വിക്കിഗ്രന്ഥശാലയിൽ മാത്രമല്ല, വിക്കിപീഡിയയിലും വിക്കിചൊല്ലുകളിലും വിക്കിനിഘണ്ഡുവിലും എല്ലാം സാഹിത്യമെഴുതുന്നവർക്ക് തീർച്ചയായും സംഭാവനകൾ നൽകാനാവും. പ്രസാധകർക്ക് പ്രസിദ്ധീകരിക്കാൻ താല്പര്യമില്ലാത്ത എന്നാൽ താല്പര്യമുള്ള വായനാസമൂഹമുള്ള പുസ്തകങ്ങൾ സ്വതന്ത്രലൈസൻസിലേക്ക് മാറ്റിനൽകുകയാണെങ്കിൽ വിക്കിഗ്രന്ഥശാല വഴി വെളിച്ചം കാണിക്കാനാവുന്നത് മുതൽ പലയിടത്തുനിന്നും സമ്പാദിച്ച രസകരമായ ചൊല്ലുകളും മൊഴികളും നാടൻപാട്ടുകളും വിക്കിചൊല്ലുകളിലേക്ക് ചേർക്കുന്നത് പോലെ ഒരുപാട് കാര്യങ്ങൾ. വാക്ചാതുരിയും പലഭാഷകളിൽ പാണ്ഡിത്യവുമുള്ളവർക്ക് വിക്കിനിഘണ്ഡുവിൽ ചെയ്യാൻ ഒത്തിരിയുമുണ്ട്. പല പ്രമുഖസാഹിത്യകാരന്മാരുടെയും സ്വതന്ത്ര ലൈസൻസിലുള്ള ചിത്രങ്ങൾ വിക്കിപീഡിയയിൽ ചേർക്കാൻ ഇന്നും ലഭ്യമല്ല. മുൻ കമന്റുകളിൽ ഉദാഹരണമായി കാണിച്ച ജെ.ദേവികയുടെ കുലസ്ത്രീയും ചന്തപ്പെണ്ണും പോലെ സ്വന്തന്ത്രലൈസൻസിൽ തന്നെ പുറത്തിറക്കുന്ന കൃതികൾ കൂടുതൽ വരുന്നത് സാഹിത്യലോകത്തുള്ളവർ മനസ്സുവച്ചാൽ നടപ്പിലാവുന്നതല്ലെ?
ഒപ്പം സ്വതന്ത്രലൈസൻസ്/ഡിജിറ്റലൈസേഷൻ എന്നൊരു സാധ്യതയെപ്പറ്റി പലയിടത്തും കേൾക്കുതുകൊണ്ട് തങ്ങളുടെ വളരെ പ്രശസ്തമായ കൃതികളിൽ ഒരെണ്ണമെങ്കിലും - കുറച്ചധികം വർഷങ്ങൾക്ക് മുന്നെ പ്രസിദ്ധീകരിക്കപ്പെട്ടതും മറ്റുമെങ്കിലും - ലൈസൻസ് മാറ്റിത്തരാൻ തോന്നിയാൽ വായനക്കാർക്ക് വളരെ നല്ലതല്ലേ?
ഇത്തരം വിഷയങ്ങൾ ഒരരമണിക്കൂറെങ്കിലും സംസാരിക്കേണ്ടത് സാഹിത്യമെഴുത്തിന്റെ രണ്ട് മാധ്യമങ്ങളിലെഴുതുന്നവരുടെ ചർച്ചാവേദി എന്ന് തലക്കെട്ടിൽ നിന്നും മനസ്സിലായ പരിപാടിയിൽ തന്നെയല്ലേ?
കാര്യമായ സംശയമാണ്
കൂട്ടത്തിൽ പറയാൻ പറ്റിയ പോയന്റുകൾ എന്തെങ്കിലും തോന്നുന്നുണ്ടെങ്കിൽ പങ്കുവയ്ക്കുമല്ലോ/വിയോജിപ്പുകളുണ്ടെങ്കിൽ അതും