് ഐക്യദീപം എന്ന മാസികയിൽ നിന്നാണ്‌. തിരുവനന്തപുരം അതിരൂപതയുടെ തന്നെ പ്രസിദ്ധീകരണമായ ഐക്യദീപം എത്രത്തോളം സെക്കൻഡറി സോഴ്സായി പരിഗണിക്കപ്പെടാം എന്നത് പ്രസക്തമായ ചോദ്യമാണ്‌. ചങ്ങനാശേരി അതിരൂപതയിലെ ഒരു വൈദികനെപ്പറ്റി ലേഖനമെഴുതുമ്പോൾ കുടുംബജ്യോതിസ് എന്ന പ്രസിദ്ധീകരണമായിരിക്കും മിക്കവാറും ക്വോട്ടു ചെയ്യപ്പെടുക. സ്വന്തം രൂപതയിലെ ഒരു വൈദികനെപ്പറ്റി നിഷ്പക്ഷമായോ അല്ലെങ്കിൽ നിർമ്മമതയോടെയോ ലേഖനമെഴുതുന്ന ഒരു പ്രസിദ്ധീകരണം പോലും ഭൂമിമലയാളത്തിൽ ഉണ്ടെന്നെനിക്കു തോന്നുന്നില്ല. മൻജിത് കൈനിക്കരയെപ്പറ്റി മൻജിത്.ഡോട്ട് കോം ആധാരമാക്കി ലേഖനമെഴുതുന്നതും ഇതും തമ്മിൽ വലിയ വ്യത്യാസമൊന്നും കാണുന്നില്ല.

സോഴ്സുകളായി നൽകപ്പെടുന്ന വെബ്‌സൈറ്റുകളുടെ കാര്യത്തിലും കർക്കശ നയം വേണം. പലപ്പോഴും സോഴ്സായി നൽകപ്പെടുന്ന വെബ്‌സൈറ്റ്റിൽ ലേഖനത്തിനു വിഷയമാകുന്ന ആളും അംഗമാണ്‌ എന്നു കാണാം. ആ നിലയ്ക്ക് അവിടെ കാണപ്പെടുന്ന ജീവചരിത്രം അയാൾ തന്നെ എഴുതി ചേർക്കുന്നതാകാം. അവ എങ്ങനെ സെക്കൻഡറി സോഴ്സാകും. പുസ്തകങ്ങളുടെയും മറ്റും പ്രകാശന വാർത്തയൊക്കെ സോഴ്സായി നൽകുന്നതും പ്രോത്സാഹിപ്പിക്കാൻ പാടില്ല. ആ വാർത്ത വന്നിരിക്കുന്നത് പത്രത്തിലാണെങ്കിലും അതെഴുതി നൽകിയിരിക്കുന്നത് മിക്കവാറും ഗ്രന്ഥകർത്താവോ പ്രസാധകരോ തന്നെയായിരിക്കും. ആ നിലയ്ക്ക് അവയൊന്നും നോട്ടബിലിറ്റി വർദ്ധിപ്പിക്കുന്നില്ല."

(ഫാ.കുഴിനാപ്പുറം ഉദാഹരണമാക്കി എന്ന് പറയാൻ മാത്രം quote ചെയ്തതാണ്. അല്ലാതെ അതെഴുതിയ ആളെയോ ആ വാദത്തെയോ ഇങ്ങോട്ട് വലിചിഴക്കണമെന്നില്ല   )

സെബിൻ, താങ്കളുടെ എഴുത്തിലെ രാഷ്ട്രീയവും മലയാൽ.അം ഇന്റെ രാഷ്ട്രീയവും അംഗീകരിക്കുന്നു. പക്ഷെ മറ്റു മാധ്യമങ്ങളിൽ നിന്ന് / സ്രോതസ്സുകളിൽ നിന്ന് വേറിട്ട്‌  വിക്കിക്ക് നിലനില്പ്പില്ല. കാരണം വിക്കി  ഒറിജിനൽ സോര്സ് അല്ല തന്നെ.. വിവരങ്ങള്ക്ക് വിക്കി ആശ്രയിക്കുന്നത് സ്വതന്ത്രവും, വിശ്വസനീയവുമായ ദ്വിതീയ സ്രോതസ്സുകളെ ആണ്. അത് മിക്കവാറും മുഖ്യധാരാ മാധ്യമങ്ങൾ ആണ്   
ഒരു സിനിമയിൽ ഒരു പ്രധാന വേഷം അഭിനയിക്കുന്നത് ഒരു കവിത എഴുതുന്നതിനെക്കാൾ 'ശ്രദ്ധേയം' ആകുന്നതു മറ്റു കാരണങ്ങളോടൊപ്പം മുഖ്യധാരമാധ്യമങ്ങൾക്കും സമൂഹത്തിലെ ഒരു വലിയ ഭാഗത്തിനും  അത് കൂടുതൽ  ശ്രദ്ധേയമാകുന്നത് കൊണ്ട് തന്നെയാണ്   (മലയാളം വിക്കിയിൽ ഒന്നിലധികം  സിനിമയിൽ ഒരു പ്രധാന വേഷം അഭിനയിക്കുന്നതാണ് മാനദണ്ഡം)   

വിക്കി അതിന്റെ സ്രോതസിന്റെ അത്രയും മാത്രയെ വിശ്വസനീയമാകുന്നുള്ളൂ. അപ്പൊ മുഖ്യധാര മാധ്യമങ്ങൾ കൂട്ടായി  മികച്ചത് എന്ന് പറയുന്നത് വിക്കിക്ക് മികച്ചതാണ് . മുഖ്യധാരാമാധ്യമങ്ങൾ കൂട്ടായി തിരസ്കരിച്ചാൽ വിക്കിക്കത് പ്രസക്തമാകില്ല. എളുപ്പം ഉണ്ടാക്കാം എന്നത് കൊണ്ട് ബ്ലോഗിനെയും സോഷ്യൽ മീഡിയ പോസ്റ്റുകളെയും മാത്രം വിശ്വസനീയ സ്രോതസ് ആയി കരുതാൻ വിക്കിക്ക് പറ്റില്ല, പല മുഖ്യധാരാ മാധ്യമങ്ങളും വിശ്വസനീയ, npov  സ്രോതസ് അല്ല എങ്കിൽ പോലും .. ഇതിൽ പോംവഴിയുള്ളത് പല പല മാധ്യമങ്ങളിൽ  തിരഞ്ഞു വ്യത്യസ്ത pov ചേർത്ത്  വിക്കിലെഖനത്തെ മാക്സിമം balanced ആക്കുക എന്നതാണ് .. ഇവിടെയും പല (വിഷയത്തിൽ നിന്ന് സ്വതന്ത്രമായ) മാധ്യമങ്ങൾ കാര്യമായി പരാമര്ഷിച്ചു എന്നത് കൊണ്ട് മാത്രം ടി വ്യക്തി പ്രസക്തനായി എന്നതാണ്, ആ മാധ്യമ ശ്രദ്ധ വ്യക്തി അർഹിക്കുന്നില്ലെങ്കിൽ കൂടി.  

പരമാവധി തിരഞ്ഞിട്ടും കുഴൂരിന്റെ ഒരു പുസ്തകത്തിനാണ് എനിക്ക് ബ്ലോഗ്‌ അല്ലാത്ത നിരൂപണം കിട്ടിയത് .. ഇതാണ് അവസ്ഥയെങ്കിൽ നിലവിലുള്ള മാനദണ്ടമല്ല, (proposed) ലഘൂകരിച്ച മാനദണ്ടത്തിലും കുഴൂര് എഴുതുകാരൻ എന്ന നിലയിൽ  വിക്കിക്ക് 'പ്രസക്ത'നാകില്ല .. (റേഡിയോ ഹോസ്റ്റ് എന്ന നിലയിലും രിപൊർറ്റർ എന്നാ നിലയിലും സാമൂഹ്യ പ്രവർത്തകൻ എന്നാ നിലയിലും കുറച്ചു കൂടി സ്രോതസ്സുകൾ കിട്ടിയാൽ കുഴൂർ notable ആകും എന്നെനിക്കു തോന്നുന്നുണ്ട് )     

ഒരാളുടെ  പ്രസക്തിയെ മുഖ്യധാര മാധ്യമങ്ങൾ കൂട്ടത്തോടെ  തിരസ്കരിച്ചാൽ അത് നോക്കി നിൽകാനേ വിക്കിക്ക് പറ്റൂ. അത് വിക്കിയുടെ നിസ്സഹായതയാണ്. അതിനു പകരം ബ്ലോഗുകളെയും വിഷയവുമായി ബന്ധമുള്ള സ്രോതസുകളെയും സ്വീകരിച്ചാൽ സ്വയം അടിച്ചിറക്കുന്ന 'പോക്കിപ്പറയൽ' കൊണ്ട് വിക്കിയെ മുക്കികളയുന്ന ടീമുകൾ ഉണ്ട് എന്ന് കാണിക്കാനാണ് മുകളിലെ ഉദാഹരണം.  



2013/11/10 Sebin Jacob <sebinajacob@gmail.com>
എങ്ങനെ ഉള്‍പ്പെടുത്താമെന്നല്ല, എങ്ങനെ ഒഴിവാക്കാമെന്നാണു് സിമി ചിന്തിക്കുന്നതു്. സഗീര്‍ പണ്ടാരത്തിലിനെയും ബാജി ഓടംവേലിയേയും മെറിറ്റുള്ള കവികള്‍ പങ്കെടുക്കുന്ന എത്ര കവി സമ്മേളനങ്ങളില്‍ ആളുകള്‍ വിളിച്ചിരുത്തും? എന്താണു്, അവരെ മാറ്റിനിര്‍ത്തുന്നതിനുപയോഗിക്കുന്ന മാനദണ്ഡം? എന്തുകൊണ്ടാണു്, ചില കവികളുടെ രചനകള്‍ വായനക്കാര്‍ സ്വീകരിക്കുന്നതും ചിലരുടേതു് തിരസ്കരിക്കപ്പെടുന്നതും? സാഹിത്യമൂല്യം ഉണ്ടോ ഇല്ലയോ എന്നതാണു് ചിലരുടെ കവിതകളെ മെച്ചപ്പെട്ടതും ചിലരുടെ കവിതകളെ പരിഹാസ്യവുമാക്കുന്നതു്. കവിയായാലും കഥാകൃത്തായാലും peer groupല്‍ ബഹുമാനിക്കപ്പെടുന്ന വ്യക്തിയാണെങ്കില്‍ അയാളുടെ കവിതകള്‍ പുസ്തകമായിട്ടില്ലെങ്കില്‍ കൂടി ശ്രദ്ധേയമാവുന്നില്ലേ? peer group എന്നുദ്ദേശിച്ചതു് സുഹൃത്തുക്കളുടെയിടയില്‍ എന്ന അര്‍ത്ഥത്തിലല്ല, മറിച്ചു് ഇതരകവികളുടെയിടയില്‍ / കഥാകൃത്തുക്കളുടെയിടയില്‍ എന്ന അര്‍ത്ഥത്തിലാണു്. ഒരാളുടെ കവിതകളെക്കുറിച്ചു് പഠനങ്ങളുണ്ടാവുക, പഠനങ്ങളെഴുതുന്നയാളുകള്‍ അക്കാദമിക്‍ / സാഹിത്യ സര്‍ക്കിളുകളില്‍ ബഹുമാന്യസ്ഥാനമുള്ളയാളായിരിക്കുക, അതു് മറ്റിടങ്ങളില്‍ പ്രസിദ്ധീകരിക്കപ്പെടുക എന്നതൊക്കെ ശ്രദ്ധേയതയ്ക്കു് മതിയായ കാരണങ്ങളല്ലേ?

പുസ്തകം അഞ്ചെണ്ണമെന്തിനു്, ഒരെണ്ണമിറക്കിയാലും അതു് പുസ്തകം തന്നെയല്ലേ? അറിയപ്പെടുന്ന പ്രസാധകര്‍ ഇറക്കുന്ന പുസ്തകങ്ങളെ സ്വീകരിക്കരുതോ? മിക്ക പ്രസാധകരും അവര്‍ കാശുമുടക്കിയിറക്കുന്ന പുസ്തകങ്ങള്‍ക്കു് ഒരു ബാനറും, കാശു് അങ്ങോട്ടു് കൊടുത്തു് ഇറക്കുന്ന പുസ്തകങ്ങള്‍ക്കു് വേറൊരു ബാനറുമാണു് വയ്ക്കാറു്. ഇതുവച്ചുതന്നെ പുസ്തകങ്ങളെ കണ്മതിക്കു് തിരിക്കാം. ഏതു പുസ്തകക്കടയിലും ചെന്നാല്‍കാണുന്ന അപ്രശസ്തരുടെ ഹിമാലയന്‍ യാത്രാവിവരണങ്ങളെക്കുറിച്ചു് ഇന്നു് ശ്രീചിത്രന്‍ എഴുതിയിരിക്കുന്നതു് കണ്ടിരുന്നു. അത്തരം സബ്ജക്റ്റീവ് രചനകളുടെ പേരില്‍, അല്ലെങ്കില്‍ എച്ച്ആന്‍ഡ്സിക്കു് വേണ്ടി ഒരു ഗൈഡ് എഴുതിയതിന്റെ പേരില്‍ ഒരാള്‍ വരേണ്ടതില്ല. അതേസമയം എച്ച്ആന്‍ഡ്സിയുടെ മിക്ക പത്തുരൂപ / ഇരുപതുരൂപ പുസ്തകങ്ങളും എഴുതുന്നതു് ഒരാളാണെങ്കില്‍ അയാള്‍ പരാമര്‍ശത്തിനര്‍ഹനല്ലേ? ഒരാള്‍ തന്നെ പലപേരില്‍ പല പ്രസിദ്ധീകരണങ്ങളില്‍ പൈങ്കിളി നോവലുകളെഴുതുന്നുണ്ടെങ്കില്‍ അയാളെക്കുറിച്ചു് ഒരു ലേഖനം വരേണ്ടതല്ലേ? (ഉദാ: സി വി നിര്‍മ്മല, സി വി ജോസ്, ജോസി വാഗമറ്റം... എല്ലാം ഒരാളാണു്). പള്‍പ്പ് ഫിക്ഷന്‍ എഴുത്തുകാര്‍ മോശം എഴുത്തുകാരകണം എന്നു നിര്‍ബന്ധവുമില്ലല്ലോ. 

മുകളിലെഴുതിയ 'അനേകം കവികള്‍' മോശം കവികളാണോ? ബ്ലോഗില്‍ എഴുതുന്നു എന്നതു് അവരുടെ കവിതകളെ രണ്ടാംതരമാക്കുന്നുണ്ടോ? കുറേക്കാലം കലാകൌമുദിയില്‍ പണിയെടുത്തയാളാണു് ഞാന്‍. അവിടെ 'ഒരു' സീനിയര്‍ എഡിറ്ററെ ചുരിദാറിട്ടോ സാരിയുടുത്തോ ഒരാള്‍ ചെന്നുകണ്ടാല്‍, വെറുതെ അഭ്യര്‍ത്ഥിച്ചാല്‍, അവരുടെ കവിത രണ്ടോ മൂന്നോ ലക്കത്തിനകം പ്രസിദ്ധീകരിച്ചുവരുന്നതു് ഞാന്‍ കണ്ടിട്ടുണ്ടു്. അതായതു് ഉന്നതമാനദണ്ഡം പുലര്‍ത്തുന്നതുകൊണ്ടുമാത്രമല്ല, കവിതകള്‍ അച്ചടിമഷി പുരളുന്നതു്. എഡിറ്റര്‍ക്കു് താത്പര്യമുള്ളയാരും കവിയാകും. സമകാലികമലയാളത്തില്‍ മാത്രം കഥ വരുന്നവരുണ്ടു്. ദേശാഭിമാനി വാരികയില്‍ മാത്രം കവിത വരുന്നവരുണ്ടു്. ഒരു സിനിമയില്‍ അഭിനയിച്ചാല്‍ വിക്കിയില്‍ വരാമെങ്കില്‍ ഒരു കവിതപ്രസിദ്ധീകരിച്ചാലും വിക്കിയില്‍ വരുന്നതില്‍ തെറ്റൊന്നുമില്ല. 

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l



--
-- 
Thanks and Regards

Rakesh R Warier
PhD scholar, 
Systems and Control Engineering.
IIT Bombay