2012/10/31 Prince Mathew <mr.princemathew@gmail.com>
Are they against unicode? What is the exact problem?


you can find some details here : https://plus.google.com/u/0/107123824072951339311/posts/UBEicUmzSdY 

 


On 10/31/12, sugeesh | സുഗീഷ് * <sajsugeesh@gmail.com> wrote:
> ഇതിനൊക്കെ സഭ്യമായ രീതിയിൽ മറുപടി നൽകാൻ കഴിവില്ല.. അതിനാൽ മലയാള ഭാഷയുടെ ഈ
> അവസ്ഥയെ ഓർത്ത് സഹതപിക്കുന്നു.. അത്രമാത്രം....
>
> 2012/10/30 manoj k <manojkmohanme03107@gmail.com>
>
>> Manoramaonline Tuesday, October 30, 2012
>> <http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=12718897&programId=1073753760&channelId=-1073751706&BV_ID=%40%40%40&tabId=11>
>> തിരുവനന്തപുരം: ഒക്ടോബര്‍ 30, 31, നവംബര്‍ ഒന്ന് തീയതികളില്‍ തലസ്ഥാനത്ത്
>> വിശ്വമലയാള സമ്മേളനവും നവംബര്‍ ഒന്നിനു തിരൂരില്‍ മലയാളം സര്‍വകലാശാലയുടെ
>> ഉദ്ഘാടനവും നടക്കുമ
>> ്പോള്‍ വിവാദങ്ങളും പിന്നാലെ കൂടിയിയിരിക്കുന്നു. സര്‍ക്കാരിന്റെ സാംസ്കാരിക
>> വകുപ്പും സാഹിത്യ അക്കാദമിയും ചേര്‍ന്നു നടത്തുന്ന വിശ്വ മലയാള സമ്മേളനം
>> സംഘാടനത്തിലെ അബദ്ധ- പിഴവുകള്‍ കൊണ്ടാണ് മാധ്യമശ്രദ്ധ നേടിയത്. പറ്റിയ
>> തെറ്റുകള്‍ക്ക് പത്ര സമ്മേളനം വിളിച്ചു വകുപ്പുമന്ത്രി മാപ്പു പറഞ്ഞു.
>>
>> മലയാള സാഹിത്യത്തിലെ പ്രമുഖരുടെ താല്‍ക്കാലിക പ്രതിമകള്‍ സമ്മേളനത്തിന്റെ
>> ഭാഗമായി തിരുവനന്തപുരത്ത് പല സ്ഥലങ്ങളില്‍ സ്ഥാപിച്ചപ്പോള്‍ സി. വി രാമന്‍
>> പിള്ള സി.വി രാമനായി. ബഞ്ചമിന്‍ ബെയിലി മതപരിവര്‍ത്തകനായി. മുപ്പത്തിയേഴാം
>> വയസില്‍ ഇഹലോകവാസം വെടിഞ്ഞ ചങ്ങമ്പുഴ കൃഷ്ണപിള്ള പ്രതിമയില്‍ എഴുപതുകാരനായി.
>> ആറു മാസം മുമ്പു മരിച്ചയാളിന്റെ പേര് സമ്മേളന ബ്രോഷറില്‍ പ്രസംഗകരുടെ
>> പട്ടികയില്‍ ഇടം പിടിച്ചു. ഇതു കൂടാതെ അടിക്കുറിപ്പുകളില്‍ പലവിധ ശൈലീ പ്രയോഗ
>> പിഴവുകളും അക്ഷരത്തെറ്റുകളും കടന്നുകൂടി. സംഘാടനത്തിലെ പിഴവുകളും ചിലരുടെ
>> സ്വകാര്യതാത്പര്യങ്ങളും സമ്മേളനത്തിന്റെ നിറം കെടുത്തിയതിനാല്‍ തങ്ങള്‍
>> സഹകരിക്കുന്നില്ലെന്ന് സാഹിത്യ അക്കാദമിയിലെ അഞ്ചംഗങ്ങള്‍
>> പ്രസ്താവനയുമിറക്കി.
>>
>> ഈ വിവാദങ്ങള്‍ക്കപ്പുറം മലയാള ഭാഷയെ തന്നെ ഗുരുതരമായി ബാധിക്കുന്ന പദ്ധതിയാണ്
>> മലയാളത്തനിമ എന്ന പേരില്‍ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് വിശ്വമലയാള
>> സമ്മേളനത്തില്‍ അവതരിപ്പിക്കുന്നതെന്ന് ആക്ഷേപം ഉയര്‍ന്നു കഴിഞ്ഞു. മലയാള
>> ഭാഷാ
>> കംപ്യൂട്ടിങ്ങിന്റെ പേരില്‍ കോടികള്‍ ചെലവാക്കാന്‍ ലക്ഷ്യമിടുന്ന ഈ പദ്ധതി
>> ലോകമാകെ ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടു കഴിഞ്ഞ ഇന്റര്‍നെറ്റ് ഭാഷാ വിനിമയ
>> സംവിധാനമായ യൂണികോഡിനും സംസ്ഥാന സര്‍ക്കാര്‍ തന്നെ
>> നടപ്പാക്കിക്കൊണ്ടിരിക്കുന്ന ഐ ടി അറ്റ് സ്കൂള്‍ പദ്ധതിക്കും
>> കടകവിരുദ്ധമാണെന്ന് ഈ മേഖലയിലെ ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഇതിനു
>> ചുവടുപിടിച്ചു കൊണ്ടുള്ള ഭാഷാഗവേഷണമാണ് പുതിയ മലയാളം സര്‍വകലാശാലയിലും
>> വരുന്നതെന്ന് നിയുക്ത വൈസ് ചാന്‍സലറുടെ വാക്കുകള്‍ സൂചിപ്പിക്കുന്നതായി ഇവര്‍
>> ചൂണ്ടിക്കാട്ടുന്നു.
>>
>> ലോക വ്യാപകമായി വിക്കിപീഡിയയും ഗൂഗിളും മോസില്ലയും മാക്കിന്റോഷുമൊക്കെ
>> സ്വീകരിച്ച ഭാഷാകമ്പ്യൂട്ടിങ്ങിനു നിരക്കാത്തതാണ് നമ്മുടെ ഭാഷാ
>> ഇന്‍സ്റ്റിറ്റ്യൂട്ട് പദ്ധതിയെന്ന് മലയാളം കംപ്യൂട്ടിങ്ങില്‍ ഏറെ പ്രചാരം
>> നേടിയ ടെക്സ്റ്റ് എഡിറ്റര്‍ പ്രോഗ്രാമായ രചന വികസിപ്പിച്ചെടുത്ത കെ.എച്ച്
>> ഹുസൈന്‍ ചൂണ്ടിക്കാട്ടി. ഐ ടി സ്കൂള്‍ പദ്ധതിയില്‍ നമ്മുടെ 13 ലക്ഷം
>> കുട്ടികള്‍ നാലു വര്‍ഷമായി പഠിച്ചു വരുന്ന ഭാഷാ കംപ്യൂട്ടിങ്ങിനും നിരക്കാത്ത
>> പദ്ധതിയാണിതെന്നും ഹുസൈന്‍ ചൂണ്ടിക്കാട്ടി. ഇതു തലതിരിഞ്ഞ ഭാഷാഗവേഷണ
>> പ്രവര്‍ത്തനമാണെന്നും ഗൌരവമായ ഇടപെടലിലൂടെ നേര്‍വഴിക്കു തിരിച്ചു വിടണമെന്നും
>> അദ്ദേഹം ആവശ്യപ്പെട്ടു.
>>
>> ഇതിനു സമാനമായ തല തിരിഞ്ഞ ഭാഷാ കംപ്യൂട്ടിങ് നടന്നതു ജര്‍മന്‍
>> ഭാഷയിലായിരുന്നു- വര്‍ഷങ്ങള്‍ക്ക് മുമ്പ്. അതിലെ അബദ്ധം മനസിലാക്കി ജര്‍മനി
>> പിന്നീടത് ഉപേഷിക്കുകായായിരുന്നു. ഇന്റര്‍നെറ്റ്- ഓണ്‍ലൈന്‍
>> സംവിധാനങ്ങളെല്ലാം
>> യൂണികോഡിലേക്ക് മാറുന്ന അവസ്ഥയില്‍ സംസ്ഥാന സര്‍ക്കാരും അതിന്റെ വിവിധ
>> വകുപ്പുകളും യൂണികോഡിനെ തന്നെയാണ് അടിസ്ഥാനമാക്കിയിരിക്കുന്നത്. എന്നാല്‍
>> ഇതൊന്നും പരിഗണിക്കാതെ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടും പുതിയ മലയാളം
>> സര്‍വകലാശാലയും അതിനു നേരെ വിരുദ്ധമായ രീതിയില്‍ മുന്നോട്ടു പോകുന്നത്
>> ചിലരുടെ
>> നിക്ഷിപ്ത താത്പര്യങ്ങള്‍ മൂലമാണെന്ന് ആക്ഷേപം ഉയരുന്നു
>>
>>
>>
>> _______________________________________________
>> Wikiml-l is the mailing list for Malayalam Wikimedia Projects
>> email: Wikiml-l@lists.wikimedia.org
>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>
>> To stop receiving messages from Wikiml-l please visit:
>> https://lists.wikimedia.org/mailman/options/wikiml-l
>>
>
>
>
> --
> *sugeesh|സുഗീഷ്
> nalanchira|നാലാഞ്ചിറ
> thiruvananthapuram|തിരുവനന്തപുരം
> 8590312340|9645722142*
>
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l



--
---
Regards,
Hrishi | Stultus
http://stultus.in