വിക്കിപീഡിയയ്ക്കകത്തിരുന്നു നാം ധരിക്കുന്ന പോലെയല്ല പുറത്തുള്ളവർക്കു് വിക്കിപീഡീയയെപ്പറ്റിയുള്ള ധാരണയും അറിവും.
ഇന്റർനെറ്റിൽ സ്ഥിരമായി ഇടപെടുന്ന മലയാളികളിൽ പോലും വിക്കിപീഡിയ എന്ന ഒരു സൈറ്റ് ഉണ്ടെന്നറിയാവുന്നതു് പകുതിയിൽ കുറവുപേർക്കാണു്.

അതിൽ അവർക്കു തന്നെ എഡിറ്റു ചെയ്യാൻ പറ്റുമെന്നറിയുന്നതു് അതിന്റേയും പകുതി.

ആ സൈറ്റിനു് ഒരു മലയാളം മുഖവുമുണ്ടെന്നറിയുന്നവർ 10 ശതമാനം പോലും വരില്ല.

അങ്ങനെ അറിയുന്നവരിൽ പകുതി പേർ വിവരാന്വേഷണത്തിനുപോലും മലയാളം വിക്കിപീഡിയയിൽ വരുന്നില്ല.

ഇതൊക്കെയാണു് യാഥാർത്ഥ്യങ്ങൾ.

എന്തായാലും, ഇത്തരം കുരുടൻ-ആന ലേഖനങ്ങൾ ആത്യന്തികമായി വിക്കിപീഡിയയുടെ പ്രചരണത്തിനു  നല്ലതാണു്. 'ദെന്താ സാദ്നം?' എന്നറിയാനെങ്കിലും ആരെങ്കിലും വന്നു നോക്കിയാലോ.

പക്ഷേ, ഇത്തരംലേഖകവിഡ്ഡികൾ ഒരൊറ്റ കാര്യം ചെയ്യണമായിരുന്നു: ഈ സാദ്നത്തിന്റെ ഇന്റർനെറ്റ് ലിങ്ക് ഏതാണെന്നെങ്കിലും ലേഖനത്തിൽ  കൊടുക്കണമായിരുന്നു.

പക്ഷേ, അത്രയ്ക്കെങ്കിലും വിവരമുണ്ടായിരുന്നെങ്കിൽ അവർ മലയാളം മാദ്ധ്യമപ്രവർത്തകരാവുമായിരുന്നോ?

പറഞ്ഞതു നതയെപ്പറ്റി ആയിരുന്നതുകൊണ്ടും നതയെപ്പോലുള്ള കുട്ടികൾക്കു പ്രോത്സാഹനജനകമായ വരികൾ ഉള്ളതുകൊണ്ടും, തല്ലാതെ, വെറുതെ ഒന്നു ശകാരിച്ചുവിടാം. :)


-വിശ്വം