ഞാൻ വിക്കിപീഡിയ എഡിറ്റർ അല്ല. ഒരു ഉപയോക്താവു് മാത്രമാണു്. ആ ഒരു നിലക്ക് ചില കാര്യങ്ങൾ പറയട്ടേ..

ഒരു ചെറിയ സംശയം. "സർവ്വ"വിജ്ഞാനകോശം എന്നു് പറയുമ്പോൾ വിക്കി മാക്സിമം ഇൻക്ലൂസീവ് ആവാനല്ലേ നോക്കേണ്ടത്?? അല്ലാതെ എക്സ്‌ക്ലൂസീവ് ആവുകയല്ലല്ലോ വേണ്ടതു്.

എന്റെ അഭിപ്രായത്തിൽ, ഒരു വിഷയത്തെപ്പറ്റി വേണ്ടത്ര അവലംബം ഉണ്ടെങ്കിൽ (അതിന്റെ ക്രെഡിബിലിറ്റിയും വാലിഡിറ്റിയും ഒക്കെ നിശ്ചയിക്കാൻ നമ്മളാളല്ല... അതു് ചെയ്യേണ്ടതു് വിക്കിയുമല്ല. വിക്കി അതിലേക്ക് ലിങ്ക് കൊടുക്കുക, വായിക്കുന്നവൻ തീരുമാനിക്കട്ടെ ക്രെഡിബിലിറ്റി ഉണ്ടോ എന്നു്) അതു് വിക്കിയിൽ വന്നേ തീരൂ.

ഒരു സപ്ലിമെന്ററി സോഴ്സ് എന്നതിൽ കവിഞ്ഞ് എത്ര ശ്രമിച്ചാലും വിക്കിക്ക് സമ്പൂർണ്ണ വിശ്വാസ്യത കിട്ടുമെന്നു് എനിക്കു തോന്നുന്നില്ല. അതു്കൊണ്ടു് തന്നെ "ഫാബ്രിക്കേറ്റഡ് ആയ സോഴ്സ് ആണെങ്കിൽ വിക്കിയുടെ വിശ്വാസ്യത തകരും" എന്നുള്ള വാദങ്ങളോട് എനിക്ക് തീരെ യോജിപ്പുമില്ല.

വിശ്വാസ്യത കിട്ടില്ല എന്നു പറയാൻ കാരണം ഒരേ സമയം "വിക്കി ആർക്കും എഡിറ്റാം" എന്നതിന്റെ വിജയവും പരാജയവുമാണു്. എഡിറ്റുന്നവൻ ആ ഫീൽഡിൽ സ്പെഷലിസ്റ്റ്/അറിവുള്ളവൻ ആണോ അതോ സ്വന്തം ആശയം കുത്തിനിറക്കാൻ വന്നിരിക്കുന്നവൻ ആണോ എന്നു് ആർക്കും ഉറപ്പു് പറയാൻ പറ്റില്ല. അതൊക്കെ കാര്യനിർവാഹകർ നോക്കിക്കോളും എന്നു് പറഞ്ഞാൽ, അടുത്ത ചോദ്യം കാര്യനിർവാഹകർക്ക് പോപ്പുലർ വോട്ട് അല്ലാതെ എന്തു് എലിജിബിലിറ്റി ആണു് ഉള്ളതെന്നായിരിക്കും. അവർ, തിരുത്തുന്ന ലേഖനങ്ങളിൽ ഗ്രാഹ്യമുള്ളവർ ആണെന്നു് എങ്ങനെ ഉറപ്പിക്കും? അവർ ധരിച്ചു വെച്ചിരിക്കുന്ന അബദ്ധ ധാരണകളാണു് ശരിയെന്നു് ആരു് നിശ്ചയിച്ചു?? എല്ലാ കാര്യനിർവാഹകരും അസത്യമായ ഒരു കാര്യത്തെ സത്യമെന്നു് പറഞ്ഞാൽ അതു് അങ്ങനെ ആവണമെന്നുണ്ടോ?? ഇതൊക്കെ എക്സ്ട്രീം കേസുകൾ ആണെന്നറിയാം. പക്ഷേ ഇതൊക്കെ മുൻ‌കൂട്ടി കണ്ടുകൊണ്ടു് വേണം നയരൂപീകരണങ്ങൾ.
(ഇതൊന്നും ഞാൻ ചോദിക്കുന്നതല്ല, ഒരു ഉപയോക്താവ് ചോദിക്കാൻ സാദ്ധ്യത ഉള്ളതായി എനിക്കു് തോന്നിയ ചോദ്യങ്ങളാണു്)

ഇനി സ്വാർത്ഥതാൽപര്യത്തിനായി ഒരു ലേഖനം പാർഷ്യലൈസ് ചെയ്ത് എഴുതിയാൽ, അതു തടയാനും നമ്മുടെ കയ്യിൽ കൃത്യമായ മാർഗ്ഗമൊന്നുമില്ല. കാരണം, അങ്ങനെ എഴുതിയ ലേഖനം വൃത്തിയാക്കാൻ ആ വിഷയത്തിൽ അറിവുള്ള ഒരാൾ വന്നില്ലെങ്കിലോ?? ഇനി അതു് ശരിയാക്കാൻ വന്നവൻ നേരത്തേ വന്നവനെകാളും പൊട്ടനാണെങ്കിലോ?? ആ ലേഖനം അങ്ങനെ തന്നെയല്ലെ ആൾക്കാർ കാണുക. അതും വിക്കിയുടെ ക്രെഡിബിലിറ്റിയെ ബാധിക്കുമല്ലോ.

എന്റെ കാര്യം പറയുകയാണെങ്കിൽ എനിക്ക് മിക്കവാറും വിക്കി ഒരു ക്വിക്ക് റെഫറൻസ് ഗൈഡ് മാത്രമാണു്. വിക്കിയിൽ നിന്നും ഒരു ബേസിക് ഐഡിയ മനസ്സിലാക്കിയിട്ടു്, ആ വിഷയത്തിൽ സ്പെഷ്യലൈസ് ചെയ്യുന്ന വേറെ ഏതെങ്കിലും സോഴ്സ് ആണു് ഞാൻ ഉപയോഗിക്കാറ്.

കല്ല കരട് കാഞ്ഞിരക്കുറ്റി മുതൽ മുള്ള് മുരട് മൂർഖൻപാമ്പ് വരെ ഒരു മനുഷ്യൻ തിരയുന്ന എന്തും ഏതും വിക്കിയിൽ എത്തുന്ന കാലത്തിനായി പ്രതീക്ഷിച്ചിരിക്കുന്നു..