വിക്കിപീഡിയ വനിതാ തിരുത്തല്‍ യജ്ഞം - വിക്കിപഠനശിബിരം എറണാകുളം നരേഷ്പാല്‍ സെന്ററില്‍വച്ചു് നടന്നു. ഫ്രീസോഫ്റ്റ്‌വെയര്‍ മൂവു്മെന്റ്സ് ഓഫ് ഇന്ത്യയുടെ പ്രസിഡന്റ് ജോസഫ് തോമസ് പഠനശിബിരം ഉദ്ഘാടനം ചെയ്തു. സ്വതന്ത്ര സര്‍വ്വ വിജ്ഞാനകോശം പൊതുഉടമസ്ഥതയില്‍ നിലനിര്‍ത്തിക്കൊണ്ട്, ലോകത്തുള്ള സമസ്ത അറിവും എല്ലാവര്‍ക്കും ഒരേപോലെ കിട്ടണം എന്ന ലക്ഷ്യം മുന്‍നിര്‍ത്തി, പൊതു സമൂഹത്തില്‍ സ്വതന്ത്രമായ അറിവിന്റെ രൂപീകരണത്തിനായി വിക്കിപീഡിയ സംരംഭം നടത്തിവരുന്ന പ്രവര്‍ത്തനങ്ങളുടെ കാലിക പ്രസക്തിയെക്കുറിച്ചും ആവശ്യകതയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.

മലയാളം വിക്കിപീഡിയയിലെ സജീവ ഉപയോക്താവായ ഡിറ്റിമാത്യു വിക്കിപീഡിയയുടെ ഉപയോഗവും തത്സ്ഥിതിയെക്കുറിച്ചും ക്ലാസ്സ് എടുത്തു. അഡ്വക്കറ്റ് ടി.കെ. സുജിതു് വിക്കിപീഡിയയുടെ നയങ്ങളും മാനദണ്ഡങ്ങളും പരിചയപ്പെടുത്തി. വിക്കിമീഡിയ കോമണ്‍സിലേക്ക് ചിത്രങ്ങള്‍ ചേര്‍ക്കുന്നവിധവും വിക്കിഗ്രന്ഥശാലയിലെ പ്രവര്‍ത്തനങ്ങളും ശിവഹരി നന്ദകുമാര്‍ പരിചയപ്പെടുത്തി. കേരള ചരിത്രത്തിലെ ശ്രദ്ധേയരായ അഞ്ച് വനിതകളെക്കുറിച്ചുള്ള വിവരങ്ങള്‍ വിക്കിപീഡിയയില്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ശിബിരത്തില്‍ പങ്കെടത്തുവര്‍ പ്രായോഗികപരിശീലനം നേടി. വിക്കിപീഡിയയില്‍ വനിതകളുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കാനും വനിതാ ജീവചരിത്രസംബന്ധമായും വിനിതാ വിമോചന പോരാട്ടസംബന്ധമായും വിക്കിപ്പീഡിയയില്‍ കൂടുതല്‍ ലേഖനങ്ങള്‍ ഉള്‍പ്പെടുത്താനും ശിബിരം തീരുമാനിച്ചു.

അശോകന്‍ ഞാറയ്ക്കല്‍ അദ്ധ്യക്ഷതവഹിച്ചു. കെ.വി. അനില്‍കുമാര്‍, പ്രശോഭ് ജി . ശ്രീദ്ധര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. മലയാളം വിക്കിപീഡിയ പ്രവര്‍ത്തകരും പുതിയ എട്ടോളം വനിതാ പ്രവര്‍ത്തകരടക്കം മുപ്പതോളംപേര്‍‍ പരിപാടിയില്‍ പങ്കെടുത്തു.



--
with warm regards
Sivahari Nandakumar
Appropriate Technology Promotion Society
Eroor, Vyttila 09446582917
http://sivaharicec.blogspot.com
--------------------------------------------------------
      fighting for knowledge freedom