മുൻപ് അയച്ച പത്രക്കുറിപ്പിൽ ചെറിയ തിരുത്ത് ഉണ്ട്
ഇന്ത്യൻ വിക്കിപീഡിയകളിൽ 25000 ലേഖനങ്ങൾ പൂർത്തീകരിച്ച അഞ്ചാമത്തെ വിക്കിപീഡിയ ആണു് മലയാളം. മുമ്പ് അയച്ച മെയിലിൽ അത് ആറാമതാണ് എന്നായിരുന്നു ഉണ്ടായിരുന്നത്. ഇതിൽ തിരുത്തിയിട്ടുണ്ട്. തെലുങ്ക്‌, ഹിന്ദി, മറാഠി, തമിഴു് എന്നീ ഭാഷകളായാണ് മലയാളത്തിനു മുന്നിൽ ഉള്ളത്.

മടിച്ചു നിൽക്കാതെ എത്രയും പെട്ടന്ന് ഈ വാർത്ത പത്രമാധ്യമങ്ങളിൽ വരാൻ വേണ്ട പ്രവർത്തനങ്ങൾ ചെയ്യുമല്ലോ...


To: Wikipedia <wikiml-l@lists.wikimedia.org>


പ്രിയരേ,
മലയാളത്തിലെ സ്വതന്ത്ര ഓൺലൈൻ വിജ്ഞാനകോശമായ മലയാളം വിക്കിപീഡിയ അതിന്റെ ബാലാരിഷ്ടതകൽ പിന്നിട്ട് മുന്നേറുകയാണല്ലോ. ഈ അടുത്ത് നമുക്ക് നാഴികക്കല്ലായി കരുതാവുന്ന തരത്തിൽ മലയാളം വിക്കിപീഡിയയിൽ 25000 ലേഖനങ്ങൾ പിന്നിട്ടിരിക്കുകയാണ്. അതിനു വേണ്ടി തയ്യാറാക്കിയ പത്രക്കുറിപ്പ് ഈ മെയിലിനോടൊപ്പം പിഡിഎഫ് ഫോർമാറ്റിൽ അറ്റച്ച് ചെയ്തിരിക്കുന്നതു കാണുക. ഇത് പരമാവധി പത്രമാധ്യമങ്ങളുടെ ശ്രദ്ധയിൽ പെടുത്തുവാൻ ഏവരും ശ്രദ്ധിക്കുമല്ലോ.


Rajesh K Odayanchal
Bangalore  |  +91 - 7829333365