2012/1/9 Ramesh N G <rameshng@gmail.com>

പക്ഷേ, ഞങ്ങൾ എന്തും ചെയ്യും വേണമെങ്കിൽ വിക്കിസമൂഹം അറിഞ്ഞ് അവിടേ എത്തി ചെയ്യണമെങ്കിൽ ചെയ്തോ എന്ന് പറയുന്നത് ദഹിക്കാൻ പറ്റത്തില്ല.

മുകളില്‍ പറഞ്ഞതും മുമ്പെഴുതിയ താഴെ കൊടുത്ത കാര്യവും ശ്രദ്ധിക്കുക

"അതിനായി വിക്കിസംരംഭങ്ങളെ കുറിച്ചുള്ള പ്രചരണപരിപാടികളെ കുറേകൂടി വിശാലമനസ്സോടെ സമീപിക്കണം. അത്തരത്തിലുള്ള ഏതൊരു പരിപാടികളേയും നമ്മള്‍ കണ്ടറിഞ്ഞു് സഹായിക്കേണ്ടതാണു്. അത്തരമൊരു പരിപാടിക്കു് വിക്കിയില്‍ താള്‍ വേണമെന്നു തോന്നുന്ന ഏതൊരാള്‍ക്കും അതിനായി മലയാളം വിക്കിയില്‍ താളുണ്ടാക്കാം. അല്ലെങ്കില്‍ അതിന്റെ സംഘാടകരോടു് അതുണ്ടാക്കാന്‍ ആവശ്യപ്പെടാവുന്നതുമാണു്. "

ഇവ രണ്ടും നല്‍കുന്ന സന്ദേശം ഒന്നല്ല, കാര്യങ്ങളെ വളച്ചൊടിച്ചു് പറയുന്നതു്, ബോധപൂര്‍വ്വമാണെങ്കില്‍ അതിന്റെ ഉദ്ദേശ്യം മനസ്സിലാകുന്നില്ല.


ഇനി മറ്റൊരു കാര്യം വിക്കി അകാദമി നടത്തുന്നതിന്റെ ഉദ്ദേശം തന്നെ, മിനിമം ഒരു സജീവ ഉപയോക്താവിനെ എങ്കിലും വിക്കിക്ക് ലഭിക്കുക എന്നതു തന്നെയാണ്.
അതു കൊണ്ട് തന്നെ, അവിടെ ഉണ്ടായിരുന്ന എലാവരുടെയും പേരുവിവരങ്ങൾ ചേർക്കുകയും പരിപാടിയുടെ അവലോകം ചേർക്കുന്നതും നല്ലതാണ്. അത് ഇതു വരെ ചാപ്ടറിന്റെ പേജിൽ കണ്ടിട്ടില്ല.
 
ഈ താള്‍ ശ്രദ്ധിക്കുക http://wiki.wikimedia.in/Wiki_Academy/Cochin_University_of_Science_and_Technology

- അനില്‍