ഇന്‍സ്ക്രിപ്റ്റ് 2 കീബോര്‍ഡ് ലേഔട്ടില്‍ നമ്പര്‍പാഡ് നിര്‍വചിച്ചിട്ടില്ലാത്തതു് യുഎല്‍എസിന്റെ പ്രശ്നം ആവുന്നതെങ്ങനെയാണു്? അതു് ഇന്ത്യ ഗവണ്‍മെന്റ് നിശ്ചയിച്ച മാനകമാണു്. അതില്‍ പ്രശ്നമുണ്ടെങ്കില്‍ അതിന്റെ ഇടത്തു് വേണം ബഗ്ഗിടാന്‍.

നമ്പര്‍പാഡ് ഉള്ള കീബോര്‍ഡുകള്‍ കൂടുതലും ഡെസ്ക്ടോപ്പ് ഉപയോഗത്തിനുള്ളവയാണു്. തോഷിബയുടേതൊഴികെ മിക്ക ലാപ്ടോപ്പുകളിലും ടാബുകളിലും പ്രത്യേക നമ്പര്‍പാഡ് ഇല്ല. പകരം ഫങ്ഷന്‍ കീസിന്റെ ചുവടെയുള്ള അക്കവിന്യാസം മാത്രമാണുള്ളതു്. ഇന്‍സ്ക്രിപ്റ്റ് 2 സ്പെസിഫിക്കേഷന്‍ പ്രകാരം, അതാതു് ഇന്ത്യന്‍ ഭാഷകള്‍ക്കു് ഇവിടെ അതാതു് ഭാഷാ അക്കങ്ങളാണു് നിര്‍വചിച്ചിട്ടുള്ളതു്. പുതുക്കിയ മലയാളം ഇന്‍സ്ക്രിപ്റ്റ് കീബോര്‍ഡിലും ഇവിടെ മലയാള അക്കങ്ങള്‍ വരുന്നതു് അതിനാലാണു്. പോയി ഇന്ത്യ ഗവണ്‍മെന്റിനോടു് യുദ്ധം ചെയ്യൂ.