ആശംസകള്‍

2016-12-18 12:08 GMT+04:00 tony antony <tonynantony@gmail.com>:
thank U

2016-12-18 9:07 GMT+05:30 Rajesh K <rajeshodayanchal@gmail.com>:
പ്രിയരേ,
മലയാളം വിക്കിമീഡിയരുടെ സംഗമോത്സവം എല്ലാവരും നന്നായി വീക്ഷിക്കുന്നുണ്ടാവും എന്നുതന്നെ കരുതുന്നു. രണ്ടു ദിവസം നടക്കുന്ന വിവിധ അവതരണങ്ങൾ മലയാളം വിക്കിപീഡിയ പേജിൽ ഉണ്ട്, വിക്കിമീഡിയരുടെ പരിപാടി ഒഴികെയുള്ളതിൽ പ്രശ്നമൊന്നുമില്ല. വിക്കിമീഡിയരുടെ കാര്യം ചോദിച്ച് രണ്ടു മെയിലുകൾ മുമ്പുതന്നെ പേർസണലായി അയച്ചിരുന്നു; പക്ഷേ അതുമായി ബന്ധപ്പെട്ട മറുപടിയൊന്നും കിട്ടിയിരുന്നില്ല.
ഇവിടെ ഒരു പിഡിഎഫ് അറ്റാച്ച് ചെയ്യുന്നുണ്ട്, വിക്കിപേജിൽ കൊടുത്തിരിക്കുന്ന കാര്യങ്ങൾ തന്നെയാണ്. നമ്മൾ അവതരിപ്പിക്കുന്ന കാര്യങ്ങളിൽ വേണ്ടപോലെ വ്യത്യാസം വരുത്താവുന്നതാണ്. കൂടുതൽ വിജ്ഞാനപ്രദമായ കാര്യങ്ങൾ അവതരിപ്പിക്കാൻ പറ്റിയ വിഷയവും ആളും ഉണ്ടെങ്കിൽ പേർസണലായെങ്കിലും ഒന്ന് അറിയിച്ചിരുന്നെങ്കിൽ നന്നായിരുന്നു.

ലഭ്യമായ അവതരണവിഷയങ്ങൾ താഴെ പറയാം.

1. സമൂഹം - Community:
  1.     മലയാളം വിക്കിസമൂഹം കൂടുതൽ ശക്തിപ്പെടുത്താനുഉള്ള വഴികൾ.
  2.     പുതിയ ആളുകളെ വിക്കിയിലേക്ക് ആകർഷിക്കാനുള്ള മാർഗ്ഗങ്ങൾ.
  3.     സമൂഹത്തിന്റെ ആശയവിനിമയത്തിനുള്ള പുതിയ മാർഗ്ഗങ്ങൾ.
  4.     വിക്കിപീഡിയ സഹോദര സംരംഭങ്ങൾ വികസിപ്പിക്കുന്നതിനുള്ള പുതിയ ആശയങ്ങൾ.
  5.     സ്ത്രീ ഉപയോക്താക്കളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനുള്ള ആശയങ്ങൾ.
  6.     പ്രവാസികളുടെ പങ്ക് വർദ്ധിപ്പിക്കൽ.
  7.     മലയാളം വിക്കിപീഡിയ നയങ്ങളും മാനദണ്ഡങ്ങളും സമവായ ജനാധിപത്യവും.
  8.     ഉത്തമരീതികൾ, അനുഭവ പഠനങ്ങൾ.

2. സാങ്കേതികവിദ്യ - Technology
  1.     വിക്കിയിലെ സാങ്കേതിക പ്രശ്നങ്ങൾ -ലിപികൾ, നിവേശന രീതികൾ, തിരയൽ തുടങ്ങിയ ഉപായങ്ങൾ.
  2.     ട്രെയിനിംഗ്, പ്രചാരണം, സാങ്കേതിക പ്രചാരണം.
  3.     സാങ്കേതിക സമൂഹം മലയാളം വിക്കിപീഡിയയിൽ വളർത്തുന്നതിന്റെ ആശയങ്ങൾ.
  4.     ഓപ്പൺ സ്ട്രീറ്റ് മാപ്പ് - വിക്കി സംയോജനം.
  5.     ഉയർന്നതലത്തിലുള്ള വിക്കിരൂപകൽപ്പനാസങ്കേതങ്ങൾ.
  6.     ഓഫ്‌ലൈൻ, മൊബൈൽ ഫോൺ തുടങ്ങയവയിലൂടെ മലയാളം വിക്കി ഉപയോഗ സാദ്ധ്യതകൾ പ്രതിബന്ധങ്ങൾ.
  7.     മലയാളം ലിപ്യന്തരണം, യുണീകോഡ് - ആസ്കി രൂപാന്തരണം പുതിയ സാദ്ധ്യതകൾ.
  8.     നവീന സാങ്കേതിക ആശയങ്ങൾ, ഉത്തമരീതികൾ.

3. അറിവ് - Knowledge
  1.     പകർപ്പവകാശം, പകർപ്പവകാശം അവസാനിച്ചതോ ഉപേക്ഷിച്ചതോ ആയ കൃതികളുടെ വിക്കിവൽക്കരണം, വിക്കി ഗ്രന്ഥശാലയുടെ പ്രാധാന്യം.
  2.     വിക്കിപീഡിയ അവലംബവും ആധികാരികതയും.
  3.     വാച്യാവലംബ ശേഖരങ്ങൾ, കൂട്ടായ എഴുത്തു് തുടങ്ങി വിജ്ഞാനശേഖരണത്തിനുള്ള ഇതര മാർഗ്ഗങ്ങൾ.
  4.     വിക്കിമീഡിയ കോമൺസ്, വിക്കിഗ്രന്ഥശാല, ഗ്ളാം (GLAM) മുതലായ പദ്ധതികൾ.
  5.     വിവിധ വിക്കിപദ്ധതികൾ, കവാടങ്ങൾ.
  6.     വിക്കിപീഡിയ സഹോദരസംരംഭങ്ങൾ.
  7.     പകർപ്പവകാശ നിയമങ്ങളും വിക്കിപീഡിയയും.
  8.     വിദ്യാലയങ്ങൾ, ഗ്രന്ഥശാലകൾ തുടങ്ങിയ ഇടങ്ങളിലെ വിക്കി ഉപയോഗം.
  9.     ഉത്തമരീതികൾ, മാതൃകാ പ്രവർത്തനങ്ങൾ.

4. പ്രചാരണം - Outreach
  1.     ഇന്റർനെറ്റ് - സാമൂഹ്യമാദ്ധ്യമങ്ങൾ, അച്ചടിമാദ്ധ്യമം, ദൃശ്യമാദ്ധ്യമം എന്നിവ വഴിയുള്ള വിക്കിപ്രചാരണ സാദ്ധ്യതകൾ.
  2.     വിക്കിപഠനശിബിരങ്ങൾ, ശിൽ‌പ്പശാലകൾ, പരിശീലനപരിപാടികൾ, കൂട്ടായ സമയബന്ധിതസൃഷ്ടികൾ.
  3.     പ്രത്യേക സമൂഹങ്ങൾക്കു് നേരിട്ടുള്ള ശ്രദ്ധ നൽകാൻ തക്ക പ്രചാരണങ്ങൾ (ഉദാ: സ്കൂൾ വിക്കികൾ, മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു.)
  4.     നെറ്റ് ഇതര (ഓഫ്‌ലൈൻ) മാർഗ്ഗങ്ങൾ.
  5.     വിക്കിപീഡിയയിൽ പ്രത്യേക സം‌വേദനാവശ്യങ്ങളുള്ള ഉപയോക്താക്കൾക്കു വേണ്ട സജ്ജീകരണങ്ങൾ.
  6.     ഉത്തമമായ വിക്കി ഉപയോഗരീതികളും നയങ്ങളും, അനുഭവപഠനങ്ങൾ.

അല്പം ഗൗരവത്തോടെ തന്നെ കാര്യങ്ങളെ സമീപിക്കുമെന്ന് കരുതുന്നു.



Regards...
Rajesh K
Mobile:+91 - 7829333365 (Bangalore)

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l



--
ടോണി ആന്റണി

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l