കൂട്ടരെ,
തൃശ്ശൂരിലെ വിക്കിസംഗമവും പഠനശിബിരവും നാളെയാണ്.

പ്രാഥമിക ഒരുക്കങ്ങളൊക്കെ പൂര്‍ത്തിയായിട്ടുണ്ട്. 50 കൈപ്പുസ്തകങ്ങള്‍ അക്കാദമി ലൈബ്രേറിയന്റെ കൈവശം രണ്ട് ദിവസം മുമ്പ് തന്നെ ഏല്‍പ്പിച്ചു. കൂടുതല്‍ എണ്ണം ആവശ്യം വരാന്‍ സാധ്യതയുള്ളതിനാല്‍ ആലപ്പുഴയില്‍ നിന്ന് കുറച്ചെണ്ണം ഇർഫാൻ എത്തിയ്ക്കാമെന്ന് ഏറ്റിട്ടുണ്ട്. അശോകന്‍ ഞാറയ്ക്കലും ഞാനും ചേര്‍ന്ന് പത്രക്കുറിപ്പ് എല്ലാ പ്രമുഖ പത്രങ്ങളിലും നേരിട്ട് തന്നെ എത്തിച്ചിട്ടുണ്ട്. കഴിഞ്ഞ തവണത്തേയ്ക്കാള്‍ ജനപങ്കാളിത്തമുണ്ട് ഇപ്രാവശ്യത്തെ പുസ്തകോത്സവത്തിന് എന്നത് പോസറ്റീവ് ആയ കാര്യമാണ്. പ്രവര്‍ത്തി ദിവസമായതിനാല്‍ സജീവ വിക്കിമീഡിയന്മാര്‍ക്ക് പലര്‍ക്കും എത്താന്‍ അസൗകര്യമാണെന്നത് അറിയിച്ചിരുന്നു. തിയ്യതിയുടെ കാര്യത്തില്‍ നാല് ദിവസം മുമ്പ് മാത്രമാണ് ഔദ്ദ്യോഗിക ഉറപ്പ് കിട്ടിയിരുന്നത്. വിക്കിപേജില്‍ പേര് ചേര്‍ത്തവരെ ഉള്‍ക്കൊള്ളിച്ച് ഒരു അജണ്ടയുണ്ടാക്കി കൊടുക്കുകയായിരുന്നു.

പത്രക്കുറിപ്പ് അറ്റാച്ച് ചെയ്യുന്നു.