നമസ്കാരം!

ഐ ആര്‍ സിയില്‍ ഒരു പുതിയ ചാനല്‍ കൂടി തുടങ്ങിയിട്ടുണ്ട്. #wikiml-admin. ഒരു പരീക്ഷണമെന്ന നിലയില്‍ സി #ഇല്‍ എഴുതപ്പെട്ടിട്ടുള്ള ഒരു കൌണ്ടര്‍ വാന്‍ഡലിസം ബോട്ടായ SWMTBot വീട്ടിലെ കമ്പ്യൂട്ടറില്‍ നിന്നും ഓടിക്കാന്‍ ശ്രമിക്കുന്നുണ്ട്. ഒന്നിലേറെ വിക്കികളെ ഒന്നിച്ചു നോക്കാമെന്ന ഒരു ഗുണം ഇതിനുണ്ട്. തല്‍ക്കാ‍ലം ഉപയോഗമൊക്കെ പഠിച്ചു വരുന്നേ ഉള്ളു. മലയാളം വിക്കിയെ നോക്കാനിട്ടിട്ട് ആകെ പിടിച്ചത് ഓറഞ്ച് എന്ന പേജ് ഇന്നു കാലിയാക്കിയതാണ്. കുറച്ച് കോഡ് തിരുത്തി സൂത്രപ്പണികള്‍ കാണിക്കേണ്ടി വന്നു ഇവനെ മലയാളിയാക്കാന്‍. ഇനിയും പണി കുറച്ചു ചെയ്യാനുണ്ടാവുമെന്നാണ് പോക്കു കണ്ടിട്ട് തോന്നുന്നത്.  പഠിക്കുന്ന മുറയ്ക്ക് ബാക്കിയുള്ളവരെ അപ്ഡേറ്റാം.

സസ്നേഹം.