നല്ല സംരഭം
1. സ്കൂൾ  ചരിത്രം  പെരുമ ലൊക്കേഷൻ  [ സ്കൂൾ വിക്കിയിൽ ഉള്ളതുപോലഎയാവരുത് ]
2. ദേശപ്പെരുമ , സ്മരകങ്ങൾക്ക്  വിക്കി കോഡിങ്ങ് [ ആലപ്പുഴ ചെയ്തപോലെ ]
3. സ്കൂൾ ചുറ്റുപാടിൽ - ദേശം - ജീവിച്ചുപോയ എഴുത്തുകാർ, കലാകാരൻമാർ, സാമൂഹ്യപ്രവർത്തർ , നല്ല കൃഷിക്കാർ....... തുടങ്ങിയവരെക്കുറിച്ചുള്ള കുറിപ്പുകൾ, ചിത്രങ്ങൾ [ സവിശേഷമായതെന്തും വേണം ]
4. ഗ്രൻഥങ്ങളുടെ ഡിജിറ്റലിസേഷനിൽ പങ്കാളിത്തം 
5. താളിയോലകൾ  , ആധാരങ്ങൾ  [ സവിശേഷതയുള്ളവ ] ആവശ്യമായ നോട്ടോടുകൂടി വിക്കിയിൽ ചേർക്കൽ [ പുതിയവയായോ നിലവിലുള്ള ലേഖനങ്ങൾക്ക് ആധികാരികത വർദ്ധിപ്പിക്കാനോ....]
6.ദേശത്ത് സവിശേഷമായുള്ള ഭക്ഷണസാധനങ്ങൾ, വസ്ത്ര വൈദ്യ ശാസ്ത്ര സാങ്കേതിക [ തോട്ടരക്കത്തില്പോലെ യുള്ളവ ], കലാരൂപങ്ങൾ, പാട്ടുകൾ, കളികൾ .....കണക്ക് ശൈലികൾ, യൂണിറ്റുകൾ, ഭാഷ [ വാണിയം കുളത്തെ പൊരുത്ത് ഭാഷ പോലെ ]    എന്നിവയുടെ സംഭരണം 
7. നിലവിലുള്ള ലേഖനങ്ങളുടെ ആധികാരികത് ഉയർത്താനുള്ള തെറ്റുതിരുത്തലുകൾ [ വർക്ക് പ്ളാൻ ചെയ്ത് കൊടുക്കണം  ]
8. ആരാധനാലയങ്ങൾ, ചടങ്ങുകൾ, പഴമ, തുടങ്ങിയവ
9. കാർഷികം .... വിത്തുകൾ, വളം, കൃഷിപ്പണി, കാലം, സ്ഥലം.... സവിശേഷതയുള്ള
10. ആരാധ്യരായ അദ്ധ്യാപകരെ വിക്കിയിൽ  രേഖപ്പെടുത്തൽ  [ ഒരു നാട്ടിൽ ഒന്നോ അരയോ ഒക്കെ ഉണ്ടാവും ]

2015-07-28 8:35 GMT+05:30 Meena Kannan <meenakannan7@gmail.com>:
സുഹൃത്തുക്കളെ,

കേരളത്തിലെ പൊതു വിദ്യാലയങ്ങളിലെ കുട്ടികള്‍ക്കായി സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രധാന കൂട്ടായ്മയാണ് വിദ്യാരംഗം കലാസാഹിത്യ വേദി. സംസ്ഥാനത്താകെ 4 ലക്ഷത്തിലധികം കുട്ടികള്‍ (യു.പി. എച്ച്.എസ്)ഇതില്‍ അംഗങ്ങളാണ്. വിദ്യാരംഗം മാനുവല്‍ പുതുക്കിയപ്പോള്‍ വിക്കി ഗ്രന്ഥശാലയിലെയും മറ്റ് വിക്കി പദ്ധതികളിലെയും കുട്ടികളുടെ ഇടപെടല്‍ മനസ്സിലാക്കി വിക്കി പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു ഇടം കരുതിയിട്ടുണ്ട്. കുട്ടികള്‍ക്ക് പ്രവര്‍ത്തനങ്ങള്‍ നിര്‍ദ്ദേശിക്കാനുള്ള സംസ്ഥാന തല ശില്പശാല നാളെയാണ്.(29.7.15)
കുട്ടികള്‍ക്ക് ചെയ്യാനാകുന്ന 10 പ്രവര്‍ത്തനങ്ങള്‍ നിര്‍ദ്ദേശിക്കാമോ ?

കണ്ണന്‍ ഷണ്‍മുഖം,കൊല്ലം
9447560350

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l



--