2013/1/11 Georgekutty K.A. <jorjqt@live.com>
ചൈന single child പോളിസി, state machinery-യുടെ മുഴുവന്‍ ശക്തിയും പ്രയോഗിച്ച് ഉശിരോടെ  നടപ്പാക്കിക്കൊണ്ടിരിക്കുന്നതിനിടെ 1989-ലോ മറ്റോ അവിടം സന്ദര്‍ശിച്ചു മടങ്ങി വന്ന ശേഷം ദേശാഭിമാനിയിലെ ചോദ്യോത്തരപംക്തിയില്‍, ചൈനയില്‍ ജനസംഖ്യ നിയന്ത്രിക്കാനായുള്ള കുടുംബാസൂത്രണമില്ല, അമ്മമാരുടെ ആരോഗ്യം പോകാതിരിക്കാനായി കുട്ടികളുടെ എണ്ണം പരിമിതപ്പെടുത്തല്‍ മാത്രമേയുള്ളു എന്നൊക്കെ സാക്ഷ്യപ്പെടുത്തിയ ഈയെമ്മെസ്സിനെ ആ പോസ്റ്റുകളില്‍ കാണാം.
 
ഈയെമ്മെസ്സിന്റെ പിന്മുറക്കാര്‍, മലയാളം വിക്കിപ്പീടിയയെ 'നന്നാക്കാന്‍' തീരുമാനിച്ചിരിക്കുന്നതായുള്ള കേള്‍വിക്കിടെ ഏറെ പ്രസക്തിയുള്ള പരമ്പരയാണത്.

പെറ്റു കൂട്ടാനുള്ള പുരോഹിതരുടെ ആഹ്വാനം പത്രത്തിന്റെ മുൻതാളുകളിൽ വായിച്ചു പഴകിയ അവസ്ഥയിൽ ഇ.എം.എസ്സിന്റെ മാതൃ-ആരോഗ്യ-സംരക്ഷണ പരാമർശമൊക്കെ പരിഹാസമായി തോന്നാം. ലോകാരോഗ്യ സംഘടനയും, ഫാമിലി വെൽഫെയർ സംവിധാനവുമൊക്കെ ‌പറയുന്ന മാതൃ-ആരോഗ്യ-സംരക്ഷണവും ഉഡായിപ്പായിരിക്കും.


--

Devadas.V.M.