1. ULS പ്രശ്നം മൂലം ഞാൻ വിക്കിപീഡിയയിൽ നിന്നു് ഒഴിഞ്ഞുനിൽക്കുന്നില്ല. മറ്റു ചില വ്യക്തിപരമായ ആവശ്യങ്ങൾക്കുവേണ്ടി കുറച്ചുദിവസം നാട്ടിൽനിന്നും ഇന്റർനെറ്റിൽനിന്നും മാറിനിൽക്കുകയായിരുന്നു. ഇപ്പോഴാണു് ഈ മെയിലുകൾ മുഴുവനും കാണുന്നതും വായിച്ചെത്തുന്നതും.

2. ഇപ്പോഴത്തെ അവസ്ഥയിൽ ULS സ്ഥാപിച്ചിരിക്കുന്നതിൽ തീർച്ചയായും പല പ്രശ്നങ്ങളുമുണ്ടു്.
 അതിൽ ഒരെണ്ണം ഫോണ്ടുകളുടെ തെരഞ്ഞെടുപ്പുതന്നെയാണു്. വലിയ കുഴപ്പമില്ലാതെ പ്രവർത്തിച്ചിരുന്ന, വല്ലപ്പോഴും എനേബിൾ ചെയ്തു് ഭംഗിയായി ഉപയോഗിച്ചിരുന്ന,  മീരയുടെ ഏതോ വേർഷൻ സിസ്റ്റത്തിൽ നിന്നു ഡീലിറ്റു ചെയ്തു് http://wiki.smc.org.in/Fontsൽ നിന്നും ലഭ്യമായ എല്ലാ ഫോണ്ടുകളും പുതുതായി ഡൗൺലോഡ് ചെയ്തു് ഇൻസ്റ്റാൾ ചെയ്തപ്പോൾ ചില്ലുകൾ ഇല്ലാതിരിക്കുകയും സ്വതവേയുള്ള വലുപ്പം കുറയുകയും ഉണ്ടായി. അതിനുശേഷം, Windows Character Map, Font Explorer, Fontforge എന്നിവയിൽ ഈ വേർഷൻ ഫോണ്ടുകൾ നോക്കിയപ്പോൾ അവയ്ക്കു് ന്യൂനതകളുള്ളതായി അനുഭവപ്പെട്ടു. http://wiki.smc.org.in/Fonts എന്ന ഫോൾഡറിലുള്ളതു തന്നെയാണോ മീരയുടേയും മറ്റും ഏറ്റവും പുതിയ വേർഷനുകളെന്നു് സന്തോഷ് തോട്ടിങ്ങലിനോടു് നേരിട്ടന്വേഷിച്ചപ്പോൾ, അദ്ദേഹം SMCയുടെ വേറൊരു ഡെവലപ്മെന്റ് ഫോൾഡർ (http://download.savannah.gnu.org/releases/smc/fonts/malayalam-fonts-5.0.1/Meera/) കാണിച്ചു. ആ വേർഷനിൽ ആണവചില്ലുകൾ അതാതിന്റെ തനതു കോഡ്സ്പേസിൽ ഉണ്ടായിരുന്നു താനും. അതായത് ഈ രണ്ടു ഫോൾഡറിലുള്ള ഫോണ്ട് വേർഷനുകളും വ്യത്യസ്തമായിരുന്നു!

ഇതിനുപുറമേ, വിക്കിപീഡിയയുടെ സാമാന്യതത്വശാസ്ത്രവും നയവും ULS സ്ഥാപിക്കപ്പെട്ട രീതിയിൽ ലംഘിക്കപ്പെട്ടു എന്നു പറയേണ്ടി വരും. ലോഗിൻ ചെയ്യാത്ത ഒരു ഉപയോക്താവിനും വിക്കിപീഡിയ വായിക്കാനും തിരുത്തുവാനുമുള്ള മൗലികസ്വാതന്ത്ര്യമുണ്ടു്. അവനു്/അവൾക്കു് വിക്കിപീഡിയയ്ക്കുപുറത്തു് മലയാളത്തിൽ വായിക്കാനുതകുന്ന സ്വന്തം താല്പര്യത്തിനനുസരിച്ചുള്ള ഒരു ഫോണ്ട് ഉണ്ടാകാം. സാങ്കേതികമായി അവൻ(ൾ) വിദഗ്ദനോ(യോ) അല്ലാത്തവനോ(ളോ) ആയിരിക്കാം. അതു പരിഗണിക്കാതെത്തന്നെ, ആ ഫോണ്ട് ഉപയോഗിച്ചുതന്നെ, വിക്കിപീഡിയയും വായിക്കാൻ/ (വേണമെങ്കിൽ തിരുത്താനും) സാധിക്കണം. ഏതെങ്കിലും ഒരു ഫോണ്ടിനു് മുൻഗണന കൊടുക്കുന്നതു് പക്ഷപാതപരമാണു്.

3. ഈ പ്രശ്നങ്ങൾക്കു പരിഹാരമായി എനിക്കു തോന്നുന്നതു് ഇവയാണു്:

൧. ലോഗിൻ ചെയ്യാതെത്തന്നെ ULS ഓപ്ഷനുകൾ താൽക്കാലികമായി സജ്ജീകരിക്കാനാവുന്നുണ്ടു്. കുക്കികൾ വഴിയാണെന്നു തോന്നുന്നു ഇതു സാദ്ധ്യമാക്കിയിരിക്കുന്നതു്. അതിനാൽ, വേണമെങ്കിൽ തന്റെ ഓപ്ഷനുകൾ ഫോഴ്സ് ചെയ്യാൻ ഉപയോക്താവിനു കഴിയുകയും ചെയ്യും. അങ്ങനെയുള്ളപ്പോൾ, സിസ്റ്റം ഫോണ്ട് ഡിഫോൾട്ട് ആക്കുകയും "താങ്കൾക്കു മലയാളം അക്ഷരങ്ങൾ ശരിയായി കാണപ്പെടുന്നില്ല" എന്ന അവസ്ഥയുണ്ടെങ്കിൽ ആ സെറ്റിങ്ങ് മാറ്റേണ്ടതെങ്ങനെ എന്നു വളരെ വ്യക്തമായ രീതിയിൽ, മുകളിൽ തന്നെ, സാധിക്കുമെങ്കിൽ ഗ്രാഫിൿ  രൂപം അടക്കം  (അതായതു് മലയാളഭാഷയിൽ തന്നെ റെൻഡർ ചെയ്തു ചേർത്ത ഇമേജ് അടക്കം)  ഒരു പെട്ടിയിൽ ചേർക്കുകയും ചെയ്യാം. ഈ അധികവിവരം ആവശ്യമില്ലാത്തവർക്കു് ഈ പെട്ടി നീക്കം ചെയ്യാനും (Close this box) കഴിയണം. ഇപ്പോഴുള്ള പൽചക്രവും അതിന്റെ സ്ഥാനവും വിക്കിപീഡിയയിൽ അപരിചിതരായവർക്കു് ഒട്ടും സുഗമമോ പ്രത്യക്ഷമോ അല്ല.

൨. വെബ്ഫോണ്ട് ആയി ലഭ്യമാകുന്ന ഫോണ്ട് വേർഷനുകൾ ശരിയായ വലിപ്പവും ഗ്ലിഫുകളും ഉള്ളവയാണെന്നു്ഉറപ്പാക്കുക. തീർച്ചയായും മീര ഫോണ്ട് വിക്കിപീഡിയയിൽ പ്രത്യക്ഷപ്പെടുന്നതു് ആവശ്യമുള്ളതിലും ചെറിയ വലിപ്പത്തിൽ തന്നെയാണു്.

൩. ഇതുകൂടാതെ, ഫോണ്ട് ഡെവലപ്പർമാർ അവരുടെ സ്രോതസ്സുകളിൽ ലഭ്യമാക്കിയിട്ടുള്ള ഫോണ്ട് വേർഷനുകൾ ഏറ്റവും പുതുതും മികച്ചതും അന്യൂനവുമാണെന്നു് ഉറപ്പാക്കുക. അവയുടെ ഒരേ തരം രൂപങ്ങൾ തന്നെ എല്ലാ ഫോൾഡറുകളിലും/സ്രോതസ്സുകളിലും ലഭ്യമാക്കുക. ഡെവലപ്പർമാരും വിക്കിപീഡിയയുമായി നേരിട്ടു ബന്ധമൊന്നുമില്ലെങ്കിലും ഇത്തരം ഒരു പരസ്പരസമ്മതം ആകാവുന്നതാണു്. സിസ്റ്റം ഫോണ്ട് തെരഞ്ഞെടുക്കുന്നവർക്കുപോലും ശരിയായ വേർഷനുകളാണു് (അവരുടെ നേരിട്ടുള്ള ഡൗൺലോഡ് വഴി) ലഭിക്കുന്നതെന്നു് ഇതുവഴി ഉറപ്പാക്കാനാവും.

൪. വിക്കിപീഡിയയിൽ / കോമൺസിൽ അല്ലെങ്കിൽ  തക്കതായ ഒരു വിക്കിമീഡിയ സ്ഥലത്തു്, ഏറ്റവും അനുയോജ്യമായ/ മികവൊത്ത  ഫോണ്ടുകളുടെ  വേർഷനുകൾ അതേ രൂപത്തിലോ അല്ലെങ്കിൽ അവയിലേക്കുള്ള പുറംകണ്ണികളായോ ലഭ്യമാക്കുക.

൫. ULS ഡെവലപ്മെന്റിന്റെ ഭാഗമായി എല്ലാ ഭാഷകളിലും ഇക്കാര്യങ്ങൾ ചെയ്യാവുന്നതാണു്.


ULS പ്രശ്നവുമായി മറ്റു കാര്യങ്ങൾ / മുൻസംഭവങ്ങൾ  കൂട്ടിക്കുഴയ്ക്കുകയോ അവയുടെ പേരിൽ വ്യക്തിപരമായ പിടിവാശികളും വികാരങ്ങളും മുൻനിർത്തി അനാവശ്യമായി തർക്കങ്ങൾ ഉണ്ടാക്കുകയോ വിക്കിസംസ്കാരത്തിനു യോജിച്ചതല്ലെന്നും അഭിപ്രായപ്പെടുന്നു.

-വിശ്വം