അപ്ലോഡ്.jpg എന്ന ഫയലും അപ്‌ലോഡ്.jpg എന്ന ഫയലും കാണിക്കാമെങ്കില്‍ പിന്നെ എന്തുകൊണ്ട് ഏതുതരത്തിലുള്ള ചില്ലക്ഷരവുമുള്ള പ്രമാണപ്പേര് ഉപയോഗിച്ചുകൂടാ? ZWJ-യും ZWNJയും പ്രമാണപ്പേരില്‍ ഉപയോഗിക്കുന്നതിന്റെ പരിമിതി ഇല്ലാതാക്കുകയല്ലേ വേണ്ടത്. മറ്റു വിക്കികളില്‍ ആണവമല്ലാത്ത ചില്ലുപയോഗിച്ച് ഫയല്‍ ഉണ്ടാക്കിയപ്പോള്‍ ഒരു പ്രശ്നവും കാണിക്കാതെ അവ പ്രദര്‍ശിപ്പിക്കുന്നു. എന്നാല്‍ മലയാളം വിക്കിയില്‍ അത് പ്രദര്‍ശിപ്പിക്കുന്നുമില്ല. ഉള്ളടക്കത്തിലെ ചില്ലുകളെ മാറ്റിയെഴുതിക്കോളൂ. പ്രശ്നങ്ങള്‍ വരുന്നില്ല. പക്ഷേ കോമണ്‍സില്‍ ഒരു പ്രമാണം കൂട്ടിച്ചേര്‍ക്കുമ്പോള്‍ ആ പ്രമാണത്തിലേക്കുള്ള ലിങ്ക് ആയിക്കഴിഞ്ഞു. ഈ പ്രമാണത്തിന്റെ പേരു മാറ്റിയാല്‍ ആദ്യത്തെ ലിങ്കുപയോഗിക്കുന്നവര്‍ക്ക് പ്രമാണം കിട്ടുകയുമില്ല. ഇതാണ് പ്രശ്നം. യുണിക്കോഡ് കണ്‍സോര്‍ഷ്യം അംഗീകരിച്ച ഏതു ക്യാരക്ടറും പ്രമാണപ്പേരില്‍ ഉപയോഗിക്കാന്‍ കഴിയുക എന്നതല്ലേ വേണ്ട‌ത്.


2013/6/26 Sebin Jacob <sebinajacob@gmail.com>
അനില്‍ പറയുന്നതു് ശരിയാണു്. വിവിധ രൂപങ്ങള്‍ പ്രശ്നം തന്നെയാണു്. അതു് പരിഹരിക്കാനുള്ള മാര്‍ഗ്ഗം universal equivalence അല്ലേ? ഔ ന്റെ രണ്ടു ചിഹ്നങ്ങള്‍ , ന്റ എഴുതാന്‍ യൂണിക്കോഡ് പറയുന്ന വിവിധ മാര്‍ഗ്ഗങ്ങള്‍ ഒക്കെ തമ്മിലുള്ള പ്രശ്നവും ഉണ്ടു്. ഇക്കാര്യത്തില്‍ മാനകീകരണം വല്ലതുമുണ്ടായിട്ടുണ്ടോ?

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l



--
സ്നേഹപൂര്‍വ്വം നവനീത്....

http://kizhakkunokkiyandram.blogspot.com/
കിഴക്കുനോക്കിയന്ത്രം    സന്ദര്‍ശിക്കുക
http://sciencemirror.blogspot.com
ശാസ്ത്രക്കണ്ണാടി സന്ദര്‍ശിക്കുക