സുഹൃത്തേ,

മലയാളം വിക്കി സംഗമം 2010 വിജയകരമായി സമാപിച്ചിരിക്കുന്നു. ഇന്ത്യൻ വിക്കി സംരഭങ്ങളുടെ ചരിത്രത്തിൽ ആദ്യമായിട്ടായിരിക്കും ഇത്ര ബഹുലവും , ജനപങ്കാ‍ളിത്തവും മാധ്യമ പങ്കാളിത്തവുമുള്ള ഒരു സംഗമം നടത്തപ്പെട്ടിട്ടുള്ളത്. ഏതാണ്ട് 75 ഓളം വിക്കി പ്രവർത്തകരും വിക്കി സംരഭങ്ങളിൽ താല്പര്യമുള്ളവരും സംഗമത്തിൽ പങ്കെടുത്തു.

പരിപാടിയെക്കുറിച്ചുള്ള വിശദമായ നടപടിരേഖകൾ താഴെ

രാവിലെ നടന്ന പരിപാടികൾ

അംഗങ്ങളുടെ സ്വയം പരിചയപ്പെടുത്തൽ

പുതിയ ഉപയോക്താക്കളും പരിചിത ഉപയോക്താക്കളുമായി രാവിലെ തന്നെ ഏകദേശം 35 ഓളം ഉപയോക്താക്കൾ റെജിസ്ടേഷൻ ചെയ്തു. ആദ്യസെഷനിൽ എല്ലാവരും സ്വയം പരിചയപ്പെടുത്തുകയും, വിക്കിയിലെ അനുഭവവും വിവരിക്കുകയും ചെയ്തു.

മലയാളം വിക്കിപീഡിയ ഒരു ആമുഖം രമേഷ് എൻ.ജി

മലയാളം വിക്കിപീഡിയയെക്കുറിച്ചും, സഹോദരവിക്കികളെക്കുറിച്ചും വിവരണം ഒരാമുഖം രമേഷ് എൻ.ജി നൽകി. കൂടാതെ ഫെബ്രുവരി 2010 ലെ ഇന്ത്യൻ ഭാഷാവിക്കിപദ്ധതികളുടെ സ്ഥിതിവിവരക്കണക്കുകളും അവതരിപ്പിച്ചു.

പകർപ്പവകാശത്തെ കുറിച്ചുള്ള ക്ലാസ്സ് - സുനിൽ
മലയാളം വിക്കിപീഡിയ പദ്ധതികളെ പരിചയപ്പെടുത്തൽ - സിദ്ധാർഥൻ

ഉച്ചക്ക് നടന്ന പരിപാടികൾ

വിക്കിമീഡിയയുടെ മലയാളം പദ്ധതികളെക്കുറിച്ച് പരിചയപ്പെടുത്തൽ - മഞ്ജിത് കൈനി
വിക്കിസോഫ്‌റ്റ്വെയറുകളെക്കുറിച്ചും, ലേഖനങ്ങളെക്കുറിച്ചുമുള്ള ക്ലാസ്സ് - ഷിജു അലക്സ്
ലേഖനത്തിന്റെ എഡിറ്റിംഗിനെക്കുറിച്ചുമുള്ള ക്ലാസ്സ് - അനൂപൻ
സി.ഡി.റിലീസ്
സെമിനാർ
ഈ പരിപാടി വിജയകരമാക്കിത്തീർത്ത ഓരോ വിക്കി പ്രവർത്തകരോടും, ഇതിനെക്കുറിച്ച് ട്വിറ്ററിലും, ഫേസ്ബുക്കിലും അപ്‌ഡേറ്റുകൾ നൽകിയ അംഗങ്ങൾക്കും(ട്വിറ്ററിൽ ഇന്നു മാത്രം എതാണ്ട് 500 അപ്‌ഡേറ്റുകൾ വിക്കിസംഗമത്തെക്കുറിച്ച് വന്നുകഴിഞ്ഞു. അതു കാണുവാൻ WPMM2010 എന്ന ഹാഷ്ടാഗ് കാണുക) ഇതിനെക്കുറിച്ച് വാർത്തകൾ നൽകിയ മാധ്യമ സുഹൃത്തുക്കൾക്കും, ഇതിനു വേണ്ട പാശ്ചാത്തല സൗകര്യങ്ങൾ ഒരുക്കിത്തന്ന രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസസ്, സ്പേസ്, ഐ.ടീ @സ്കൂൾ എന്നീ സംഘടനകളോടും സംഘാടക സമിതിയുടെ പേരിൽ നന്ദി രേഖപ്പെടുത്തിക്കൊള്ളുന്നു.

അനൂപ്