scert owns the copyright . they have agreement with authors.

On Wednesday, November 13, 2013, ബാലശങ്കർ സി <c.balasankar@gmail.com> wrote:
> പാഠപുസ്തകത്തിലെ കൃതികളുടെ കോപ്പിറൈറ്റ് ഗവണ്മെന്റ് വാങ്ങിക്കാനാണു് സാധ്യത. അല്ലാതെ വേറൊരുത്തൻ കഷ്ടപ്പെട്ട് എഴുതിയ കൃതി അവർക്ക് സ്വയം അങ്ങ്  CC-BY-SA യിൽ ഇറക്കാനൊന്നും പറ്റില്ലല്ലോ.
>
> Regards,
> Balasankar C
> http://balasankarc.in
>
>
> 2013, നവംബർ 13 8:17 PM ന്, shaji arikkad <shajiarikkad@gmail.com> എഴുതി:
>
> പബ്ലിക് ഡൊമൈനിൽ പ്രസിദ്ധീകരിക്കുന്ന പാഠപുസ്തകത്തിൽ വരുന്ന രചനകളുടെ കോപ്പിറൈറ്റ് ഒഴിവാക്കിയതായി പാഠപുസ്തക കമ്മറ്റി തന്നെ എഴുതി വാങ്ങിയിട്ടുണ്ടാവില്ലേ? എങ്കിലല്ലേ അവർക്ക് അത് കോപ്പിറൈറ്റ് ഒഴിവാക്കി പ്രസിദ്ധീകരിക്കാൻ കഴിയൂ. ഗ്രന്ഥകാരനിൽ ഉടമാവകാശം നിലനിൽക്കുന്ന ഒരു കൃതിയെ പാഠപുസ്തക കമ്മറ്റിക്ക് ഉടമാവകാശം ഒഴിവാക്കി പ്രസിദ്ധീകരിക്കാൻ കഴിയില്ലല്ലോ. അതോ പാഠപുസ്തകത്തിൽ എടുക്കുമ്പോൾ തന്നെ ഉടമാവകാശം സർക്കാരിലേക്ക് എഴുതിക്കൊടുക്കണം എന്ന നിബന്ധനകൾ വല്ലതുമുണ്ടോ?
>
> with regards,
> Shaji.
>
> 2013, നവംബർ 13 7:54 PM ന്, manoj k <manojkmohanme03107@gmail.com> എഴുതി:
>
> നിലവില്‍ ദേവികയുടേയും പാപ്പൂട്ടിമാഷുടേയും എംപി പരമേശ്വരന്റേയും കെ വേണുവിന്റേയും ശിവദാസ് മാഷുടേയുമൊക്കെ പുസ്തകങ്ങളെങ്ങനെയാണോ വിക്കിയിലെത്തിയത് അതേ ലൈസന്‍സ് തന്നെയല്ല. ആട്രിബ്യൂഷന്‍ ഷെയര്‍ അലൈക്ക് ആണെങ്കില്‍ പ്രസിദ്ധീകരണ ശേഷം നമുക്ക് ഗ്രന്ഥശാലയിലേക്ക് എടുക്കാം.
>
> പുസ്തകം തയ്യാറാക്കുമ്പോള്‍ എഴുത്തുകാര്‍ക്ക് ഹോണറേറിയം (അങ്ങനെതന്നയല്ലേ ?) കൊടുത്ത് എഗ്രൈമെന്റ് ഉണ്ടാക്കുന്നുണ്ട്. അപ്പോള്‍ കോപ്പി റൈറ്റ് അവര്‍ക്ക് തന്നെ തിരുമാനിക്കാമെന്നാണ് വ്യക്തമാകുന്നത്.
>
> ഇത് ഇതുവരെയും തിരുമാനമായിട്ടില്ല എന്നാണ് അറിവ്. സജീവ ചര്‍ച്ചയിലാണ്. ഗവ. സ്ഥാപനമായത് കൊണ്ട് അവര്‍ക്ക് കുറേയേറെ നൂലാമാലകളുണ്ട്. പുറകില്‍ പ്രവര്‍ത്തിക്കുന്നവരുടെ, തിലക് സാറിന്റേയും മറ്റും ആറ്റിറ്റ്യൂഡിനെ അഭിനന്ദിക്കുന്നു. ഇതുപോലുള്ള ശ്രമങ്ങള്‍ക്ക് പരമാവധി സപ്പോര്‍ട്ട് കൊടുക്കേണ്ടതുണ്ട്. കാര്യങ്ങള്‍ ചുവപ്പുനാടയില്‍ കുടുങ്ങുന്നത് ഇതിനുള്ളിലെ തന്നെ കുറേ പുരാതനജീവികള്‍ക്ക് കാര്യങ്ങള്‍ മനസ്സിലാകാത്തത് കൊണ്ടാണ്. വലിയ രീതിയില്‍ ജനപിന്തുണയുണ്ടെന്ന് കാണുമ്പോള്‍ ഇവരൊക്കെ മാറി ചിന്തിയ്ക്കാനിടവരുത്തണം.
>
> 2013/11/13 Vaishak Kallore <vaikoovery@gmail.com>
>
> പകർപ്പവകാശം കഴിയാത്ത കൃതികളെങ്ങനെ ഗ്രന്ഥശാലയിലെത്തിക്കും? ആ കൃതികൾക്ക് CC-BY-SA 3.0 ബാധകമായിരിക്കുമോ? :-/
>
> 2013/11/13 manoj k <manojkmohanme03107@gmail.com>
>
> വാര്‍ത്ത മുമ്പേ അറിഞ്ഞിരുന്നു :)
>
> പുസ്തകത്തിന്റെ ലൈസന്‍സിങ്ങ് ക്രിയേറ്റീവ് കോമണ്‍സ് ആകുന്നത് എന്തുകൊണ്ടും ഉപകാരപ്രദമാണ്. പല പുതിയ എഴുത്തുകാരുടേയും കൃതികള്‍, നിലവില്‍ പകര്‍പ്പാവകാശ കാലാവധി കഴിയാത്തതവ ഗ്രന്ഥശാലയിലേക്ക് എത്തിയ്ക്കാം.
>
> ഇതുപോലുള്ള ശ്രമങ്ങള്‍ ഇനിയും ഉണ്ടാകേണ്ടതുണ്ട്. പൊതുപണം ഉപയോഗിക്കുന്ന സ്ഥാപങ്ങളുടെ പ്രസിദ്ധീകരണങ്ങളെല്ലാം നാട്ടുകാര്‍ക്ക് ആട്രിബ്യൂഷനോടെ എടുത്ത് സ്വതന്ത്രമായി ഉപയോഗിക്കാന്‍ കഴിയുന്നതാവണം.
>
> 2013/11/13 Anivar Aravind <anivar.aravind@gmail.com>
>
> പ്രിയസുഹൃത്തുക്കളേ ,
>
> ഒരു സന്തോഷവാര്‍ത്തയുണ്ട് .
> ഞങ്ങള്‍ ചില സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങ് പ്രവര്‍ത്തകര്‍ അടുത്തകാലത്തായി SCERT യെ പുതിയ കേരള പാഠപുസ്തകങ്ങള്‍ യൂണിക്കോഡ് അധിഷ്ഠിതമായി തയ്യാറാക്കാന്‍ സഹായിച്ചിരുന്നു .
>
> ഇതിന്റെ അല്പം പശ്ചാത്തലം ചേര്‍ക്കുന്നു
>
> ഇന്ന് പാഠപുസ്തകങ്ങളുടെ അച്ചടി കുത്തക സോഫ്റ്റ്‌വെയറായ പേജ് മേക്കറിലാണ് നടക്കുന്നതു് . ഇതു് ഒട്ടനവധി പ്രായോഗിക ബുദ്ധിമുട്ടുകള്‍ പുസ്തകങ്ങളുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ടുണ്ട് . ഒരു മാറ്റം ഉണ്ടായാല്‍ അച്ചടി 2 മാസത്തോളം വൈകല്‍ ഒരു ഭാഗത്ത് . ഇറങ്ങിയ പുസ്തകം കാഴ്ചാശേഷിക്കുറവുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ബ്രെയിലിലാക്കി എത്തിക്കുമ്പോള്‍ മിക്കവാറും ജനുവരിയോ ഫെബ്രുവരിയോ ആവും ഇങ്ങനെയുള്ള നിരവധി പ്രശ്നങ്ങള്‍ സ്പെഷല്‍ എജ്യുക്കേഷനുമായി ബന്ധപ്പെട്ട ഒരു യോഗത്തില്‍ ഉയര്‍ന്നുവന്നിരുന്നു . അതില്‍ ഉണ്ടായിരുന്ന സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങിന്റെ ഭാഗത്തുനിന്നടക്കമുള്ള സാങ്കേതിക വിദഗ്ധര്‍ എന്തുകൊണ്ട് പുസ്തകങ്ങളുടെ അച്ചടിയും തയ്യാറാക്കലും യൂണിക്കോഡ് അധിഷ്ഠിതമായി മാറ്റിക്കൂടാ എന്നന്വേഷിക്കുകയുണ്ടായി . അപ്പോള്‍ പുസ്തകങ്ങള്‍ അച്ചടി പുസ്തകങ്ങളോടൊപ്പം പിഡിഎഫും ഇപബും ആയി ലഭ്യമാക്കാനാവുമെന്നും ടെക്സ്റ്റ് ടു സ്പീച്ച് സോഫ്റ്റ്‌വെയറുകളുപയോഗിച്ച് മലയാളമടക്കമുള്ള പുസ്തകങ്ങള്‍ സമയ വൈകലില്ലാതെ കാഴ്ചാശേഷിക്കുറവുള്ള വിദ്യാര്‍ത്ഥികള
>