ആശംസകള്‍!

On Sun, Feb 21, 2021 at 9:25 AM Anivar Aravind <anivar.aravind@gmail.com> wrote:
SMC is organizing this program at today 4PM 
https://blog.smc.org.in/digital-literacy-program-inauguration/
RSVP: https://volunteer.smc.org.in/digital-literacy-inauguration

ML.png

On Sun, Feb 21, 2021 at 10:08 AM Jinoy Tom Jacob <jinoytommanjaly@gmail.com> wrote:
നമസ്കാരം..

ഇന്ന് അന്താരാഷ്ട്ര മാതൃഭാഷാ ദിനം. ബംഗ്ലാദേശില്‍ ആചരിച്ചുവരുന്ന ഭാഷാപ്രസ്ഥാനദിനത്തിന് അന്തര്‍ദ്ദേശീയ തലത്തില്‍ ലഭിച്ച അംഗീകാരമെന്ന നിലയിലാണ് 1999-ൽ എല്ലാ വര്‍ഷവും ഫെബ്രുവരി 21-ന് ആഗോളതലത്തിൽ മാതൃഭാഷാദിനമായി ആഘോഷിക്കാൻ യുനസ്കൊ തീരുമാനിക്കുന്നത്.

വിവിധഭാഷകളിൽ ഉൾച്ചേർന്നു പ്രവൃത്തിക്കാൻ കഴിയുന്ന തരത്തിൽ സൗജന്യവും എല്ലാവർക്കും ഉപയോഗിക്കുന്നതായി വികസിപ്പിച്ച വിവരസംഭരണിയായ വിക്കിമീഡിയ സംരംഭമാണ് വിക്കിഡാറ്റ. ഈ വിക്കിഡാറ്റ ജനകീയമാക്കുന്നതിന്‍റെ ഭാഗമായി "ഒരു ദശലക്ഷം മലയാളം ലേബലുകൾ" എന്ന പേരിൽ വിക്കിഡാറ്റയിൽ 2020 ഒക്‌ടോബർ മാസം മുതൽ ഒരു ലേബൽ-എ-തോൺ ആരംഭിച്ചിരുന്നു. മലയാളം ഭാഷയിൽ കൂടുതൽ വിവരങ്ങൾ വിക്കിഡാറ്റയിലേക്ക് സംഭാവന ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് വിക്കിമീഡിയ ഫൗണ്ടേഷന്റെ സഹായത്തോടെയാണ് ഈ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

2020 ഒക്‌ടോബർ മാസത്തിൽ 5 ലക്ഷത്തിൽ താഴെയായിരുന്നു വിക്കിഡാറ്റയിൽ മലയാളം ലേബലുകൾ എങ്കിൽ ഇന്നത് 18 ലക്ഷം ലേബലുകൾ ആണ്. അതായത് നിലവിൽ വിക്കിഡാറ്റയിലുള്ള ഇനങ്ങളുടെ 1.98 ശതമാനം മാത്രമാണ് ഇത്.[൧]

ഈ അന്താരാഷ്ട്ര മാതൃഭാഷാദിനത്തിൽ ഈ തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് പരിപാടിയുടെ വിക്കിഡാറ്റ താൾ [൨] സന്ദർശിക്കുകയും പങ്കെടുക്കുന്നവരുടെ വിഭാഗത്തിൽ താങ്കളുടെ പേര് ചേർത്ത് ഇതിൽ പങ്കാളിയാവുകയും ചെയ്യുക. 

ഈ പദ്ധതി വിജയകരമാക്കിത്തീർക്കുവാൻ താങ്കളുടെ സഹകരണം പ്രതീക്ഷിക്കുന്നു.


സ്നേഹപൂർവം,
ജിനോയ്

Please don’t print this e-mail unless you really need to.
Every 3000 sheets consume a tree. Conserve Trees for a better tomorrow!
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l