mlwiki_loves_wikimedia_2011_april.jpg

മലയാളം വിക്കിപീഡിയയിലും ഇതര വിക്കിമീഡിയസംരംഭങ്ങളിലും ഉപയോഗിക്കാൻ വൈജ്ഞാനികസ്വഭാവമുള്ള ചിത്രങ്ങൾ സംഭാവന ചെയ്യാൻ മലയാളം വിക്കിമീഡിയരെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ ബഹുജനപങ്കാളിത്തത്തോടെ നടത്തുന്ന ഒരു വിക്കിപദ്ധതിയാണു് ഇത്.

2011 എപ്രിൽ 02 മുതൽ 2011 ഏപ്രിൽ 17 വരെയുള്ള കാലയളവിലാണു് ഈ പദ്ധതി നടത്താൻ ഉദ്ദേശിക്കുന്നത്. ഈയടുത്ത് നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പാണു് ഈ പദ്ധതി ഇപ്പോൾ നടത്താൻ തീരുമാനിക്കാനുള്ള ഒരു പ്രധാനകാരണം. ശ്രദ്ധേയരായ മലയാളികളുടെ പറ്റുന്നിടത്തോളം സ്വതന്ത്ര ചിത്രങ്ങൾ ഇതിലൂടെ വിക്കിയിലെത്തിക്കാൻ ശ്രമിക്കുന്നു.

ഇതിനു് പ്രചോദനം ആയത് യൂറോപ്യൻ രാജ്യങ്ങളിൽ ഒരു പട്ടണത്തെ സംബന്ധിച്ചുള്ള ചിത്രങ്ങൾ വിക്കിയിലെത്തിക്കാൻ വേണ്ടി നടത്തിയ London Loves Wikipedia പോലൂള്ള വിക്കിപദ്ധതികളാണു്. പല യൂറോപ്യൻ ഭാഷാ വിക്കികളും അവരവരുടെ പട്ടണത്തെ സംബന്ധിച്ചുള്ള ചിത്രങ്ങൾ വിക്കിയിലെത്തിക്കാൻ സമാനമായ വിക്കിപദ്ധതികൾ ഇടയ്ക്കിടയ്ക്ക് നടത്താറുണ്ട്. ഒന്നോ രണ്ടോ ദിവസം ഇതിനു് വേണ്ടി നീക്കി വച്ച് കുറച്ച് പേർ സംഘമായി പട്ടണത്തിന്റെ വിവിധ ഇടങ്ങളിൽ പോയി വിക്കിക്ക് പറ്റിയ ചിത്രങ്ങളെടുത്ത് വിക്കിയിലേക്ക് അപ്‌ലോഡ് ചെയ്യുകയാണു് പതിവ്.

എന്നാൽ ഒരു പട്ടണത്തിൽ ചുറ്റി കറങ്ങി പടം എടുത്ത് വിക്കിയിൽ കയറ്റാനുള്ള ആൾബലം മലയാളം വിക്കിസംരംഭങ്ങൾക്ക് ഇപ്പോഴില്ല. അതിനാൽ ഈ പദ്ധതി കുറച്ച് സ്ഥലത്തേക്ക് ഒതുങ്ങാതെ വിശാലമായി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. എല്ലാ മലയാളം വിക്കിമീഡിയരേയും (മലയാളം വിക്കിയിൽ ഇപ്പോഴില്ലെങ്കിലും ഇതിന്റെ പ്രവർത്തനത്തിൽ താല്പര്യമുള്ള മറ്റുള്ളവരേയും), അവർ എവിടെ താമസിക്കുന്നവരായാലും, ഇതിന്റെ ഭാഗമാകത്തക്കവിധമാണു് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.


താങ്കൾക്ക് എന്തു ചെയ്യാൻ പറ്റും?

നിബന്ധനകൾ

എവിടെ അപ്‌ലോഡ് ചെയ്യണം

അത്യാവശ്യം വേണ്ട ചിത്രങ്ങൾ

മറ്റ് കാര്യങ്ങൾ

ജിയോകോഡിങ്: സാദ്ധ്യമെങ്കിൽ ചിത്രങ്ങളുടെ ഭൂമിയിലെ സ്ഥാനം അടയാളപ്പെടുത്തുക. കേരളത്തിൽ നിന്ന് എടുത്തിട്ടുള്ള ചിത്രങ്ങളിൽ ഇതുവരെ ജിയോകോഡിങ് ചെയ്തിട്ടുള്ളവ ഇവിടെ കാണാം.