"രാധാ കണ്‍വന്‍ഷന്‍ സെന്ററിലാണ് നടക്കുന്നത്‌ " എന്നല്ലേ?

Regards,
Vaishak Kallore
(through Xolo engine)

On Dec 15, 2013 4:55 PM, "Adv. T.K Sujith" <tksujith@gmail.com> wrote:
സർ,

ഇതോടൊപ്പം അറ്റാച്ച് ചെയ്തിരിക്കുന്ന വാർത്ത ദയവായി താങ്കളുടെ മാദ്ധ്യമത്തിൽ പ്രസിദ്ധീകരിക്കുമല്ലോ...
അഡ്വ. ടി.കെ. സുജിത്
ജന. കൺവീനർ

പ്രസിദ്ധീകരണത്തിന്

ആലപ്പുഴയുടെ സ്വതന്ത്ര ചിത്രങ്ങളുമായി വിക്കിമീഡിയ

“ആലപ്പുഴ വിക്കിമീഡിയയെ സ്‌നേഹിക്കുന്നു” എന്ന പരിപാടിയിലൂടെ ആലപ്പുഴ നഗരത്തിന്റെ അനവധി ചിത്രങ്ങള്‍ ലോകത്തിന് സ്വതന്ത്രമായി ലഭ്യമാകുന്നു. വിക്കിസംഗമോത്സവത്തിന്റെ ഭാഗമായി നടന്ന ഫോട്ടോവാക്കില്‍ ഇരുപതോളം സന്നദ്ധ ഫോട്ടോഗ്രാഫര്‍മാരാണ് ആലപ്പുഴ നഗരത്തിന്റെ വിവിധ ചിത്രങ്ങള്‍ ക്യാമറകളില്‍ പകര്‍ത്തിയത്. ഇന്റര്‍നെറ്റില്‍ ഇപ്പോള്‍ ലഭ്യമായിട്ടുള്ള ആലപ്പുഴയുടെ ചിത്രളെല്ലാം പകര്‍പ്പവകാശമുള്ളവയാണ്. എന്നാല്‍ ഈ പരിപാടിയിലൂടെ പകര്‍ത്തുന്ന ചിത്രങ്ങള്‍ ഫോട്ടോഗ്രാഫര്‍ക്ക് കടപ്പാട് രേഖപ്പെടുത്തി ആര്‍ക്കും ഏതുവിധത്തിലുമുള്ള ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാം. http://commons.wikimedia.org എന്ന വിക്കിമീഡിയ വൈബ്‌സൈറ്റില്‍ ഛായാഗ്രാഹരുടെ പേരിലും പരിപാടിയുടെ പേരിലുമാണ് ചിത്രങ്ങള്‍ ലഭ്യമാക്കുക.
ഫോട്ടോവാക്കിലൂടെ പകര്‍ത്തി അപ് ലോഡ് ചെയ്യുന്ന ഈ ചിത്രങ്ങളെ അടിസ്ഥാനപ്പെടുത്തി വിശദമായ ലേഖനങ്ങള്‍ ഇനി വിക്കിപീഡിയയിലെത്തും. അങ്ങനെ ആലപ്പുഴയിലെ പാലങ്ങളെയും പള്ളികളെയും അമ്പലങ്ങളെയും കനാലുകളെയും സംബന്ധിച്ച വിക്കിപീഡിയ ലേഖനങ്ങള്‍ സൃഷ്ടിക്കപ്പെടാന്‍ ഇതുവഴിയൊരുക്കും. ഇത്തരത്തില്‍ തയ്യാറാക്കുന്ന വിക്കിപീഡിയ ലേഖനങ്ങളുടെ ക്യു. ആര്‍. കോഡുകള്‍ സൃഷ്ടിച്ച് അതത് സ്ഥാപനങ്ങളുടെയും സ്ഥലങ്ങളുടെ മുന്നില്‍ പ്രദര്‍ശിപ്പിക്കും. ഇതുവഴി സഞ്ചാരികള്‍ക്കും ചരിത്രാന്വേഷകര്‍ക്കും ആലപ്പുഴയെ സംബന്ധിച്ച വിശദവിവരങ്ങള്‍ അനായസേന ലഭ്യമാകുന്നതിനാണ് വഴിയൊരുങ്ങുന്നത്.
ഫോട്ടോവാക്കിന് മുന്നോടിയായി നടന്ന പരിശീലനത്തില്‍ ഛായാഗ്രഹണം, ക്രിയേറ്റീവ് കോമണ്‍സ പകര്‍പ്പനുമതി, വിക്കിമീഡിയ കോമണ്‍സ് ഉപയോഗം എന്നിവയില്‍ ക്ലാസ്സുകളെടുത്തു. വിക്കിനിഘണ്ടു അഡ്മിനിസ്‌ട്രേറ്റര്‍ വിശ്വപ്രഭ, അഡ്വ. ടി.കെ സുജിത്ത് തുടങ്ങിയവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി. എം. ഗോപകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. എന്‍. സാനു, ആര്‍. രഞ്ജിത്ത്, അഡ്വ. എം.പി. മനോജ്കുമാര്‍, തുടങ്ങിയവര്‍ സംസാരിച്ചു. ഇരുതോളം ഫോട്ടോഗ്രാഫര്‍മാര്‍ അഞ്ഞൂറില്‍പരം ചിത്രങ്ങള്‍ ഇതുവഴി പകര്‍ത്തി. മലയാളം വിക്കിപീഡിയയിലെ ഏഴുത്തുകാരുടെയും വായനക്കാരുടെയും വാര്‍ഷിക കൂടിച്ചേരലായ വിക്കിസംഗമോത്സവം ഡിസംബര്‍ 21, 22 തീയതികളില്‍ രാധാ കണ്‍വന്‍ഷന്‍ സെന്ററിലാണ് നടക്കും.
അഡ്വ. ടി.കെ. സുജിത്ത്
(9846012841)
https://ml.wikipedia.org/wiki/WP:WS2013


--
Adv. T.K Sujith     | അഡ്വ. ടി.കെ സുജിത്
Alappuzha, Kerala | ആലപ്പുഴ, കേരളം
09846012841

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l