സന്ദീപ്,
മലയാളികൾക്ക് കേട്ടാൽ മലയാളമാണെന്ന് മനസ്സിലാകുന്നതും അറബികൾക്ക് കേട്ടാൽ എന്താണെന്നുപോലും മനസ്സിലാകാത്തതുമായ ഭാഷ എങ്ങനെ അറബിയാകും? ഇത് അറബി വിക്കിപ്പീഡിയയിൽ ചേർത്താൽ ഏത് അറബി വായിക്കും? ഇതിന്റെ സ്ഥാനം മലയാളം വിക്കി ഗ്രന്ധശാലയിൽ തന്നെയാണ്.

ഇവിടെ മലയാളം മറ്റൊരു ലിപിയിൽ എഴുതുന്നു എന്നതു മാത്രമാണ് വ്യത്യാസം എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. സംസ്കൃതപണ്ഠിതർ എഴുതുന്ന മലയാളത്തിൽ സംസ്കൃതം കലരുന്നതുപോലെ അറബി മലയാളത്തിൽ ചുരുക്കം അറബി വാക്കുകൾ കലരുന്നുണ്ടാവാം (സംസ്കൃത പദങ്ങൾ തുലോം കുറവുമായിരിക്കാം). ഇതൊന്നും ഈ കൃതികളെ മലയാളമല്ലാതാക്കുന്നില്ല.

എന്നാലും കൃതിയുടെ ഉള്ളടക്കം മലയാളമാകുന്നിടത്തോളം കാലം എഴുതുന്നത് മലയാളലിപിയിലായാലും വട്ടെഴുത്തിലായാലും കോലെഴുത്തിലായാലും അറബി ലിപിയിലായാലും ഇനി റോമൻ ലിപിയിലായാലും അത് മലയാളം തന്നെ എന്നാണ് ഇതുവരെയുള്ള ചർച്ചയിൽ ഉരുത്തിരിഞ്ഞുവന്ന അഭിപ്രായം (മലയാളം ലിപിയിൽ ഈ കൃതികൾ എഴുതണമെന്ന് മാത്രം).

അജയ്

From: Sandeep N Das <sandeepndas@gmail.com>
To: ajay balachandran <drajay1976@yahoo.com>; Malayalam Wikimedia Project Mailing list <wikiml-l@lists.wikimedia.org>
Sent: Saturday, 27 October 2012 1:22 PM
Subject: Re: [Wikiml-l] അറബിമലയാളം

 ഇത് മലയാളം അല്ല അറബിയാണ്.
ഈ വിലപ്പെട്ട വിവരങ്ങള്‍ അറബി അറിയാവുന്നവര്‍ക്ക് അറബി വിക്കിപീടിയയില്‍ ചേര്‍ക്കാം.

- സന്ദീപ്‌ 

2012/10/27 ajay balachandran <drajay1976@yahoo.com>

അം ഇല്ലേ?


From: Junaid P V <junu.pv@gmail.com>
To: Malayalam Wikimedia Project Mailing list <wikiml-l@lists.wikimedia.org>
Sent: Saturday, 27 October 2012 9:41 AM
Subject: Re: [Wikiml-l] അറബിമലയാളം

അറബി മലയാളത്തിനാവശ്യമായതെല്ലാം യൂണികോഡിൽ ഉണ്ട് :)

അ = اَ
ആ = ا
ഇ = اِ
ഈ = اِى
ഉ = اُ
ഊ = اُو
ഋ = رْ
എ = اٝ
ഏ = اٝى
ഐ = ايْ
ഒ = اٗ
ഓ = اٗو
ഔ = اَوْ
ക് = ك
ഖ് = كه
ഗ് = گ
ഘ് = گه
ങ് = ۼ
ച് = چ
ഛ് = چه
ജ് = ج
ഝ് = جه
ഞ് = ڿ
ട് = ڊ
ഠ് = ڊه
ഡ് = ڌ
ഢ് = ڌه
ണ് = ڹ
ത് = ت
ഥ് = ته
ദ് = د
ധ് = ده
ന് = ن
പ് = پ
ഫ് = په
ബ് = ب
ഭ് = به
മ് = م
യ് = ي
ര് = ڔ
റ് = ر
ല് = ل
വ് = و
ള് = ۻ
ശ് = ش
ഷ് = ۺ
സ് = س
ഹ് = ه
ഴ് = ڎ

(ആ എന്ന് നീട്ടിയെഴുതുന്നതെങ്ങനെ എന്ന് മനസ്സിലായില്ല.)

On Fri 26 Oct 2012 06:42:34 PM IST, thachu mon wrote:
> മലയാളത്തിനു സമമായ അറബിമലയാളം
> <http://mal.sarva.gov.in/index.php?title=%E0%B4%9A%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82:Pageta5.png>ലിപികൾ
> , അറബിൿ യൂനികോഡ് <http://en.wikipedia.org/wiki/Arabic_Unicode> എല്ലാം
> ഇല്ലേന്ന് ഒത്തുനോക്കാവുന്നതാണ്.
> On Fri, Oct 26, 2012 at 5:30 PM, <mr.princemathew@gmail.com
> <mailto:wikiml-l-request@lists.wikimedia.org>> wrote:
>
>
>        സാങ്കേതികമായി, തനതായ ഓരോ വിക്കി നെയിം സ്പേസിനു തന്നെ അറബി
>        മലയാളത്തിനും സദൃശലിപികൾക്കും സാദ്ധ്യതയും സാധുതയും ഉണ്ടു്.പക്ഷേ, ഇക്കാര്യത്തിൽ
>        വിക്കിമീഡിയയുടെ നയം എന്താണെന്നു പഠിക്കേണ്ടിയും അറിയേണ്ടിയും ഇരിക്കുന്നു.
>
>
>    ഇക്കാര്യത്തില്‍ വിക്കിമീഡിയ ഫൗണ്ടേഷന്റെ ഔദ്യോഗികനയം ഇതാണ്.
>
>        The language must be sufficiently unique that it could not
>        coexist on a more general wiki. In most cases, this excludes
>        regional dialects and *different written forms of the same
>        language*.
>
>
>    ഇനി സംശയമൊന്നുമില്ലല്ലോ.
>
>    2012/10/26 .AbdulAzeez_അബ്ദുല്‌അസീസ്. <azeeznm@gmail.com
>    <mailto:azeeznm@gmail.com>>
>
>        എന്റെ മകൻ ഇപ്പോൾ മദ്രസ്സയിൽ രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന സ്വഭാവ പുസ്തകമാണ്
>        താഴെ കൊടുത്തിട്ടുള്ളത്
>        Inline image 1
>
>        2012/10/26 ViswaPrabha (വിശ്വപ്രഭ) <viswaprabha@gmail.com
>        <mailto:viswaprabha@gmail.com>>
>
>
>            എന്റെ കാഴ്ച്ചപ്പാടിൽ,
>
>            1. അത്യന്തം ഗഹനവും ദീർഘകാലപ്രാധാന്യവുമുള്ള ഒരു വിഷയമാണിതു്. ദീർഘമായ
>            ചർച്ചകൾക്കു ശേഷമേ ഇക്കാര്യത്തിൽ എന്തും തുടങ്ങിവെക്കാവൂ.
>            2. വിക്കിപീഡിയയ്ക്കു് അകത്തും പുറത്തും ഈ വിഷയത്തിനു് സാംഗത്യമുണ്ടു്.
>            പ്രത്യേകിച്ച് യുണികോഡ് ലെവലിൽ തന്നെ. *അറബിയിലോ ഫാർസിയിലോ ഉറുദുവിലോ
>            ഇല്ലാത്ത അക്ഷരങ്ങളോ ചിഹ്നങ്ങളോ അറബിമലയാളത്തിൽ (ലിപിയിൽ)
>              ഉണ്ടെങ്കിൽ*, വേറിട്ടൊരു യുണികോഡ് സ്പേസ് തന്നെ ആവശ്യമുണ്ടു്.
>            3. സാങ്കേതികമായി, തനതായ ഓരോ വിക്കി നെയിം സ്പേസിനു തന്നെ അറബി
>            മലയാളത്തിനും സദൃശലിപികൾക്കും സാദ്ധ്യതയും സാധുതയും ഉണ്ടു്.പക്ഷേ,
>            ഇക്കാര്യത്തിൽ വിക്കിമീഡിയയുടെ നയം എന്താണെന്നു പഠിക്കേണ്ടിയും
>            അറിയേണ്ടിയും ഇരിക്കുന്നു.
>
>            4. മൊത്തം മലയാളം ഭാഷയെ സംബന്ധിച്ചതായതുകൊണ്ടു് , ഈ
>            വിഷയത്തിനെക്കുറിച്ചുള്ള ചർച്ചകൾ മെയിലിങ്ങ് ലിസ്റ്റിലോ വിക്കിപീഡിയയിലോ
>            ഒതുങ്ങിനിൽക്കേണ്ടതല്ല. പ്രത്യുത, ഇന്റർനെറ്റ് മലയാളത്തിന്റെ
>            പുറംലോകമൊട്ടുക്കുമറിയേണ്ട സ്കോപ്പ് ഇതിനുണ്ടു്.
>
>
>            കൂട്ടത്തിൽ ചില സംശയങ്ങൾ  കൂടി:
>
>            1. അറബി മലയാളം ഇപ്പോഴും (ഏതാനും ഒറ്റപ്പെട്ട തുരുത്തുകളിലെങ്കിലും)
>              സ്വബദ്ധമായി ഉപയോഗിക്കപ്പെടുന്നുണ്ടോ?
>            2.  ആ  രീതിയിൽ പുതുതായി കൃതികളോ സാഹിത്യമോ സംഭാഷണമോ ഉരുത്തിരിയുന്നുണ്ടോ?
>            3. അറബി മലയാളത്തിനു  (വളരെച്ചെറുതെങ്കിലും)  തനതായ ഒരു വാങ്ങ്മയം
>            (വാമൊഴി) ഉണ്ടോ?
>
>            അതുപോലെത്തന്നെ  കർസോയി?
>
>            എന്റെ കേട്ടറിവു വെച്ച് പാക്കിസ്ഥാനിൽ (കറാച്ചിയിൽ) ഇപ്പോഴും മലയാളം
>            സംസാരിക്കുകയും അതെഴുതുവാൻ ഉറുദു ഉപയോഗിക്കുകയും ചെയ്യുന്ന ഒരു ചെറുസമൂഹം
>            ഉണ്ടു്. വിഭജനകാലത്തു് ഇപ്പോഴത്തെ ഇൻഡ്യ വിട്ട് പാക്കിസ്ഥാനിൽ
>            സ്ഥിരതാമസമാക്കിയ മലയാളികളാണു് ഈ ഭാഷാഭേദം ഉപയോഗിക്കുന്നതത്രേ. കൂടുതൽ
>            അറിയില്ല. എങ്കിലും അതും ഈ വിഷയത്തിന്റെ ഭാഗമായി വരും.
>
>
>            A typical model to compare will be the Fijian Hindustani.
>            Please see http://hif.wikipedia.org/wiki/Pahila_Panna for
>            the Wikipedia version that is very similar to Hindi but in
>            a script that is actually Roman.
>
>
>            In any case, I am eagerly (and studiously) listening the
>            discussion. Please continue with your own original
>            opinions....
>
>            -Viswam
>
>
>
>            2012/10/26 thachu mon <thachan.makan@gmail.com
>            <mailto:thachan.makan@gmail.com>>
>
>
>
>
>            _______________________________________________
>            Wikiml-l is the mailing list for Malayalam Wikimedia Projects
>            email: Wikiml-l@lists.wikimedia.org
>            <mailto:Wikiml-l@lists.wikimedia.org>
>            Website: https://lists.wikimedia.org/mailman/listinfo/wikiml-l
>
>            To stop receiving messages from Wikiml-l please visit:
>            https://lists.wikimedia.org/mailman/options/wikiml-l
>
>
>
>
>        --
>                    സ്നേഹത്തോടെ, അബ്ദുൽ അസീസ് വേങ്ങര
>        <http://ml.wikipedia.org/wiki/%E0%B4%B5%E0%B5%87%E0%B4%99%E0%B5%8D%E0%B4%99%E0%B4%B0>
>
>
>        +966൫൫൧൫൬൨൫൩൮ (ജിദ്ദ <http://ml.wikipedia.org/wiki/Jeddah>)
>           
>
>        http://www.allahone.info <http://www.allahone.info/>
>
>
>
>        _______________________________________________
>        Wikiml-l is the mailing list for Malayalam Wikimedia Projects
>        email: Wikiml-l@lists.wikimedia.org
>        <mailto:Wikiml-l@lists.wikimedia.org>
>        Website: https://lists.wikimedia.org/mailman/listinfo/wikiml-l
>
>        To stop receiving messages from Wikiml-l please visit:
>        https://lists.wikimedia.org/mailman/options/wikiml-l
>
>
>
>    _______________________________________________
>    Wikiml-l mailing list
>    Wikiml-l@lists.wikimedia.org <mailto:Wikiml-l@lists.wikimedia.org>
>    https://lists.wikimedia.org/mailman/listinfo/wikiml-l
>
>
>    To stop receiving messages from Wikiml-l please visit:
>    https://lists.wikimedia.org/mailman/options/wikiml-l
>
>
>
>
> _______________________________________________
> Wikiml-l is the mailing list for Malayalam Wikimedia Projects
> email: Wikiml-l@lists.wikimedia.org
> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>
> To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l

--
Junaid
http://junaidpv.in

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l


_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l--
Rgds,

Sandeep N Das
 
"Don't ask what your country can do for you.
Ask instead what you had done for your country"