എന്റെ പിഴ.. അര്‍ത്ഥം വ്യക്തമാക്കിത്തന്നതിന് ചള്ളിയാന് നന്ദി.. :)
 
"വിരുദ്ധ താത്പര്യം" എന്നാണ് മെറ്റാവിക്കിയില്‍ ഞാന്‍ ഇത് വിവര്‍ത്തനം ചെയ്ത് എഴുതിയിരുന്നത് എന്ന് ഓര്‍ക്കുന്നു. കൂടുതല്‍ മെച്ചപ്പെട്ട നിര്‍‌ദേശങ്ങള്‍ ക്ഷണിക്കുന്നു..

2009/1/14 Jacob Jose <jacob.jose@gmail.com>
കറക്ട്.. ഓര്‍മ്മിപ്പിച്ചതിനു നന്ദി :)
 
നിലവില്‍ Conflict of Interest സൂചിപ്പിക്കാന്‍ ഈ കടുത്ത (പാതക)പ്രയോഗം മാത്രമേ മലയാളത്തില്‍ വ്യാപകമായി ഉപയോഗിക്കുന്നുള്ളൂ എന്നെനിക്കു തോന്നുന്നു. പക്ഷപാതത്വം പൊതുവേ കര്‍മ്മത്തെ ഭൂതകാലത്തില്‍ (പാതകമായിക്കഴിഞ്ഞ്) സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്നതല്ലേ...? അതിന്റെ മൂലകാരണത്തിനു ഊന്നല്‍ നല്‍കുന്ന പ്രയോഗമാണ് വേണ്ടത്.. അങ്ങനെയൊന്നുണ്ടോ?

 
2009/1/14 Challiyan <challiyan@gmail.com>
പക്ഷപാതപരമല്ലേ അത്?


15 January 2009 1:53 AM നു, Jacob Jose <jacob.jose@gmail.com> എഴുതി:
> എന്റെ അഭിപ്രായത്തില്‍ Conflict of Interest എന്നത് മലയാളത്തില്‍
> (കേരളത്തില്‍ത്തന്നെ) പൊതുവേ അത്ര "കു"പ്രയോഗത്തിലില്ലാത്ത ഒരു
> സന്മാ‍ര്‍ഗ്ഗവിഷയമാണ്. ആ നിലയ്ക്ക് അര്‍ത്ഥംവച്ച് നോക്കിയാല്‍ത്തന്നെ തനതു പദം
> കിട്ടാന്‍ സാധ്യതയുണ്ടോ എന്നു സംശയമാണ്. ഇപ്പോള്‍ നിര്‍ദേശിക്കപ്പെട്ട
> പദങ്ങളില്‍ വച്ച് "താത്പര്യസംഘര്‍ഷം" ആണ് കൂ‍ടുതല്‍ മെച്ചപ്പെട്ടതായി
> തോന്നുന്നത്.
>
> "ചെയര്‍മാന്‍ ബന്ധുക്കാരെയും സ്വന്തക്കാരെയും തിരുകിക്കയറ്റി" എന്നത്
> "ചെയര്‍മാ‍ന്‍ തന്‍‌താത്പര്യമനുസരിച്ചു പ്രവര്‍ത്തിച്ചു"എന്നോ "ചെയര്‍മാ‍ന്‍
> സ്വന്തം താത്പര്യമനുസരിച്ചു പ്രവര്‍ത്തിച്ചു" എന്നോ "ചെയര്‍മാ‍ന്‍
> സ്വാര്‍ത്ഥതാത്പര്യപ്രകാരം പ്രവര്‍ത്തിച്ചു" എന്നോ മറ്റോ
> പറയും..  "തീരുമാനം Conflict of Interest
> ഘടകമുണ്ടായിരു‍ന്നതുമൂലം അധാര്‍മ്മികമായി കരുതപ്പെട്ടു" എന്നതിനു തുല്ല്യമായ
> ഒരു ഭാഷാപ്രയോഗം ഉണ്ടോ?
>
> 2009/1/14 MAHESH MANGALAT <maheshmangalat@gmail.com>
>>
>> താല്പര്യസംഘര്‍ഷം മലയാളത്തില്‍ ഇപ്പോള്‍ പ്രയോഗത്തിലില്ലാത്തതും വിക്കിയുടെ
>> സംഭാവനയായി വരുന്നതുമായ വാക്കാണു്. കേട്ടാല്‍ ചിരിക്കാന്‍ തോന്നുന്ന
>> പദപ്രയോഗങ്ങള്‍ അതിനാല്‍ വിക്കിക്കു് ഗുണം ചെയ്യില്ല. ഉള്ളടക്കത്തിനു്
>> ചേരുന്നതും വിവക്ഷിതം വ്യക്തമാവുന്നതുമായ ഏതെങ്കിലും വാക്കു് ഉപയോഗിക്കുക.
>> കെവിന്റെ നിര്‍ദ്ദേശം സ്വീകരിക്കാവുന്നതാണു്.
>> മഹേഷ്
>>
>>
>>
>> _______________________________________________
>> Wikiml-l is the mailing list for Malayalam Wikipedia projects
>> Wikiml-l@lists.wikimedia.org
>> https://lists.wikimedia.org/mailman/listinfo/wikiml-l
>>
>
>
> _______________________________________________
> Wikiml-l is the mailing list for Malayalam Wikipedia projects
> Wikiml-l@lists.wikimedia.org
> https://lists.wikimedia.org/mailman/listinfo/wikiml-l
>
>--
An Orthodontist dreaming to become a pilot
www.bharathdental.com
you can find me in regional wiki as http://ml.wikipedia.org/wiki/User:Challiyan
and see my most interesting pictures at
http://www.flickriver.com/photos/challiyan/popular-interesting/
_______________________________________________
Wikiml-l is the mailing list for Malayalam Wikipedia projects
Wikiml-l@lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l