തീർച്ചയായും കൊടുക്കാം. തീയതിയും മറ്റും ചേർത്താൽ മതി. ഓൺലൈനിൽ ലഭ്യമല്ലാത്തതുകൊണ്ട് അവലംബത്തോടൊപ്പം വാർത്തയുടെ ഉദ്ധരണി കൊടുക്കുന്നത് നല്ലതായിരിക്കും. ഇംഗ്ലീഷ് വിക്കിപീഡിയയിൽ ഓഫ് ലൈൻ അവലംബങ്ങൾക്ക് സാധാരനയായി ഉദ്ധരണി കൊടുക്കാറുണ്ട്. അവലംബം കൈവശമില്ലാത്തവർക്കും ഇങ്ങനെ ഒരുദ്ധരണിയുണ്ടെങ്കിൽ മറ്റിടങ്ങളിൽ ഇതേ അവലംബം ഉപയോഗിക്കാനും സാധിക്കും.

<ref>{{cite news|title=(പത്രവാർത്തയുടെ തലക്കെട്ട്)|url=ലഭ്യമല്ല|accessdate=12 മാർച്ച് 2013|newspaper=മാതൃഭൂമി|date=(പത്രം ഇറങ്ങിയ തീയതി)|quote=(പത്രവാർത്തയിൽ നിന്ന് പ്രാധാന്യമുള്ള ഘണ്ഡിക/ഭാഗം)}}</ref> 

ഉദ്ധരണി ഉൾപ്പെടെയുള്ള അവലംബ‌ത്തിന്റെ ഒരു സാമ്പിൾ മുകളിൽ ചേർത്തിട്ടുണ്ട്. :)

അജയ്


From: "bipinkdas@gmail.com" <bipinkdas@gmail.com>
To: Malayalam Wikimedia Project Mailing list <wikiml-l@lists.wikimedia.org>
Sent: Tuesday, 12 March 2013 9:31 AM
Subject: [Wikiml-l] അവലംബങ്ങൾ സംബന്ധിച്ച ഒരു സംശയംഓൺലൈനിൽ വരുന്ന വാർത്തകൾ നമ്മൾ അവലംബങ്ങളായി സ്വീകരിക്കാറുണ്ടല്ലോ. അതുപോലെ പഴയവാർത്തകൾ (ഓൺലൈനിൽ ഇല്ലാത്തത്) അവലംബങ്ങളായി കൊടുക്കുന്നതിൽ എന്തെങ്കിലും പ്രശ്നമുണ്ടോ. ഉദാഹരണത്തിന് ഗുരുവായൂർ സത്യാഗ്രഹത്തെക്കുറിച്ചുളള ഒരു ലേഖനത്തിനായി അന്നത്തെ മാതൃഭൂമിയിൽ വന്ന ലേഖനം അവലംബമായി കൊടുക്കാമോ ? ഈ അവലംബം ഓൺലൈനിൽ ലഭ്യമല്ല, പക്ഷേ മാതൃഭൂമിയുടെ ആർക്കൈവിൽ ഉണ്ട്.


--
Regards..
Bipin._______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l