തൃശൂരില്‍ ഇരുനിലംകോട് / കുഴൂര്‍ / കൊടകര ഷഷ്ഠി എന്നിവയ്ക്കും  കാവടിയാഘോഷങ്ങളുണ്ട്.
ഇരുനിലംകോടുകാരനാകണമെങ്കില്‍ തോളില്‍ കാവടി കയറ്റിയ തഴമ്പുണ്ടാകണമെന്നാണ് നാട്ടുമൊഴി :)

ഒരു പക്ഷേ കേരളത്തിലെ ഏറ്റവും പ്രചാരമുള്ള കാവടിയാഘോഷങ്ങള്‍ നടക്കുന്നതു് തൃശ്ശൂരടുത്തു് കൂര്‍ക്കഞ്ചേരി തൈപ്പൂയത്തിനും വിയ്യൂര്‍ മണലാര്‍കാവു് ഉത്സവത്തിനും ആയിരിക്കണം. കൂര്‍ക്കഞ്ചേരി ക്ഷേത്രവുമായി ബന്ധപ്പെട്ടവര്‍ക്കു് കേരളത്തിലെ കാവടികളുടെ പേരു്, ഉല്‍‌പ്പത്തി എന്നിവയെക്കുറിച്ചു് കൂടുതല്‍ ആധികാരികമായ വിവരങ്ങള്‍ നല്‍കാന്‍ സാധിക്കുമെന്നു വിശ്വസിക്കുന്നു.


http://kerala-zone.com/about-kerala/arts-culture/kavadiyattam.php ഇവിടെ പൂക്കാവടിയുടേയും അമ്പലക്കാവടിയുടേയും ചിത്രങ്ങള്‍ കാണാം.


-വിശ്വം


2011/4/11 Challiyan <challiyan@gmail.com>
ആലവട്ടം ബൌദ്ധരുടെ കാലത്തേയുള്ള വിശറിയായിരുന്നു. (ആലവട്ടവും വെണ്‍ചാമരവും) ഈ ആലക്കുടയിലെ പീലികള്‍ ചേര്‍ത്തിരിക്കുന്നതു പോലെ തന്നെയാണ് ആലവട്ടത്തിലും. സമാനമായ പാറ്റേര്‍ണ്‍.  ആലത്തൂരും ആലപ്പുഴയും (പേര്) പോലെ ബൌദ്ധരുടെ സംഭാവനയായിരിക്കാം ഇതും.


--

Dr. Vipin C.P

My profiles: Facebook LinkedIn Flickr Twitter


_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l



_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l




--

Devadas V.M.