മലയാളികൾ വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന വിക്കിപദ്ധതി വിക്കിയെ സ്നേഹിക്കുന്ന എല്ലാ മലയാളികൾക്കും വേണ്ടി ഉള്ളതാണു്.  അത് വിക്കിപീഡിയയിൽ എഡിറ്റ് നടത്തുന്നവർക്ക് മാത്രമായോ, കേരളത്തിൽ ഇപ്പോൾ താമസിക്കുന്നവർക്ക് മാത്രമായോ ചുരുക്കിയിട്ടില്ല. വിക്കിയെ സ്നേഹിക്കുന്ന എല്ലാ മലയാളികൾക്കും വേണ്ടിയാണു്

ഇന്ത്യൻഭാഷാ വിക്കികളിൽ ഇത്തരം ഒരു പരിപാടി ആദ്യമായാണു് എന്നോർക്കുക. യൂറോപ്യൻ ഭാഷാവിക്കിസമൂഹങ്ങളിൽ ഏതെങ്കിലും ഒരു പട്ടണത്തെ കേന്ദ്രീകരിച്ച് xyzപട്ടണം വിക്കിയെ സ്നേഹിക്കുന്നു (ഉദാ: London Loves wikipedia) എന്ന പേരിൽ ഇതിനു സമാനമായ വിക്കിപദ്ധതികൾ നടത്തിയിട്ടുണ്ട്. പക്ഷെ നിലവിൽ ഒരു പട്ടണത്തെ കേന്ദ്രീകരിച്ച് ഈ പദ്ധതി നടത്താനുള്ള ആൾബലം നമുക്കില്ല എന്നോർക്കുക. അതിനാൽ വിക്കിയെ സ്നേഹിക്കുന്ന എല്ലാ മലയാളികളേയും ഉൾപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാനൂ് ഈ പദ്ധതി ലോകത്തിന്റെ എല്ലാ ഭാഗത്തുള്ള മലയാളികളേയും ഉൾക്കൊള്ളുന്ന വിധം ഈ പദ്ധതി വികസിപ്പിച്ചത്. ഇത്രയും പ്രധാനപ്പെട്ട ഒരു പദ്ധതി ആദ്യമായി നടത്തുമ്പോൾ വലിയ ഒരു സമൂഹത്തെ അതിൽ നിന്ന് ഒഴിച്ച് നിർത്താനും പറ്റില്ല.

ഡൽഹി മൈസൂർ ഡിറ്റിസി ബസ്സ് തുടങ്ങി യു.കെ വരെയുള്ള ചിത്രങ്ങളാണല്ലോ നാം മലയാള സ്നെഹം കാണിക്കാൻ ഇട്ടിരിക്കുന്നത്. :)

ഡൽഹി, മൈസൂർ സിറ്റി ഡിറ്റിസി ബസ്സ് തുടങ്ങിയ വിഷയങ്ങളിൽ ഉള്ള ലേഖനങ്ങളിൽ മലയാളികളുടെ ചിത്രം ഉപയോഗിക്കട്ടെ. വൈജ്ഞാനികസ്വഭാവമുള്ള എത് ചിത്രവും വിക്കിയിലേക്ക് അപ്‌ലോഡ് ചെയ്യപ്പെടട്ടെ. 

പിന്നെ കേരളത്തെ കുറിച്ച് ചിത്രം വരുന്നില്ല എന്ന പരാതി തീർക്കേണ്ടത് കെരളത്തിൽ ഇപ്പോൾ താമസിക്കുന്ന ഫുആദ് അടക്ക്മുള്ളവരാണു്. കേരളത്തെകുറിച്ച് ചിത്രം കൂടുതൽ വരാൻ വേണ്ടിയാണു് ഈ പദ്ധതിയിൽ കേരളത്തിനും മലയാളത്തിനും കൂടുതൽ പ്രാധാന്യം കൊടുത്തത്. എന്നിട്ടും കെരളത്തിൽ താമസിക്കുന്നവർ ഇതിൽ താല്പര്യം കാണിക്കുന്നില്ല എങ്കിൽ പിന്നെ എന്ത് പറയാൻ.

ഇതിനെ കുറിച്ച് പറഞ്ഞാൽ ഇതിനകം നിരവധി മെയിലുകൾ/ബസ്സ്/... ഇതിനകം അയച്ചു. ഈ ലിസ്റ്റ് നോക്കൂ

ഇങ്ങനെ നിരവധി കേരളവിഷയങ്ങളിൽ ചിത്രം ആവശ്യമാണു്. ഇത്രയൊക്കെ ചിത്രങ്ങൾ കെരളത്തെ സംബന്ധിച്ച് ആവശ്യമായിട്ടും ചിത്രമൊന്നും വരുന്നില്ല എങ്കിൽ പിന്നെ എന്ത് പറയാൻ. നമുക്ക് മറുനാടൻ മലയാളികൾ കയറ്റുന്ന ഡൽഹി ചിത്രവും മൈസൂർ ചിത്രവും ഒക്കെ കണ്ട് തൃപ്തിപ്പെടാം :)


മുന്നോട്ട് പൊകുമ്പോൾ വിഷയമനുസരിച്ചുള്ള ചെറു വിക്കിപദ്ധതികൾ നടത്താം. നമ്മൾ തുടങ്ങിയതല്ലേ ഉള്ളൂ.  കൊല്ലം ജില്ല വിക്കിയെ സ്നെഹിക്കുന്നു പോലുള്ള പരിപാടികൾ ഭാവിയിൽ കാണും എന്ന് പ്രതീക്ഷിക്കാം.


2011/4/5 Fuad Jaleel <fuadjaleel@gmail.com>
ഷിജു,
ചിത്രങ്ങളിലേറയും കൈളീയമോ മലായളീകമോ ആയ പ്രസ്ക്തി ഇല്ലാത്തവയല്ലേ.
ഡൽഹി മൈസൂർ ഡിറ്റിസി ബസ്സ് തുടങ്ങി യു.കെ വരെയുള്ള ചിത്രങ്ങളാണല്ലോ നാം മലയാള സ്നെഹം കാണിക്കാൻ ഇട്ടിരിക്കുന്നത്. :)

2011/4/5 Shiju Alex <shijualexonline@gmail.com>
ഈ പദ്ധതിയുടെ 4 മത്തെ ദിവസം പൂർത്തിയാകുമ്പോൾ ഇതിനകം 350 -ൽ പരം ചിത്രങ്ങൾ അപ്‌ലൊഡ് ചെയ്യപ്പെട്ട് കഴിഞ്ഞു. http://commons.wikimedia.org/wiki/Category:Malayalam_loves_Wikimedia_event_-_2011_April

മലയാളം വിക്കിയിലെക്ക് അപ്‌ലോഡ് ചെയ്ത സ്വതന്ത്രചിത്രങ്ങളൊക്കെ തന്നെ കൊമൺസിലെക്ക് മാറ്റിയിട്ടുണ്ട്.


എന്ത് അപ്‌ലോഡ് ചെയ്യണം എന്നറിയാതെ മടീച്ചു നിൽക്കുന്നവരെ സഹായിക്കാൻ ചില സഹായങ്ങൾ ഉണ്ട്.
എന്ന താളിൽ കാണുന്ന പട്ടികയിലുള്ള മലയാളചലച്ചിത്ര പ്രവർത്തകരെക്കുറിച്ചുള്ള ലെഖനങ്ങൾ പലരായി തുടങ്ങിയിട്ടുണ്ടെങ്കിലും ആ ലെഖനങ്ങളിൽ ഒന്നും തന്നെ അവരുടെ ചിത്രം ലഭ്യമല്ല. കാരണം ഈ വ്യക്തികളെക്കുറിച്ചുള്ള സ്വതന്ത്രഅനുമതിയുള്ള ചിത്രം ലഭ്യമല്ല.

വർഗ്ഗം:ചിത്രം ആവശ്യമുള്ള അഭിനേതാക്കളുടെ താളുകൾ എന്ന കണ്ണിയിൽ ഞെക്കിയാൽ ഈ വിധത്തിൽ സ്വതന്ത്രചിത്രം ആവശ്യമുള്ള നിരവധി ചലച്ചിത്രപ്രവർത്തകരുടെ പട്ടിക തന്നെ കാണാം. മലയാളികൾ വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പദ്ധതിയുടെ ഭാഗമായി ഈ ചലച്ചിത്രപ്രവർത്തകരെക്കുറിച്ചുള്ള ലേഖനങ്ങളീൽ ഒക്കെ സ്വതന്ത്രചിത്രം ഉൾപ്പെടുത്താൻ സഹകരിക്കുക.

മലയാളം വിക്കിപീഡിയ പ്രവർത്തിക്കാൻ തുടങ്ങിയിട്ട് 8 വർഷം കഴിഞ്ഞിട്ടും ഇതു വരെ തിലകൻ അടക്കമുള്ള പ്രമുഖമലയാള ചലച്ചിത്രപ്രവർത്തകരുടെ സ്വതന്ത്രചിത്രങ്ങൾ വിക്കിയിൽ ലഭ്യമല്ല എന്നത് വിക്കിയെ സ്നെഹിക്കുന്ന മലയാളികൾക്കാകെ അപമാനം ആണെന്ന് പറയട്ടെ. ദയവായി ഈ പ്രമുഖ ചലച്ചിത്രപ്രവർത്തകരുടെ എല്ലാവരുടേയും സ്വതന്ത്രചിത്രം വിക്കിയിൽ ഉൾപ്പെടുത്താൻ സഹകരിക്കുക.

ഇതെ പോലെ ബാക്കി വിഷയങ്ങളിലും ചിത്രം ആവശ്യമുള്ള ലേഖനങ്ങളുടെ വിവരം തുടർന്നുള്ള ദിവസങ്ങളിൽ പുറത്ത് വിടാം.





2011/4/5 Devadas VM <vm.devadas@gmail.com>
ഞാൻ കുറച്ച്  ചിത്രങ്ങൾ കൂടി അപ്‌ലോഡ് ചെയ്തിട്ടുണ്ട്.
തൽ‌ക്കാലം മലയാളം വിക്കിയിലേക്ക് തന്നെ...

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l



_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l




--
Yours cordially
Dr.Fuad Jaleel

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l