എനിക്കിതിന്റെ സാങ്കേതിക വശം അറിയില്ല.
നിയമവശങ്ങള്‍ നോക്കാതെ എസ്.സി.ഇ.ആര്‍.ടി ഇതില്‍ എന്തായാലും തീരുമാനം എടുക്കില്ല എന്നുറപ്പല്ലേ .
അതു അവര്‍ ചെയ്തിരിക്കും എന്നു കരുതുന്നു .

വെബ്‌സൈറ്റുകളിലും കത്തിടപാടുകള്‍ക്കും  സര്‍ക്കാര്‍ ഉപയോഗങ്ങള്‍ക്കും യൂണിക്കോഡ് അധിഷ്ഠിത  ഫോണ്ടുകള്‍ വേണം ഉപയോഗിക്കാന്‍ എന്ന രീതിയില്‍  2008 സമയത്ത്  ഒരു ഉത്തരവിറങ്ങിയത് ഓര്‍മ്മയുണ്ട്. അത് മലയാളം കമ്പ്യൂട്ടിങ്ങ് വെബ്സൈറ്റില്‍ കണ്ടതോര്‍ക്കുന്നു.   എന്തായാലും  ഇന്നുള്ള പുതിയലിപി ഫോണ്ടുകളും ആ രീതിയില്‍ നോക്കിയാല്‍  71ലെ ലിപിയല്ല എന്നതാണ് തമാശ. 71 ലെ ലിപിക്കണക്കിലില്ലാത്ത എത്ര അക്ഷരങ്ങള്‍ യൂണിക്കോഡ് ഫോണ്ടുകളില്‍ സ്വതേയുണ്ട് . എന്തായാലും  ഇതു കൌതുകകരം തന്നെ :-) .