ഇന്ത്യയിൽ നിന്ന് വിക്കിമീഡിയുടെ സമ്പൂർണ്ണ സ്കോളർഷിപ്പിൽ പോകുന്ന വ്യക്തികൾ ഇവർ മാത്രമാണെന്നാണ് അറിവ്.

അത് പൂർണ്ണമായും ശരിയല്ല. പോകുന്ന എല്ലാവരുടേയും വിവരം ഈ താളിൽ ഉണ്ട്. http://wikimedia.in/wiki/Wikimania2011 അതിൽ മാറ്റം വരാം.

ഭാഷാ വിക്കിപീഡിയരുടെ ഇടയിൽ നിന്ന്, ഇതുവരെയുള്ള വിവരം വെച്ച്, സമ്പൂർണ്ണ സ്കോളർഷിപ്പ് 4 പേർക്കാണു് കിട്ടിയത്. അതിൽ 2 എണ്ണം മലയാളത്തിനാണു്.  ബംഗാളിക്കും, അംഗിക ഭാഷയ്ക്കും ഓരോ സമ്പൂർണ്ണ സ്കോളർഷിപ്പ് വീതം കിട്ടിയിട്ടുണ്ട്. ഇതിനു പുറമേ ഇന്ത്യയിൽ നിന്നുള്ള 3 ഇംഗ്ലീഷ് വിക്കിപീഡിയർക്കും സമ്പൂർണ്ണസ്കോളർഷിപ്പ് ഉണ്ട്.

തമിഴിൽ നിന്നുള്ള ഒരാൾക്ക് ഭാഗിക സ്കോളർഷിപ്പ് കിട്ടിയിട്ടുണ്ട്.

എന്തായാലും കഴിഞ്ഞ വർഷം മലയാളത്തിൽ നിന്ന് 2 പേരുണ്ടായിരുന്നു. ഇപ്രാവശ്യവും 2 പേർ തന്നെ ഉണ്ട്.




2011/5/6 Praveen Prakash <me.praveen@gmail.com>
പ്രിയ സുഹൃത്തുക്കളെ,

ഈ കൊല്ലം ഓഗസ്റ്റിൽ ഇസ്രയേലിലെ ഹൈഫയിൽ വെച്ചു നടക്കുന്ന വിക്കിമാനിയയിൽ പങ്കെടുക്കാൻ മലയാളം വിക്കിമീഡിയരായ ഷിജു അലക്സിനും (ഉപയോക്താവ്:Shijualex) അനൂപനും (ഉപയോക്താവ്:Anoopan) സ്കോളർഷിപ്പ് കിട്ടിയിട്ടുള്ള കാര്യം സന്തോഷപൂർവ്വം അറിയിക്കുകയാണ്. ഇന്ത്യയിൽ നിന്ന് വിക്കിമീഡിയുടെ സമ്പൂർണ്ണ സ്കോളർഷിപ്പിൽ പോകുന്ന വ്യക്തികൾ ഇവർ മാത്രമാണെന്നാണ് അറിവ്. ഷിജുവിനെക്കുറിച്ചും അനൂപനെക്കുറിച്ചും പ്രത്യേകിച്ചൊന്നും ഞാനായിട്ട് പറയണ്ട കാര്യമില്ലാത്തതിനാൽ അക്കാര്യം പറയുന്നില്ല. അവർക്ക് എന്റെ ആത്മാർത്ഥമായ അഭിനന്ദനങ്ങൾ

പ്രവീൺ

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l